ഇടതുചിന്ത ദുര്‍ബലപ്പെടുന്നു-ഇന്നത്തേത് സുഖജീവിതത്തിന്റെ രാഷ്ട്രീയപ്രവര്‍ത്തം; ഇ.പി.ജയരാജന്‍

തളിപ്പറമ്പ്: ത്യാഗ മനോഭാവമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതായെന്നും, സുഖജീവിതത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ഉള്ളതെന്നും മുന്‍ മന്ത്രി ഇ.പി. ജയരാജന്‍. എന്തെങ്കിലും നാടിന് വേണ്ടി ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം മനസില്‍ കൊണ്ടുനടന്ന വ്യക്തിത്വമായിരുന്നു അഡ്വ.കെ.ബാലകൃഷ്ണന്‍ നായര്‍. ത്യാഗപൂര്‍ണമായ ഒരു രാഷ്ട്രീയജീവിതം നയിച്ച … Read More

നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യബസ് ജീവനക്കാരന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍-58 ആര്‍-8916 കൃതിക ബസ് ജീവനക്കാരന്‍ കുഞ്ഞിമംഗലം എടാട്ടെ ചെല്ലന്‍ വീട്ടില്‍ കെ.അഭിറാം(26)ന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. … Read More

കെ.വി.സ്വരാജ്(30)മയക്കുമരുന്ന് വില്‍പ്പനരംഗത്തെ പ്രധാന കണ്ണിയെന്ന് പോലീസ്.

തളിപ്പറമ്പ്: മാരക മയക്കുമരുന്നുമായി തളിപ്പറമ്പ് പോലീസിന്റെ പിടിയിലായ കെ.വി.സ്വരാജ്(30)മയക്കുമരുന്ന് വില്‍പ്പനരംഗത്തെ പ്രധാന കണ്ണിയെന്ന് പോലീസ്. ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ഇന്നലെ രാത്രി തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് ചവനപ്പുഴ കൊഞ്ഞമ്മാര്‍വീട്ടില്‍ കെ.വി.രാജന്റെ മകന്‍ കെ.വി.സ്വരാജ്(30)നെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് … Read More

എം.ഡി.എം.എയും ഹാഷിഷ് ഓയിലും- ചവനപ്പുഴ സ്വദേശി അറസ്റ്റില്‍

തളിപ്പറമ്പ്: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ്പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍വീട്ടില്‍ കെ.വി.രാജന്റെ മകന്‍ കെ.വി.സ്വരാജ്(30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യവിവരത്തിന്റെ … Read More

മകരപൊങ്കാല ജനുവരി-21-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം മകരപൊങ്കാലക്ക് ഒരുങ്ങി. പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തളിപ്പറമ്പ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ജനവരി … Read More

കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ നാലാം ജില്ലാ സമ്മേളനം-സ്വാഗതസംഘം രൂപീകരിച്ചു.

പയ്യന്നൂര്‍: കേരള പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ നാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. പയ്യന്നൂരില്‍ നടന്ന രൂപീകരണ യോഗം ഡിവൈ.എസ്.പി കെ.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ. ജില്ലാ പ്രസിഡന്റ് പി.ബാബുമോന്‍ അധ്യക്ഷത … Read More

അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു.

പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയില്‍ അര്‍ധരാത്രിയില്‍ അരുംകൊല. ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീര്‍(63), ഭാര്യ സുഹറ(60)എന്നിവരാണ് മരിച്ചത്. നാല് വയസുള്ള ഇവരുടെ കൊച്ചു മകനെ ഗുരുതര പരിക്കേറ്റ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നസീര്‍-സുഹറ ദമ്പതികളുടെ വളര്‍ത്തു മകള്‍ സുല്‍ഫിയത്തിന്റെ ഭര്‍ത്താവ് പൊന്നാനി സ്വദേശി … Read More

അച്ചംവീട്ടില്‍ നാരായണ പൊതുവാള്‍ അനുസ്മരണം

പയ്യന്നൂര്‍: പ്രമുഖ ജ്യോതിഷ-സംസ്‌കൃത പണ്ഡിതനായിരുന്ന അച്ചംവീട്ടില്‍ നാരായണ പൊതുവാളിന്റെ (അച്ചംവീട്ടില്‍ എഴുത്തച്ഛന്‍) പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങ് പയ്യന്നൂര്‍ ബി.ഇ.എം.എല്‍.പി സ്‌കൂളിലെ അച്ചംവീട്ടില്‍ എഴുത്തച്ഛന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജു നാരായണ സ്വാമി ഐ.എ.എസ് ഉദ്ഘാടനം … Read More

കൂടുതല്‍ മദ്യം കൊടുത്തില്ല-അഴീക്കോട് സ്വദേശിക്ക് പയ്യന്നൂരില്‍ കുത്തേറ്റു.

പയ്യന്നൂര്‍; കൂടുതല്‍ മദ്യം കൊടുക്കാത്ത വിരോധത്തിന് മൂന്നുപേരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഒരാളെ മര്‍ദ്ദിക്കുകയും ചെയ്ത യുവാവിന്റെ പേരില്‍ കേസ്. രാമന്തളി കുന്നരുവിലെ രാഹുലിന്റെ പേരിലാണ് കേസ്. 17 ന് രാത്രി പതിനൊന്നരയോടെയാണ് സംഭവം. കുന്നരുവിലെ ഹരുകുമാര്‍ എന്നയാളുടെ വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം മദ്യപിക്കവെ … Read More

തൃച്ചംബരം ഉത്സവം 2026-സംഭാവന കൗണ്ടര്‍ ആരംഭിച്ചു.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം 2026-സംഭാവന കൗണ്ടര്‍ ആരംഭിച്ചു. ക്ഷേത്രം മേല്‍ശാന്തി പാക്കത്തില്ലത്ത് കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആദ്യ സംഭാവന മൊട്ടമ്മല്‍ രാജനില്‍ നിന്ന് ഉത്സവാഘോഷ കമ്മിറ്റി ജോ.സെക്രട്ടറി കെ.സുരേന്ദ്രന്‍ സ്വീകരിച്ചു. ചടങ്ങില്‍ ടി.ടി.കെ ദേവസ്വം … Read More