എം.ഡി.എം.എക്കാരായ തളിപ്പറമ്പിലെ നദീറും ചുടലയിലെ അഫ്രീദിയും പിടിയില്‍.

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് മുക്കോല പുന്നക്കന്‍ വീട്ടില്‍ പി.നദീര്‍(28), പരിയാരം ചുടല കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(23) എന്നിവരൊണ് പിടികൂടിയത്. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി … Read More

ബ്ലാക്ക് മാജിക്കിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്-നവീനും ദേവിയും ആര്യയും വിചിത്ര വിശ്വാസത്തിന്റെ ഇരകള്‍.

തിരുവനന്തപുരം: അരുണാചല്‍ പ്രദേശിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളേയും സുഹൃത്തിനേയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീനിന്റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു. ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള … Read More

സേനാപതി തിരിച്ചുവരുന്നു-അഴിമതിക്കാര്‍ ജാഗ്രതൈ-ഇന്ത്യന്‍-2 ജൂണില്‍.

ചെന്നൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ജൂണില്‍ തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലൈക പ്രൊഡക്ഷന്‍സിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ അകൗണ്ടിലാണ് റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടത്. … Read More

പ്രകോപനപരമായ കമന്റ്: ശ്രീകണ്ഠാപുരം സ്വദേശിയുടെ പേരില്‍ കേസ്.

കണ്ണൂര്‍: റിയാസ് മൗലവിയുടെ ഫോട്ടോക്ക് താഴെ പ്രകോപനപരമായ കമന്റിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു. 31 ന് ജംഷീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ ശ്രീകണ്ഠാപുരത്തെ മഹമ്മൂദ് പറമ്പന്‍മാരകത്ത് എന്നയാളാണ് പ്രകോപനപരമായ പോസ്റ്റിട്ടത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ … Read More

പി.എ ബക്കറിന്റെ സംഘഗാനം-@45.

1976 ല്‍ ആദ്യം സംവിധാനം ചെയ്ത കബനിനദി ചുവന്നപ്പോള്‍ മുതല്‍ 1989 ലെ പുറത്തിറങ്ങാത്ത സഖാവ് കൃഷ്ണപിള്ള വിപ്ലവത്തിന്റെ ശുക്രനക്ഷത്രം വരെ 12 സിനിമകളും നൂറുശതമാനം ജനപക്ഷസിനിമകളാണെന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ അര്‍ഹതയുള്ള സംവിധായകനാണ് പി.എ.ബക്കര്‍. 1976 ല്‍ മണിമുഴക്കം, 78 … Read More

സൂക്ഷിക്കുക: അടുത്ത രണ്ട് ദിവസം ഉഷ്ണതരംഗം-

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത രണ്ട് ദിവസം ചൂട് കനക്കുമെന്ന് കേന്ദ്ര കാലാസവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലും അടുത്ത 2 ദിവസങ്ങളില്‍ ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചൂട് കുറയുമെന്നും മുന്നറിയിപ്പുണ്ട്. … Read More

ഹോപ്പിലെന്താണ്-ഹോപ്പിനെന്താണ്-വിവാദം കുഴഞ്ഞുമറിയുന്നു-

പിലാത്തറ: പിലാത്തറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സംശയനിഴലിലേക്ക്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകനായ രാജീവന്‍ പച്ച അദ്ദേഹത്തിന്റെ പച്ചവെളിച്ചം എന്ന ഓണ്‍ലൈന്‍ ന്യൂസിന്റെ ഫേസ്ബുക്ക് ലൈവായി ഉന്നയിച്ച ആരോപണങ്ങളാണ് ഹോപ്പ്എന്ന പ്രസ്ഥാനത്തെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റി നിര്‍ത്തിയത്. … Read More

കാര്‍ യാത്രികന്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തു. അകത്തുകയറി ഡ്രൈവറെ മര്‍ദ്ദിച്ചു-30,000 നഷ്ടം-കേസ്.

മഞ്ചേശ്വരം: കാര്‍ യാത്രക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞുനിര്‍ത്തി ചില്ല് തകര്‍ക്കുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ഇന്നലെ വൈകുന്നേരം 6.45 ന് ബങ്കര മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്‌പോസ്റ്റിന് സമീപത്തായിരുന്നു സംഭവം. ഡ്രൈവര്‍ കണ്ണിക്കുളങ്ങര വീട്ടില്‍ ബി.സുരേന്ദ്രനാണ്(54)മര്‍ദ്ദനമേറ്റത്.  തകര്‍ത്തതിന് 30,000 രൂപയുടെ നഷ്ടമുണ്ടായതായി … Read More

യു.കെ.വിസ-കോട്ടയത്തെ അഞ്ജലി പണിക്കരുടെ പേരില്‍ കേസ്.

ശ്രീകണ്ഠാപുരം: മകന് യുയകെയിലേക്ക് കെയര്‍ വിസ നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മടമ്പം കരിമ്പില്‍ വീട്ടില്‍ ലിസി ഏബ്രഹാമിന്റെ പരാതിയില്‍ കോട്ടയം മണിയംകുന്നേല്‍ വീട്ടില്‍ അഞ്ജലി പണിക്കരുടെ പേരില്‍ ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തു. 2023 ഏപ്രില്‍ 29 മുതല്‍ … Read More

സ്‌ക്കൂട്ടറും മിനിലേറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പത്തെ മഹമ്മദലിയാണ്(40) ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മൊയ്തീന്‍ ഹാജിയുടെ മകനാണ്. 4 ന് രാവിലെ 7.15 ന് തളിപ്പരമ്പ് കോര്‍ട്ട് രോഡില്‍ ഷാലിമാര്‍ ടെക്‌സ്‌റൈലിന് … Read More