എം.ഇ.എസ്.ഓണാഘോഷം ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍: മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ (എം.ഇ.എസ്) ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ നടന്ന ഓണാഘോഷം പ്രമുഖ കഥാകൃത്തും സാംസ്‌കാരിക നായകനുമായ ടി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് കെ.ഫസല്‍ ഗഫുര്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ മേയര്‍ ടി.ഒ.മോഹനന്‍, കെ.സി.സോമന്‍ നമ്പ്യാര്‍ (ഡയറക്ടര്‍, കേരള … Read More

വിശ്രാന്തിയുടെ നേതൃത്വത്തില്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളേജില്‍ ഓണാഘോഷം നടത്തി.

കണ്ണൂര്‍: കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് റിട്ട അദ്ധ്യാപക സംഘടന വിശ്രാന്തിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.ടി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. സ്ഥലസൗകര്യങ്ങള്‍ ഉണ്ടായിട്ടും ആധുനിക തൊഴില്‍ അധിഷ്ഠിത കോഴ്സുകള്‍ കോളേജില്‍ അനുവദിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രൊഫ. … Read More

പിതാവിന്റെ കണ്‍മുന്നില്‍ മൂന്ന് മക്കള്‍ മുങ്ങിമരിച്ചു.

  മണ്ണാര്‍ക്കാട്: പിതാവിനൊപ്പം കുളത്തില്‍ കുളിക്കാനുമെത്തിയ മൂന്ന് പെണ്‍മക്കളും മുങ്ങിമരിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് റിന്‍ഷി, നിഷിത, റമീഷ എന്നീ സഹോദരിമാര്‍ മുങ്ങി മരിച്ചത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതാണ് ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഒരാള്‍ … Read More

ഓണക്കാലത്ത് കുടിച്ചത് 665 കോടി രൂപയുടെ മദ്യം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഉത്രാടം വരെയുള്ള എട്ടുദിവസത്തിനിടെ ബെവ്കോ വഴി 665 കോടി രൂപയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 624 കോടിയായിരുന്നു. 41 കോടിയുടെ അധിക വരുമാനമാണ് ഇത്തവണ ഉണ്ടായത്. മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിന് … Read More

രണ്ടാം വന്ദേഭാരത് തിരുവേണസമ്മാമായി കേരളത്തില്‍.

ന്യൂഡല്‍ഹി: തിരുവോണസമ്മാനമായി കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിന്‍. ഡിസൈന്‍ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ റേക്ക് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ചു. പുതിയ ട്രെയിന്‍ വടക്കന്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുമെന്നാണ് സൂചന. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ … Read More

ശാരദയെ ഉര്‍വ്വശിപ്പട്ടമണിയിച്ച സിനിമക്ക് ഇന്ന് 55-ാം പിറന്നാള്‍.

മലയാളത്തിലെ എണ്ണപ്പെട്ട സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഹരി പോത്തന്‍. സുപ്രിയ ഫിലിംസ് എന്ന ബാനറില്‍ അശ്വമേധം മുതല്‍ അങ്കിള്‍ബണ്‍വരെ 23 സിനിമകള്‍ ഹരിപോത്തന്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രമുഖ നടന്‍ പരേതനായ പ്രതാപ് പോത്തന്‍ ഹരി പോത്തന്റെ ഇളയ സഹോദരനാണ്. ഇദ്ദേഹം നിര്‍മ്മിച്ച 23 … Read More

ഗ്രോട്ടോയും തിരുസ്വരൂപവും തീപിടിച്ച് കത്തിയ നിലയില്‍.

ഇരിട്ടി: ഗ്രോട്ടോയും തിരുസ്വരൂപവും തീപിടിച്ചു കത്തിയ നിലയില്‍. കാക്കയങ്ങാട് ഉളീപ്പടിയിലെ വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയും തിരുസ്വരൂപവുമാണ് തീപടര്‍ന്ന് കത്തിയ നിലയില്‍ കാണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഒരു വാഹനയാത്രികനാണ് തീപിടിച്ചത് കണ്ടത്. കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ഗ്രോട്ടോയും തിരുസ്വരൂപവും … Read More

ചെങ്ങളായിയില്‍ മദ്യവില്‍പ്പന, ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: വിദേശമദ്യവില്‍പ്പന ഒരാള്‍ എക്സൈസ് പിടിയില്‍. ചെങ്ങളായി സ്വദേശി പി.പി.ലക്ഷ്മണന്‍(48)നെയാണ് 3 ലിറ്റര്‍ വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍ സജീവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. മദ്യം വില്‍പ്പന നടത്തിയ വകയിലുള്ള 1200 … Read More

കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ കുത്തിക്കീറി നശിപ്പിച്ചു, പിന്നില്‍ സി.പി.എം എന്ന് ആരോപണം.

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചതായി പരാതി. കൊട്ടാരം യു.പി.സ്‌ക്കൂളിന് സമീപത്തെ മാവില പത്മനാഭന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍.59 എം 6433 നമ്പര്‍ സുസൂക്കി ആക്‌സിസ് സ്‌ക്കൂട്ടറാണ് നശിപ്പിച്ചത്. സംഭവത്തിന് പിന്നില്‍ സി.പി.എം. … Read More

ഷാജന്‍ അച്ഛനമ്മമാരോടൊപ്പം തന്നെ ഇത്തവണയും ഓണമുണ്ടു.

കോട്ടയം: മറുനാടന്‍ ഷാജന്‍ അച്ഛനോടും അമ്മയോടുമൊപ്പം തന്നെ ഈ വര്‍ഷവും ഓണമുണ്ടു. ഷാജനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനുള്ള ഭരണകൂടത്തിന്റെ നീക്കം കോടതി ഇടപെട്ട് തടയുകയായിരുന്നു. അദ്ദേഹം അറസ്റ്റിലായ ഉടന്‍ തന്നെ സി.പി.എം സൈബര്‍ ഇടങ്ങളില്‍ ഇത്തവണ ഓണം ജയിലില്‍ എന്നപേരില്‍ ഫോട്ടോകളും … Read More