കൃഷിഭവന്റെ മേല്‍ക്കൂരയിളകി തലയില്‍ വീണ് കൃഷി അസിസ്റ്റന്റിന് പരിക്കേറ്റു.

ചിറക്കല്‍: കൃഷിഭവന്റെ മേല്‍ക്കൂര തകര്‍ന്ന് ഭക്ഷണം കഴിക്കുകയായിരുന്ന കൃഷി അസിസ്റ്റന്റിന് പരിക്കേറ്റു. കോരന്‍പീടിക സ്വദേശി ദീപ്തി പ്രവീണിനാണ്(39) തലക്ക് പരിക്കേറ്റത്. മൂന്ന് തുന്നിക്കെട്ടലുകളോടെ ഇവരെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ചിറക്കല്‍ കൃഷിഭവനിലാണ് സംഭവം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ … Read More

രാഷ്ട്രീയക്കാര്‍ രാജിവെക്കുക-ശ്രീകൃഷ്ണസേവാസമിതി സായാഹ്നധര്‍ണ നടത്തി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായിട്ടുള്ള സജിവ രാഷ്ടിയക്കാരെയും മുഴുവന്‍ സമയ ജോലിക്കാരെയും  പുറത്താക്കാന്‍ മലബാര്‍ ദേവസ്വംബോര്‍ഡ് അധികാരികള്‍ തയ്യാറാകണമെന്ന് തൃച്ചംബരം ശ്രീകൃഷ്ണ സേവാസമിതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് സേവാസമിതി ടി.ടി.കെ.ദേവസ്വം ഓഫിസ് സ്ഥിതി ചെയ്യുന്ന രാജരാജേശ്വ ക്ഷേത്ര പരിസരത്ത് … Read More

രോഗികള്‍ക്ക് ക്യൂ തെറാപ്പി-നാസി തടവറപോലെ ദുതിതം പെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക്.

തളിപ്പറമ്പ്: ആശുപത്രി നവീകരിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സുഖവും, രോഗികള്‍ക്ക് ദുരിതവും. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ. അശാസ്ത്രീയമായ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് തളരുകയാണ് വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള രോഗികള്‍. പുതിയ നവീകരിച്ച ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ രോഗികളുടെ ദുരവസ്ഥക്ക് ഒരു … Read More

രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത സുനിലിന് മരണംവരെ തടവും. പുറമെ ജീവപര്യന്തവും

തളിപ്പറമ്പ്: രണ്ടരവയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക്‌  മരണംവരെ തടവും. പുറമെ ജീവപര്യന്തവും 10 വര്‍ഷവും. തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പരിയാരം തൊണ്ടന്നൂരെ തേപ്പുപണിക്കാരന്‍ തമ്പിലാന്‍ വീട്ടില്‍ ജേക്കബ്ബിന്റെ മകന്‍ ടി.സുനിലിനെയാണ്(48) തളിപ്പറമ്പ് അതിവേഗ പോക്‌സോ … Read More

പ്രാദേശിക വാര്‍ത്തകള്‍ നാടിന്റെ വികസനത്തിന് വഴികാട്ടി: മന്ത്രി റോഷി അഗസ്റ്റിന്‍

കൂത്താട്ടുകുളം: പ്രാദേശിക വാര്‍ത്തകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് നാടിന്റെ വികസനത്തിന് വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതിനാല്‍ എന്നത്തേക്കാളും പ്രാധാന്യം പ്രാദേശിക റിപ്പോര്‍ട്ടിംഗിന് ഉണ്ടെന്നും കൃത്യതയോടെയുള്ള വീക്ഷണത്തിലൂടെ വേണം മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ … Read More

സെന്റ് മേരീസും നന്ദനവും ഓടിക്കുടുങ്ങി-ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസ്.

തളിപ്പറമ്പ്: മല്‍സരയോട്ടം നടത്തി കൂട്ടിയിടിച്ച രണ്ട് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 25 ന് ഉച്ചക്ക് 12 ന് കുറുമാത്തൂര്‍ പൊക്കുണ്ടിലാണ് സംഭവം. ശ്രീകണ്ഠാപുരത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്ന കെ.എല്‍-59-എച്ച്-9637 സെന്റ് മേരീസ് ബസ് ഡ്രൈവര്‍ പയ്യാവൂര്‍ ചാമക്കാലിലെ വെള്ളാരംകുന്നേല്‍ വീട്ടില്‍ … Read More

അനിക്കം പ്രദേശത്ത് വന്‍ തീപിടുത്തം-പത്തേക്കറോളം സ്ഥലം കത്തിനശിച്ചു.

  പെരിങ്ങോം: വെള്ളോറ അനിക്കം പ്രദേശത്ത് വന്‍ തീപിടുത്തം, 10 ഏക്കര്‍ സ്ഥലം പൂര്‍ണമായും കത്തിനശിച്ചു. അനിക്കത്ത് അന്‍പതേക്കറോളം വരുന്ന സര്‍ക്കാര്‍ മിച്ചഭൂമിപ്രദേശത്താണ് ഇന്നലെ രാത്രി ഒന്‍പതോടെ തീ പടര്‍ന്നുപിടിച്ചത്. പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘം … Read More

കണ്ണൂരിന്റെ 3000 നാട്ടുവാക്കുകളെ ഇനി അടുത്തറിയാം- ഭാഷാഭേദ നിഘണ്ടു പുറത്തിറങ്ങി.

പിലാത്തറ: കണ്ണൂരിലെ നാട്ടുവാക്കുകള്‍ക്ക് നിഘണ്ടുവായി. ഡോ.വി.ടി.വി.മോഹനന്‍, ഡോ.സ്മിത കെ നായര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ കണ്ണൂര്‍ ജില്ലയുടെ സമഗ്ര നാട്ടുഭാഷാ നിഘണ്ടുവായ ‘കണ്ണൂരിന്റെ ഭാഷാഭേദനിഘണ്ടു പുറത്തിറങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. മുവായിരത്തോളം നാട്ടുവാക്കുകള്‍ ഉള്‍പ്പെടുന്ന ഈ നിഘണ്ടു ഏറെ … Read More

ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് –ആവിഷ്‌കാര സ്വാതന്ത്ര്യമല്ല- കെ.സി.വൈ.എം

തലശ്ശേരി: മലയാള സിനിമയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹളിക്കല്‍ തുടര്‍ക്കഥയായി മാറുന്നതില്‍ കെ.സി.വൈ.എം തലശ്ശേരി അതിരൂപത സെനറ്റ് യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. സാഹിത്യരംഗത്തും ദൃശ്യമാധ്യമരംഗത്തും മുമ്പൊരിക്കലും ഉണ്ടാകാത്തവിധം ക്രൈസ്തവ വിരുദ്ധത കടന്നുവരുന്നുണ്ട്. അടുത്തയിടെ പുറത്തിറങ്ങിയ പല സിനിമകളിലും ക്രിസ്തീയ വിശ്വാസത്തിന്റെ സവിശേഷതകളില്‍ പലതിനെയും … Read More

സി.പി.ഐ(എം.എല്‍) പ്രവര്‍ത്തകന്‍ കണ്ടപ്പന്‍ ഭാസ്‌ക്കരന്‍(73)നിര്യാതനായി.

തളിപ്പറമ്പ്: മോറാഴ സെന്‍ട്രല്‍ സൗത്തിലെ കണ്ടപ്പന്‍ ഭാസ്‌കരന്‍(73) നിര്യാതനായി. ഭാര്യ: യശോദ. മക്കള്‍: കവിത, ബിജോയ്, വിജില. മരുമക്കള്‍: പ്രദീപന്‍(കരിവെള്ളൂര്‍), ഷീബ (കാസര്‍ഗോഡ്), അജിത്ത് (അരയാമ്പേത്ത്). സഹോദരങ്ങള്‍: ലക്ഷ്മി, പുരുഷോത്തമന്‍, സരസ്വതി, ഗോവിന്ദന്‍. പുതിയതെരു നീതി ഏജന്‍സി വസ്ത്രാലയം ഉടമയാണ്. സി.പി.ഐ(എം.എല്‍)സജീവ … Read More