അബ്ദുറഹ്മാന് വാട്‌സാപ്പ് ഗ്രൂപ്പുകളുടെ കൂട്ടായ്മയില്‍ ചികില്‍സാ സഹായം-

തളിപ്പറമ്പ്: രോഗാതുരനായ ചവനപ്പുഴയിലെ അബ്ദുറഹ്മാന്‍ ചികിത്സാ ഫണ്ടിലേക്ക് നാട്ടുവിശേഷം, ക്ലീന്‍ അള്ളാംകുളം വാര്‍ഡ് 12, സഹപാഠി എന്നീ കൂട്ടായ്മയില്‍ നിന്നും ചവനപ്പുഴ നിവാസികളും നമ്മുടെ പ്രിയ സുഹൃത്തുക്കളും കൈകോര്‍ത്ത് ശേഖരിച്ച 40000/(നാല്‍പതിനായിരം രൂപ) നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ എം.കെ.ഷബിത, ജീവകാരുണ്യ … Read More

ദേശീയപാത വീണ്ടും താഴുന്നു-തളിപ്പറമ്പ്-പയ്യന്നൂര്‍ റോഡില്‍ മറവില്‍ തിരിവ് സൂക്ഷിക്കുക-

തളിപ്പറമ്പ്: ദേശീയപാതയിലെ അടച്ച അപകടകുഴി വീണ്ടും താഴ്ന്നു. കുപ്പം പാലത്തിന് സമീപം മൂന്നാഴ്ച്ചമുമ്പ് പ്രത്യക്ഷപ്പെട്ട കുഴി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിറ്റേന്നുതന്നെ ദേശീയപാത വിഭാഗം അടച്ചിരുന്നു. എന്നാല്‍ ഈ അടച്ച സ്ഥലം ഇപ്പോള്‍ വീണ്ടും താഴാന്‍ തുടങ്ങിയിരിക്കയാണ്. റോഡിന്റെ … Read More

പരിയാരം പബ്ലിക്ക് സ്‌കൂള്‍-കണ്ണൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യനടപടിയെന്ന് ട്രിബ്യൂണല്‍-

പരിയാരം: ഒക്ടോബര്‍ 18 ന് മുമ്പ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാത്തപക്ഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്ന് കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവിട്ടു. 2019 ഏപ്രില്‍ മാസം മുതല്‍ ശമ്പളം കിട്ടാതെ വലയുന്ന പരിയാരം പബ്ലിക്ക് സ്‌കൂളിലെ 21 ജീവനക്കാര്‍ക്ക് … Read More

ഡി.സി.സി.പ്രതിനിധികള്‍ ചര്‍ച്ചക്കെത്തും-അവിശ്വാസപ്രമേയത്തിലൂടെ കല്ലിങ്കീലിനെ നീക്കും- കെ.രമേശന്‍ നഗരസഭാ വൈസ് ചെയര്‍മാനുമാനും കെ.എന്‍.അഷറഫ് ബാങ്ക് പ്രസിഡന്റുമായേക്കും-

തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ഡി.സി.സി. അടുത്ത ദിവസം തന്നെ ഡി.സി.സി.നിയോഗിച്ച പാര്‍ട്ടി പ്രതിനിധികള്‍ തളിപ്പറമ്പിലെത്ത് യു.ഡി.എഫ് നേതാക്കളെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും. തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് … Read More

ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം മൂന്ന് മണിക്ക് പുഷ്പഗിരി സെമിത്തേരിയില്‍-

തളിപ്പറമ്പ്: പുഷ്പഗിരിയിലെ എല്‍.ഐ.സി.ഏജന്റും ആദ്യകാല വ്യാപാരിയുമായ സെജോ വില്ലയില്‍ ഇല്ലത്ത് വീട്ടില്‍ ഐ.സി.ജോര്‍ജ് (81) നിര്യാതനായി. ഭാര്യ: മേഴ്‌സി കാട്ടറാത്ത്(പൂഞ്ഞാര്‍). മക്കള്‍: ഷെര്‍ലി പേടിക്കാട്ട് കുന്നേല്‍(കോഴിക്കോട്), മിനി എടക്കളത്തൂര്‍(എറണാകുളം) ജോജോ (ബാംഗ്ലൂര്‍), മായ പുതിയപറമ്പില്‍(ഏഴിലോട്), സെജോ(തിരുവനന്തപുരം), പരേതനായ സോണി. മരുമക്കള്‍: പി.ജെ. … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്-വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത 2018 ന് ശേഷം വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെ ഒരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ … Read More

എന്റെ സിരകളിലോടുന്നത് കോണ്‍ഗ്രസ് രക്തം-കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കല്ലിങ്കീല്‍ പത്മനാഭന്‍-

തളിപ്പറമ്പ്:  എന്റെ രക്തം കോണ്‍ഗ്രസിന്റെതാണെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ കോണ്‍ഗ്രസാണ് മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ ഭാഗ്യാന്വേഷിയായി പോയിട്ടില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ചശേഷം ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എടട്ടുകാലി … Read More

ദേശീയപാതാ വിഭാഗം ആക്‌സസ് ഫീസ് ഒഴിവാക്കണം-സി.പി.എം ചെറുതാഴം ലോക്കല്‍ സമ്മേളനം-കെ.സി.തമ്പാന്‍ സെക്രട്ടറി

പിലാത്തറ: ദേശീയപാത വിഭാഗം ഈടാക്കുന്ന ആക്‌സസ് ഫീസ് ഒഴിവാക്കണമെന്ന് സിപിഎം ചെറുതാഴം വെസ്റ്റ് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. പിലാത്തറ പാട്യം മന്ദിരത്തിലെ ‘കെ.കുഞ്ഞിക്കണ്ണന്‍ നഗറില്‍ ‘ ജില്ല സെക്രട്ടറിയേറ്റ് അംഗം എം. പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. എം അനില്‍കുമാര്‍, പി മിനി, … Read More

ഒറ്റനമ്പര്‍ ലോട്ടറി ചൂടാട്ടം തളിപ്പറമ്പില്‍ രണ്ടുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ രണ്ടുപേര്‍ തളിപ്പറമ്പില്‍ അറസ്റ്റിലായി. അള്ളാംകുളത്തെ പിലാവിന്റെ കീഴില്‍ സി.എം.നസീര്‍(45), അരിയിലെ കല്ലായി വീട്ടില്‍ പി.കെ.അബ്ദുറഹ്മാന്‍(58) എന്നിവരെയാണ് എസ്.ഐ.പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 7200 രൂപയും പിടിച്ചെടുത്തു. അടുത്തകാലത്തായി ഒറ്റനമ്പര്‍ ചൂതാട്ടം വര്‍ദ്ധിച്ചു വരുന്നതായി … Read More

മണിക്കടവിലെ മഞ്ഞത്താനത്ത് അച്ചാമ്മ മാത്യു(95) നിര്യാതയായി-സംസ്‌ക്കാരം ഒക്ടോബര്‍-11 ന് രാവിലെ 9 ന്-

പരിയാരം: ഉളിക്കല്‍ മണിക്കടവിലെ അച്ചാമ്മ മാത്യു (95) പിലാത്തറ പെരിയാട്ടെ വസതിയില്‍ അന്തരിച്ചു. മണിക്കടവിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞത്താനത്തു കൊച്ചേട്ടന്റെ ഭാര്യയാണ്. മക്കള്‍: ശാന്തമ്മ (റിട്ട.അധ്യാപിക മണിക്കടവ്), പൊന്നമ്മ (ബന്തടുക്ക) മാത്യു (പിലാത്തറ), ലിസ്സി (യു.എസ്.എ.), മേരി (യു.കെ.), … Read More