തളിപ്പറമ്പിലെ ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ജോയി കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: ബാര്‍ ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി കോടതിയില്‍ കീഴടങ്ങി. ഏഴാംമൈല്‍ ചെമ്പരത്തി ബാറില്‍ അക്രമം നടത്തി ജീവനക്കാരനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി തൃശൂര്‍ തിരൂര്‍ സ്വദേശി പി.ജെ.ജോയ് (27)യാണ് തളിപ്പറമ്പ് കോടതിയില്‍ ഇന്നലെ കീഴടങ്ങിയത്. … Read More

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഇന്ന് പട്ടുവത്ത്.

തളിപ്പറമ്പ്: കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ ഇന്ന് വൈകുന്നേരം പട്ടുവത്ത്. കര്‍മ്മ കുശലതയുടെ 7 പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പട്ടുവം ഉസ്താദിന് ജന്മനാട് നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്റെ സമാപന പരിപാടികള്‍ കന്‍സുല്‍ ഉലമ നഗറില്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹക്കീം സഅദി അധ്യക്ഷത … Read More

ഭയപ്പാടിന്റെ 45 വര്‍ഷങ്ങള്‍ പിന്നിട്ട്-ലിസ.

ഭാര്‍ഗവീനിലയം മുതല്‍ നിരവധി ഭീകര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമ എന്ന വിശേഷണം ലിസക്ക് മാത്രമുള്ളതാണ്. 1978 ഡിസംബര്‍ 8 ന് ഇതേ ദിവസമാണ് 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിസ റിലീസ് ചെയ്തത്. ലിസയെ … Read More

രേവന്ത്‌റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി ചുമതലയേറ്റു.

ഹൈദരാബാദ്: തെലങ്കാനയെ ഇനി രേവന്ത് റെഡ്ഡി നയിക്കും. വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലെ വേദിയില്‍ വെച്ച് രേവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക ഉപമുഖ്യമന്ത്രിയായി … Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി ഒഴിഞ്ഞു.

കൊച്ചി: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞു. മാര്‍പാപ്പയുടെ അനുമതിയെ തുടര്‍ന്നാണ് രാജിയെന്ന് ആലഞ്ചേരി കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2011 മുതല്‍ ആര്‍ച്ച് ബിഷപ്പായി ചുമതല നിര്‍വഹിച്ചുവരികയായിരുന്നു ജോര്‍ജ് ആലഞ്ചേരി. മേജര്‍ … Read More

കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു–മരിച്ചവരുടെ എണ്ണം എട്ടായി.

കൊച്ചി: കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി തൊടുപുഴ വണ്ടമറ്റം സ്വദേശിനി ലില്ലി ജോണ്‍ (76) ആണ് മരിച്ചത്. സ്ഫോടനത്തില്‍ മരിച്ച ജോണിന്റെ ഭാര്യയാണ് ലില്ലി. രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അഞ്ചുദിവസം മുന്‍പാണ് റിട്ട. വില്ലേജ് … Read More

പഠിക്കുന്നവരെ ജയിപ്പിച്ചാല്‍ പോരെ? പഠിക്കാത്തവരെ ജയിപ്പിച്ച് മണ്ടന്മാരെ സൃഷ്ടിക്കണമോ? ജോസ് ചെമ്പേരി

  പഠിക്കുന്നവരേയും, പഠിക്കാത്തവരേയും ജയിപ്പിക്കുകവഴി പഠിക്കുന്നവരേയും അലസരാക്കുന്ന ഈ സമ്പ്രദായം തുടരേണ്ടതുണ്ടോ? പണി എടുക്കുന്നവന് അര്‍ഹതപ്പെട്ടതാണ് കൂലി. പണിയെടുക്കാത്തവര്‍ക്കും ഒരേ കൂലി കൊടുത്താല്‍ പണിയെടുക്കുന്നവരും അലസരാകും. പഴയതിന്റെ 25 ല്‍ ഒന്നു പോലും നിലവാരം ഇന്നത്തെ വിദ്യാഭ്യാസത്തിനില്ല. റെയില്‍വേ റിസര്‍വേഷന്‍ ഫോം … Read More

മണ്‍കൂനമാറ്റി-ടാര്‍ചെയ്തു- കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: ഒടുവില്‍ സംസ്ഥാനപാതയിലെ മണ്‍കൂന മാറ്റി റോഡ് ടാര്‍ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ്‌പൊട്ടി റോഡ് തകര്‍ന്നത്. ഇത് നന്നാക്കിയ വാട്ടര്‍ അതോറിര്‌റി കരാറുകാരന്‍ റോഡില്‍ ജില്ലയിലും സിമന്റ്കട്ടകളും ഉള്‍പ്പടെ കൂനകൂട്ടിവെച്ച് സ്ഥലംവിടുകയായിരുന്നു. കണ്ണൂര്‍ … Read More

ചെകുത്താന്റെ കോട്ടക്ക് 56 വയസ്.

നടന്‍ സത്യന്റെ നാല് സഹോദരങ്ങളില്‍ രണ്ടാമത്തെയാളാണ് നേശന്‍. ചെല്ലയ്യ, ദേവദാസ്, ജോക്കബ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍. ചലച്ചിത്ര സംവിധായകനാകുക എന്നതായിരുന്നു നേശന്റെ ആഗ്രഹം. 1967 ല്‍ റിലീസായ ചെകുത്താന്റെ കോട്ടയാണ് നേശന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമ. എം.എം.നേശന്‍ എന്ന … Read More

വികസിത് ഭാരത് സങ്കല്‍പ് യാത്ര ചപ്പാരപ്പടവില്‍.

ചപ്പാരപ്പടവ്: കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റ നിര്‍ദ്ദേശ പ്രകാരം എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും വികസിത് ഭാരത് സങ്കല്‍പ് യാത്ര നടക്കുന്നതിന്റെ ഭാഗമായി ഇന്ന് ചപ്പാരപ്പടവില്‍ കൃഷി ഓഫിസര്‍ പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പദ്ധതികളെ … Read More