സ്‌ക്കൂള്‍ വളപ്പില്‍ നിന്ന് കഞ്ചാവുമായി സോനു പിടിയില്‍

തളിപ്പറമ്പ്: സ്‌ക്കൂള്‍ വളപ്പില്‍ നിന്നും കഞ്ചാവുമായി യുവാവ് പിടിയിലായി. പാപ്പിനിശേരി ചുങ്കം മെര്‍ളി റോഡ് ശ്രീഭവനില്‍ സോനു(23)നെയാണ് എസ്.ഐ ടി.ഗോവിന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി 7.45 ന് പറശിനിക്കടവ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റേജിന് സമീപത്തുവെച്ചണ് ഇയാളെ പോലീസ് പിടികൂടിയത്. 15 … Read More

സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്.

തളിപ്പറമ്പ്: സ്ത്രീധനപീഡനം ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസ്. കണ്ണൂര്‍ കക്കാട്ടെ റയീസ്, മാതാവ് റംലത്ത് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. തളിപ്പറമ്പ് മദ്രസ സര്‍വീസ്‌സ്റ്റേഷന്‍ റോഡിലെ മാജിദ മന്‍സിലില്‍ കെ.മാജിദയുടെ പരാതിയിലാണ് കേസ്. 2020 ജൂണ്‍ 18 ന് വിവാഹിതരായ ഇരുവരും തളിപ്പറമ്പിലെ … Read More

സംഗീതാസ്വാദകന്‍ വേണുവക്കീലിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: മണ്‍മറഞ്ഞ സംഗീതാസ്വാദകന്റെ ഓര്‍മ്മക്ക് മുന്നില്‍ ആനന്ദ്‌സമര്‍പ്പണവുമായി പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍. മെയ് 29 ന് മരണപ്പെട്ട അഡ്വ.എ.വി.വേണുഗോപാലിന്റെ ഓര്‍മ്മകള്‍ക്കായി സമര്‍പ്പിക്കുകയാണ് നാളെ(ജൂണ്‍-10 ന്) വൈകുന്നേരം ആറിന് നീലകണ്ഠ അബോഡില്‍ നടക്കുന്ന സംഗീതാര്‍ച്ചന. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ തുടക്കംമുതല്‍ സജീവ … Read More

കുട്ടി ബൈക്കോടിച്ചു-രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 രൂപ പിഴ.

തളിപ്പറമ്പ്: കുട്ടി വാഹനമോടിച്ചു, ആര്‍.സി.ഉടമക്കും രക്ഷിതാവിനും 55,000 രൂപ പിഴ. കെ.എല്‍.6-എ 4423 നമ്പര്‍ മോട്ടോര്‍ സൈക്കിള്‍ ആര്‍.സി.ഉടമ ഉവൈസിനും കുട്ടിയുടെ രക്ഷിതാവ് വായാട്ടുപറമ്പ് ആനക്കുഴിയിലെ ചെറിയാണ്ടീരകത്ത് വീട്ടില്‍ സുബൈറുമാണ്‌  പിഴയായി 25,000 വീതം അടക്കേണ്ടത്.  ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5000 രൂപയും … Read More

ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് നൗഷാദ് ബ്ലാത്തൂര്‍

പരിയാരം: ആരോഗ്യമേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെ സമീപനം അവസാനിപ്പിക്കണമെന്ന് അസംഘടിത തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ ആവശ്യപ്പെട്ടു. കേരള ഗവണ്‍മെന്റ് നഴ്‌സസ് യൂണിയന്‍ (കെ.ജി.എന്‍.യു) പരിയാരം യൂണിറ്റ് സംഘടിപ്പിച്ച ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നും വിരമിച്ച നഴ്‌സിംഗ് ഓഫീസര്‍മാരുടെ യാത്രയയപ്പും … Read More

പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

പരിയാരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, എം.വിവേണുഗോപാലന്‍, സി.രാജീവന്‍ പാലയാട് എന്നിവര്‍ സംബന്ധിച്ചു. രാഘവന്‍ … Read More

തളിപ്പറമ്പിന്റെ ടവര്‍വാര്‍ഡായി ഫാറൂഖ്‌നഗര്‍

  തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം 12 വാര്‍ഡിലെ ഫാറൂഖ്‌നഗര്‍ ടവര്‍ വാര്‍ഡായി മാറിയിരിക്കുകയാണ്. ഇവിടെ മീറ്ററുകളുടെ വ്യത്യാസത്തില്‍ 5 ടവറുകള്‍ നിലവിലുണ്ടെങ്കിലും വീണ്ടും പടുകൂറ്റന്‍ ടവര്‍ ഉയരുകയാണ്. ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. പൊതുവെ കാന്‍സര്‍ … Read More

കേരളത്തോട് കേന്ദ്രം കാണിക്കുന്നത് ശത്രുരാജ്യത്തോടുള്ള സമീപനം-കേരള കോണ്‍ഗ്രസ് (എം)

  കണ്ണൂര്‍: കേരളത്തിന് അര്‍ഹമായി ലഭിക്കേണ്ട ധനസഹായം വീണ്ടും വെട്ടിക്കുറച്ചും വായ്പയെടുക്കുന്നതിനുള്ള പരിധി പരിമിതപ്പെടുത്തിയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശത്രുരാജ്യത്തോടുള്ള സമീപനം പോലെയാണെന്ന് കേരള കോണ്‍ഗ്രസ് (എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം കുറ്റപ്പെടുത്തി. വികസന പദ്ധതികളുടെ കാര്യത്തില്‍ … Read More

സോമയാഗത്തിന് പോയ പോലീസുകാരനെതിരെ പരാതി- സി.പി.എമ്മിനെതിരെ പ്രതിഷേധം കനക്കുന്നു-

പരിയാരം: സോമയാഗം കാണാന്‍പോയ പോലീസുകാരനെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള നീക്കത്തില്‍ രൂക്ഷമായ പ്രതിഷേധം പടരുന്നു. ചെറുപുഴ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒയും പ്രമുഖ മനശാസ്ത്രജ്ഞനുമായ സഹദേവനെതിരെയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയുടെ പരാതിയില്‍ ഡി.ജി.പി അന്വേഷണം പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് … Read More

ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കണമെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി-തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം അനുമോദനചടങ്ങ് സംഘടിപ്പിച്ചു.

  തളിപ്പറമ്പ്: ആധുനിക വിദ്യാഭ്യാസത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കേണ്ട കാലഘട്ടമാണിതെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. തളിപ്പറമ്പ് ചാരിറ്റി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച എസ്.എസ്.എല്‍.സി-പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന പരിപാടി എമിറേറ്റ്‌സ് മാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോകത്തിന്റെ ഏത് കോണില്‍ ചെന്നും … Read More