ഉമ്മന്‍ചാണ്ടിക്ക് അപകീര്‍ത്തി: പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അസി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ പരാതി.

നാദാപുരം: ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായ ജനാര്‍ദനന്‍ ഇരിങ്ങണ്ണൂര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലംഘിച്ചുള്ള പോസ്റ്റിനെതിരെ എടച്ചേരിയിലെ കോണ്‍ഗ്രസ് നേതാവ് … Read More

ബസില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം-റിട്ട. അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.

പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് നിബ്രാസ് വില്ലയില്‍ ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം. ബസ് കണ്ടോന്താറില്‍ … Read More

കുഞ്ഞിമംഗലത്ത് വീട്ടിനകത്ത് തീപിടുത്തം, ബെഡ്‌റൂം കത്തിനശിച്ചു.

കുഞ്ഞിമംഗലം: ബെഡ്‌റൂം തീപിടുത്തത്തില്‍ കത്തിനശിച്ചു, രണ്ട് ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിന് സമീപത്തെ കുന്നപ്പാട കുഞ്ഞിക്കണ്ണന്‍ കാരണവരുടെ വീട്ടിലെ ബെഡ്‌റൂമിലാണ് ഇന്ന് പുലര്‍ച്ചെ നാലോടെ തീപിടിച്ചത്. പയ്യന്നൂരില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.പ്രഭാകരന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് … Read More

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകള്‍ക്കകം പിടിയിലായി.

മയ്യില്‍: പോലീസ് കസ്റ്റഡിയില്‍ നിന്ന് വിലങ്ങോടെ ഓടിരക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. കണ്ണൂര്‍ മുണ്ടേരി ചാപ്പ കെ.പി.ഹൗസില്‍ അജ്‌നാസിനെ(21)യാണ് മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ പോലീസ് കയരളത്തുവെച്ച് പിടികൂടിയത്. വൈകുന്നേരം 3.30നാണ് പ്രതി ഓടിരക്ഷപ്പെട്ടത്. വൈകുന്നേരം 5.45 ന് പിടിയിലാവുകയും … Read More

ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു

പിലാത്തറ: ചെറുതാഴത്ത് തെരുവ്‌നായ്ക്കള്‍ 10 വയസുകാരിയെ ആക്രമിച്ചു. സിറാജുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥിനിയായ ആയിഷ അബ്ദുല്‍ ഫത്താഹിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇന്ന് രാവിലെ മദ്രസയിലേക്ക് പോകവെ ഭാരത് റോഡില്‍ വെച്ചായിരുന്നു ആക്രമം. മേരിമാതാ … Read More

ശ്രീകണ്ഠാപുരത്ത് വന്‍ MDMA വേട്ട. രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്നുവേട്ട. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും(DANSAF ) ശ്രീകണ്ഠാപുരം പോലീസും ചേര്‍ന്ന് ഇന്ന് പുലര്‍ച്ചെ നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് മാരക മയക്കുമരുന്നായ 15 ഗ്രാം MDMA സഹിതം രണ്ടുപേര്‍ … Read More

ചെങ്കല്‍ലോറി മറിഞ്ഞു; ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിക്കും പരിക്കേറ്റു.

തളിപ്പറമ്പ്: ചെങ്കല്‍ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും ലോഡിംഗ് തൊഴിലാളിയായ അസം സ്വദേശിക്കും പരിക്കേറ്റു. ബാലേശുഗിരിയിലെ ജിതേഷ്, ആസം സ്വദേശി അല്ലു എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്നിയൂര്‍ ചെറുകര കുളത്തൂര്‍ റോഡിലാണ് ഇന്ന് വൈകുന്നേരം അപകടം നടന്നത്. … Read More

ഏഴാംക്ലാസുകാരിക്ക് പീഡനം കുറുമാത്തൂര്‍ സ്വദേശിക്ക് 5 വര്‍ഷം തടവും 50,000 പിഴയും.

തളിപ്പറമ്പ്: ഏഴാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 5 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. കുറുമാത്തൂര്‍ വൈത്തല അരിയോടി വീട്ടില്‍ എ.അശോകന്‍ (49) നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2018 ഫെബ്രുവരി … Read More

ഏഴുവയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ 42 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട വയോധികനായ പ്രതി മരണപ്പെട്ടു.

തളിപ്പറമ്പ്: ഏഴാംക്ലാസുകാരിയെ ബലാല്‍സംഗം ചെയ്ത് പീഡിപ്പിച്ചകേസില്‍ 42 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വധിക്കപ്പെട്ട 76 കാരന്‍ ചികില്‍സക്കിടെ ആശുപത്രിയില്‍ മരിച്ചു. പെരിങ്ങോം പാടിച്ചാലിലെ താമസക്കാരനായ ആലക്കോട് ചിറ്റടിയിലെ കണ്ണമ്പിള്ളി വീട്ടില്‍ കുഞ്ഞിരാമനാണ് ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ … Read More

മെത്താഫിറ്റാമിന്‍ മയക്കുമരുന്നുമായി ഷാനിദ് അറസ്റ്റില്‍.

കണ്ണൂര്‍: മാരകലഹരിമരുന്നായ മെത്താഫിറ്റാമിനുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. നടാലിലെ ഹമീദിന്റെ മകന്‍ കെ.ഷാനിദിനെയാണ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തും സംഘവും ചേര്‍ന്ന് ചാലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എന്‍.ഡി.പി.എസ് വകുപ്പു … Read More