ജിന്ന് മന്ത്രവാദി ഇബ്രാഹിമിന് 52 വര്‍ഷം ജയില്‍.

തളിപ്പറമ്പ്: മൂത്തുമ്മയുടെ ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16 കാരിയെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കിയ മന്ത്രവാദിക്ക് 52 വര്‍ഷം കഠിനതടവും3.25 ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില്‍ ടി.എം.പി ഇബ്രാഹിമിനെയാണ്(54)തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് … Read More

ഈ വര്‍ഷത്തെ ഓണം കൊളംബിയാ ഓണം പുതിയ ഷോറൂം നാടുകാണിയില്‍ തുടങ്ങി.

നാടുകാണി: പ്രമുഖ ഇലക്ട്രോണിക്‌സ് വ്യാപാര സ്ഥാപനമായ കൊളംബിയ ഇലക്ട്രോണിക്‌സിന്റെ പുതിയ വിപുലീകരിച്ച ഷോറും നാടുകാണി അല്‍മഖറിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. വര്‍ഷങ്ങളായി പൂവം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കൊളംബിയ ഇലക്ട്രോണിക്‌സിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉപഭോക്താക്കളുടെ വിപുലമായ ബന്ധങ്ങളാണുള്ളത്. വിലക്കുറവിലും വില്‍പ്പനാനന്തര സേവനത്തിലും മലയോര-ഗ്രാമീണ … Read More

പാംകോസിനെതിരെ ദുഷ്ടലാക്ക്- ആരോപണങ്ങള്‍ ഗൂഡാലോചന-സൊസൈറ്റി പ്രസിഡന്റ് പി.ആര്‍.ജിജേഷ്

പരിയാരം: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ(പാംകോസ്)കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 23 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന … Read More

മന്ദഹാസം പദ്ധതി: അപേക്ഷ ക്ഷണിച്ചു

       ബി പി എൽ വിഭാഗത്തിൽപ്പെടുന്ന മുതിർന്ന പൗരന്മാർക്ക് സൗജന്യമായി ദന്തനിരകൾ വെച്ച് നൽകുന്ന മന്ദഹാസം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അക്ഷയ മുഖേന സുനീതി പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകർ ബി പി എൽ കുടുംബാംഗം ആയിരിക്കണം, … Read More

ക്ഷേത്രഭരണനിയമം ലംഘിച്ച സര്‍ക്കാര്‍ നോമിനികളെ അയോഗ്യരാക്കാന്‍ നിയമ നടപടി സ്വീകരിക്കും

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം ജീവനക്കാരനെതിരെ അച്ചടക്കനടപടി സ്വീകരിക്കേണ്ട അധികാരി എക്‌സിക്യുട്ടീവ് ഓഫീസര്‍ ആണെന്നിരിക്കെ അപ്പീല്‍ അതോറിറ്റിയായ ട്രസ്റ്റീ … Read More

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു.

ചിറ്റാരിക്കല്‍: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു. ചിറ്റാരിക്കല്‍ കുളിനീരിലെ കണ്ടത്തില്‍ വീട്ടില്‍ ജോയിസ് ജോസഫാണ്(48) മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് 12.30 ന് കാറ്റാംകവലയിലാണ് അപകടം നടന്നത്. ഇളംതുരുത്തിയില്‍ വീട്ടില്‍ ഇ.ജെ.മൈക്കിള്‍ എന്നയാളുടെ വീട്ടുവളപ്പില്‍ മരം മുറിക്കവെയാണ് ജോയിസ് അബദ്ധത്തില്‍ … Read More

ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു.

കോഴിക്കോട്: ട്രെയിനില്‍ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എം.സി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ മീഞ്ചന്ത മേല്‍പ്പാലത്തിനു സമീപമാണ് അപകടം. … Read More

പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭ ഭരിച്ച സി.പി.എം ഒന്നും ചെയ്തില്ല-കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: പതിനഞ്ച് വര്‍ഷം തളിപ്പറമ്പ് നഗരസഭയില്‍ ഭരണം നടത്തിയിട്ട് അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായ സി.പി.എം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി നഗരസഭാ കക്ഷിനേതാവ് കെ.വല്‍സരാജന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഇന്നലെ സി.പി.എം തളിപ്പറമ്പ് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ ലീഗ്-കോണ്‍ഗ്രസ്-ബി.ജെ.പി … Read More

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് മാറിനില്‍ക്കണം: സി.പി.ഐ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നിലപാട് ബിനോയ് … Read More

അന്‍വര്‍ എം.എല്‍.എക്ക് പ്രവേശനമില്ല.

മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയെ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ഒദ്യോഗിക വസതിക്ക് മുന്നില്‍ തടഞ്ഞ് പോലീസ്. പാറാവ് ഡ്യൂട്ടിയില്‍ നിന്ന പോലീസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയെ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിലേക്ക് കടത്തിവിട്ടില്ല. പോലീസ് മേധാവിയുടെ ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ നിന്നും മരം മുറിച്ചെന്ന … Read More