കരിമ്പത്തെ വി.കെ.സിബിയെ(60)കാണാനില്ലെന്ന് പരാതി.

തളിപ്പറമ്പ്: മധ്യവയസ്‌ക്കനെ കാണാതായതായി പരാതി. കരിമ്പം ഫയര്‍‌സ്റ്റേഷന് സമീപത്തെ വലിയകളം വീട്ടില്‍ വി.കെ.സിബി(60)നെയാണ് കാണാതായത്. 16 ന് വൈകുന്നേരം 3 ന് വീട്ടില്‍ നിന്നും പോയ സിബി തിരികെ വന്നില്ലെന്ന മകന്‍ സിമില്‍ സബിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

അടച്ചുപൂട്ടിയ വിജ്ഞാനവുമായി ഗ്രാമ വിജ്ഞാനകേന്ദ്രങ്ങള്‍

കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: ഗ്രാമീണ കര്‍ഷകര്‍ക്ക് കാര്‍ഷിക രംഗത്തെ അന്താരാഷ്ട്ര അറിവുകള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ഗ്രാമ വിജ്ഞാന കേന്ദ്രങ്ങള്‍ (വില്ലേജ് നോളജ് സെന്റര്‍) വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു. പുതിയ വിത്തുകളെക്കുറിച്ചും കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക അറിവുകളെക്കുറിച്ചും വിപണി വിലയേക്കുറിച്ചും … Read More

സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു-പവന് 840 രൂപ വര്‍ദ്ധിച്ച് 53,360 രൂപയായി.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ഉറുമ്പാന പ്രകാശനം 18 ന്

കണ്ണൂര്‍: ബഷീര്‍ പെരുവളത്ത്പറമ്പിന്റെ ജീവജാലങ്ങളെ ആസ്പദമാക്കി എഴുതിയ കഥാസമാഹാരമായ ഉറുമ്പാനയുടെ പ്രകാശനം 18 ന് ഞായറാഴ്ച്ച ഉച്ചക്ക് ശേഷം 2.30 ന് കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്യും. മാധവന്‍ പുറച്ചേരി ഏറ്റുവാങ്ങും. സത്യജിത് റേ … Read More

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ മുന്നിലും പിന്നിലും മഞ്ഞനിറം. ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ടൂറിസ്റ്റ് ബസ്സുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാന്‍സ്പോര്‍ട് അതോറിറ്റി തള്ളി. ടൂറിസ്റ്റ് ബസ്സ് ഓപറേറ്റര്‍മാരുമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുമായും … Read More

സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ … Read More

ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും.

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അടക്കം നാലു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നുമണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ജമ്മുകശ്മീരിന് പുറമെ, മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുക. ഹരിയാന … Read More

ടിക്കറ്റെടുക്കാം സിനിമ കാണാം പണം വയനാടിന്, വ്യത്യസ്തമായൊരു ഫണ്ട് ശേഖരണവുമായി യൂത്ത് കോണ്‍ഗ്രസ്.

തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ … Read More

സൂക്ഷിക്കുക-ബാങ്ക് അക്കൗണ്ടുകള്‍ സുരക്ഷിതമല്ലേ?? 91 കാരന്റെ 5 ലക്ഷത്തിലേറെ രൂപ ബാങ്കില്‍ നിന്ന് അജ്ഞാതന്‍ തട്ടിയെടുത്തു.

ധര്‍മ്മശാല: ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്. ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 … Read More

ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ചട്ടംചാല്‍: കുടുംബവഴക്കിനെതുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇന്ന് രാവിലെ 8 ന് തെക്കില്‍ ബണ്ടിച്ചാലിലെ തെവളപ്പില്‍ വീട്ടില്‍ ഷംസീനയെ(30) വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ബി.എ.ഇസ്മായിലിനെ(40)മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തലയിലും കൈകളിലും വെട്ടേറ്റ ഷംസീനയെ കാസര്‍ഗോഡ് കെയര്‍വെല്‍ ആശുപത്രിയില്‍ … Read More