അണുവിമുക്തി-പുസ്തകപ്രകാശനം ഇന്ന്-

പരിയാരം: അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി രചിച്ച കൈപ്പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടുതല്‍ ബോധവല്‍ക്കരിക്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗം മേധാവി മല്ലേശന്‍ വടിവേല്‍ … Read More

മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു.

തളിപ്പറമ്പ്: മലയോരത്തിന്റെ മാധ്യമ സകലകലാവല്ലഭന്‍ തോമസ് അയ്യങ്കാനായിലിനെ കേരളാ ജേര്‍ണലിസ്റ്റഅസ് യൂണിയന്റെ ആദരം. കെ.ജെ.യു 24-ാം വാര്‍ഷികാഘോഷത്തിന്റെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ദിനാഘോഷത്തിന്‍രെയും ഭാഗമായിട്ടാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ … Read More

സ്വതന്ത്ര മാധ്യമദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു- ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ്.

തളിപ്പറമ്പ്: മാധ്യമ സ്വാതന്ത്ര്യദിനാചരണത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(ഐ.ജെ.യു)ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബു തോമസ് പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ്‌ഹോം ഹാളില്‍ സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

യുവതിക്ക് പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസ്.

തളിപ്പറമ്പ്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു. മാങ്ങാട്ടുപറമ്പ് ശ്രുതിലയം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ മകള്‍ ശ്രുതി നായരുടെ(35)പരാതിയിലാണ് കേസ്. പാളിയത്ത്‌വളപ്പ് മുത്തപ്പന്‍കാവിന് എതിര്‍വശത്തെ ശ്രീനിലയത്തില്‍ സനില്‍ പത്മനാഭന്‍, പിതാവ് പത്മനാഭന്‍,  മാതാവ് സരസ്വതി, സഹോദരി സൗമ്യ എന്നിവരുടെ … Read More

വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിന് തീപിടിച്ചു, തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ധര്‍മ്മശാല ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ … Read More

വീട് അടിച്ചുതകര്‍ത്തതിന് മുന്‍ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: മുന്‍ ഭര്‍ത്താവ് വീട് അടിച്ചുതകര്‍ത്തതായി പരാതി, പോലീസ് കേസെടുത്തു. കുറ്റ്യേരി എറങ്കോപൊയിലിലെ കെ.ഹജുമുന്നീസയുടെ(33)വീട്ടില്‍ ഇന്നലെ വൈകുന്നേരം 4.30 നാണ് മുന്‍ഭര്‍ത്താവായ കരുവഞ്ചാല്‍ സ്വദേശി പൂമംഗലോരകത്ത് വീട്ടില്‍ പി.ബഷീര്‍(40)അതിക്രമിച്ചുകടന്ന് അക്രമം നടത്തിയത്. വീടിന്റെ ജനല്‍ഗ്ലാസുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്ത് 50,000 രൂപയോളം നഷ്ടം … Read More

തെരഞ്ഞെടുപ്പ് ഡ്യൂട്ടിചെയ്ത സ്‌പെഷ്യല്‍ പോലീസിന് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം.

കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഒരാഴ്ച്ച ആവാറായിട്ടും ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ആക്ഷേപം. വിമുക്തഭടന്‍മാരും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എന്‍.സി.സി കേഡറ്റുകളും ഉള്‍പ്പെടെയുള്ളവരാണ് ഇത്തവണ തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ഡ്യൂട്ടി ചെയ്തത്. ഒരു ദിവസത്തേക്ക് 1300 … Read More

ഡോ.സ്വരൂപ്ചന്ദ്രക്ക് കല്‍പ്പാക്കം ഇന്ദിരാഗാന്ധി ആറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ 2023 ലെ മികച്ച തെസിസ് അവാര്‍ഡ്.

ചെന്നൈ:കല്‍പ്പാക്കം ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ 2023 ലെ മികച്ച തെസിസ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഡോ.സ്വരൂപ് ചന്ദ്രയുടെതാണ് അവാര്‍ഡിന് അര്‍ഹമായ തെസിസ്. തൃച്ചംബരത്തെ പൊതുപ്രവര്‍ത്തകയും റിട്ട.അധ്യാപികയുമായിരുന്ന പരേതയായ ടി.വി.ചന്ദ്രമതി ടീച്ചറുടെ മകള്‍ ഡോ.പത്മയുടെയും ശശികുമാറിന്റെയും മകനാണ് സ്വരൂപ്ചന്ദ്ര.

തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍.

തളിപ്പറമ്പ്: തിരക്കേറിയ തളിപ്പറമ്പ് ദേശീയപാതയോരത്തെ മൂന്നുനില കെട്ടിടം തകര്‍ച്ചയില്‍. അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് അതീവ അപകടാവസ്ഥയിലുള്ളത്. നേരത്തെ കെട്ടിടത്തിന്റെ എല്ലാ മുറികളിലും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. 10 വര്‍ഷം മുമ്പ് കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് അവര്‍ ഒഴിഞ്ഞത്. … Read More

ഡ്രൈവിംഗ് ടെസ്റ്റ് പുതിയ പരിഷ്‌ക്കാരം നാളെ മെയ്-2 മുതല്‍.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്‌കരണം നാളെ മുതല്‍ നടപ്പാക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം. മന്ത്രിയുടെ നിര്‍ദേശം പാലിക്കാന്‍ … Read More