പരസ്യമദ്യപാനം-ഒരാള്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: പൊതുറോഡരികില്‍ പരസ്യമദ്യപാനം, യുവാവിന്റെ പേരില്‍ കേസ്. കോടല്ലൂരിലെ നണിച്ചേരി വളപ്പില്‍ എന്‍.വി.സന്തോഷ്‌കുമാറിന്റെ പേരിലാണ് കേസ്. ഇന്നലെ ഉച്ചക്ക് 12.30 ന് നണിച്ചേരി പാലത്തിന് സമീപത്തെ പൊതുറോഡിലായിരുന്നു സംഭവം. തളിപ്പറമ്പ് എസ്.ഐ ഷിബു എഫ്.പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പട്രോളിംഗിന് ഇടയിലാണ് … Read More

തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍.എല്‍.വി രാമകൃഷ്ണന്‍.

തൃശൂര്‍: തന്നെ ആദ്യമായല്ല നര്‍ത്തകി സത്യഭാമ വ്യക്തിയധിക്ഷേപം നടത്തുന്നതെന്ന് ഡോ. ആല്‍.എല്‍.വി രാമകൃഷ്ണന്‍. മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയ നൃത്തോത്സവത്തില്‍ കലാവതരണത്തിന് അനുമതി തേടി അപേക്ഷ അയച്ചതിന് പിന്നാലെ കോ-ഓര്‍ഡിനേറ്ററായിരുന്ന സത്യഭാമ ഫോണില്‍ വിളിച്ച് തന്നെ … Read More

കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമം, മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമം, മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് സമീപം റോഡില്‍ വെച്ച് കാമ്പസില്‍ സംഘര്‍ഷത്തിന് ശ്രമിച്ച മലപ്പുറത്തെ വി. ജാസിര്‍ നുഫൈസ്(20), കാസര്‍ഗോഡ് പരവനടുക്കത്തെ ഇ.ശ്രീരാജ്(20), കീപ്പറമ്പിലെ കെ.മിഥിലാജ് അഹമ്മദ്(20) എന്നിവരെയാണ് തളിപ്പറമ്പ് … Read More

അടിപിടി: മലപ്പട്ടം-ചപ്പാരപ്പടവ് സ്വദേശികളുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: പൊതുസ്ഥലത്തുവെച്ച് അടിപിടികൂടി ബഹളമുണ്ടാക്കാിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. മലപ്പട്ടം തേക്കിന്‍ക്കൂട്ടത്തിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.ലൈജു(36), ചപ്പാരപ്പടവിലെ പൊട്ടിച്ചിറയത്ത് വീട്ടില്‍ പി.ഇക്ബാല്‍(45) എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 ന് തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തായിരുന്നു സംഭവം.

ഞാന്‍ പോപ്പുലര്‍ഫ്രണ്ടിന്റെ ആളാണ് നിനിക്ക് കാണിച്ചുതരാം-ലോഡ്ജില്‍ കയറി മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി

പരിയാരം: പരിയാരത്തെ ലോഡ്ജില്‍ കണ്ണപുരം സ്വദേശിക്ക് മര്‍ദ്ദനമേറ്റു. മെഡിക്കല്‍ കോളേജിന് സമീപത്തെ സി.എം.ലോഡ്ജില്‍ വെച്ചാണ് കണ്ണപുരം സ്വദേശി റസിയ മന്‍സിലില്‍ ഉസ്മാന്‍ പുത്തലത്തിന് (53) മര്‍ദ്ദനമേറ്റത്. മാര്‍ച്ച് 19 ന് രാത്രി എട്ടരയോടെയാണ് സംഭവം. വായാട് സ്വദേശി റിഷാദ് ഉസ്മാന്റ മകളുടെ … Read More

അതിര്‍ത്തി തര്‍ക്കം: മോഹനന് അടി ഷൈനിനെതിരെ കേസ്.

തളിപ്പറമ്പ്: അതിര്‍ത്തിതര്‍ക്കത്തില്‍ മധ്യവയസ്‌ക്കന് മര്‍ദ്ദനമേറ്റു. പറശിനിക്കടവ് കൈലാസ് ലോഡ്ജിന് സമീപത്തെ പുതിയ പുരയില്‍ വീട്ടില്‍ മോഹനനാണ്(68)പരിക്കേറ്റത്. സംഭവത്തില്‍ അയല്‍വാസി ഷൈനിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 20 ന് രാത്രി 8.30 നായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് … Read More

300 മില്ലി ലിറ്ററിൻ്റെ 3660 നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു.

പിലാത്തറ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 300 മില്ലി ലിറ്ററിൻ്റെ 3660 നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തു. കുപ്പികൾ സൂക്ഷിച്ച കാപ്പുങ്കലിലെ കേദാരം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 10,000രൂപ സ്ക്വാഡ് പിഴ ചുമത്തി. 30 എണ്ണം … Read More

രാമകൃഷ്ണന്‍മാര്‍ കൂടിപ്പിരിഞ്ഞു-തൃച്ചംബരം ഉല്‍സവം സമാപിച്ചു.

തളിപ്പറമ്പ്: രണ്ടാഴ്ച നീണ്ടു നിന്ന തൃച്ചംബരം ക്ഷേത്ര ഉത്സവം ഇന്ന് വൈകുന്നേരം നടന്ന ഭക്തി നിര്‍ഭരമായ കൂടിപ്പിരിയലോടെ സമാപിച്ചു. കൊടും ചൂടിനെ പോലും വകവയ്ക്കാതെ ഭക്തജനലക്ഷങ്ങള്‍ വടക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഒഴുകുകയായിരുന്നു .രാമകൃഷ്ണലീലയുടെ ഐതിഹ്യം വിളിച്ചോതുന്നതാണ് തൃച്ചംബരം … Read More

മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പുതിയ പ്രതിവാര ട്രെയിന്‍.

കണ്ണൂര്‍: കേരളത്തിലൂടെ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വെ. മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) സര്‍വീസാണ് പുതുതായി പ്രഖ്യാപിച്ചത്. പ്രതിവാര എക്‌സ്പ്രസായാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. പഴനി, മധുര, ഏര്‍വാഡി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ളവര്‍ക്കും പ്രയോജനപ്പെടുന്നതാണ് പുതിയ ട്രെയിന്‍. സര്‍വീസ് തുടങ്ങുന്ന തീയതി … Read More

ശ്രീരാമരഥം തിരുവനന്തപുരത്തുനിന്നും കൊല്ലൂരിലേക്ക് പുറപ്പെട്ടു-22 ന് യാത്ര ആരംഭിക്കും.

തിരുവനന്തപുരം: ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 2024-ലെ ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്നും അനന്തപുരിയിലെ പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെത്തി(മാര്‍ച്ച് 19 ന് രാവിലെ 9.15ന്) നാളികേരമുടച്ച് കൊല്ലൂരിലേക്ക് തിരിച്ചു. പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രം മാനേജര്‍ വി.ഉണ്ണിക്കൃഷ്ണന്‍ … Read More