കറപ്പക്കുണ്ടില്‍ ശുദ്ധജല സംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി പാര്‍ക്കും ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: നവീകരിച്ച കറപ്പക്കുണ്ട് ശുദ്ധജലസംരക്ഷണ പദ്ധതിയും ഗ്രീന്‍വാലി ഹാപ്പിനസ് പാര്‍ക്കും ഉല്‍സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പ്പിച്ചു. കറപ്പക്കുണ്ടില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷയും വാര്‍ഡ് കൗണ്‍സിലറുമായ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. ഗ്രീന്‍വാലി … Read More

മാവോയിസ്റ്റിനെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും-മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് പോലീസ് സമ്മര്‍ദ്ദം.

പരിയാരം: കാട്ടാനയുടെ ആക്രമത്തില്‍ കാലിനും കൈക്കും പരിക്കേറ്റ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ചിക്മംഗളൂര്‍ സ്വദേശി എ.സുരേഷിനെ(45)പ്രവേശിപ്പിച്ച കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തും ഐ.സി.യുവിന് മുന്നിലും കനത്ത പോലീസ് സുരക്ഷ തുടരുന്നു. എ,കെ.-47 തോക്കുകളുമായി എ.എന്‍.എഫിന്റെ(ആന്റി നക്‌സല്‍ ഫോഴ്‌സ്)പത്തോളം സേനാംഗങ്ങളും നിരവധി പോലീസുകാരും ഇവിടെ … Read More

വ്യാജവാര്‍ത്ത: മാനനഷ്ടക്കേസില്‍ മക്തബ് ദിനപത്രം 2 ലക്ഷം നല്‍കാന്‍ കോടതി വിധി.

തളിപ്പറമ്പ്: ദമ്പതികള്‍ക്കെതിരെ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തളിപ്പറമ്പിലെ മക്തബ് സായാഹ്ന പത്രത്തിനെതിരായ കേസില്‍ പരാതിക്കാരന് രണ്ട് ലക്ഷം രൂപ മാനനഷ്ടം നല്‍കാന്‍ കോടതി വിധി. തളിപ്പറമ്പ മുന്‍സിഫ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. രണ്ട് ലക്ഷം രൂപക്ക് ആറ് ശതമാനം … Read More

പിലാത്തറയിലെ മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി സൂചന.

പിലാത്തറ: പിലാത്തറയില്‍ കവര്‍ച്ചനടത്തിയ രണ്ടംഗസംഘം എത്തിയത് പള്‍സര്‍ ബൈക്കില്‍. രണ്ടംഗ മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. 15 ന് പുലര്‍ച്ചയോടെയാണ് പിലാത്തറയിലെ നജ്മുദ്ദീന്റെ ചായ് കോര്‍ണര്‍ എന്ന കടയില്‍ കവര്‍ച്ച നടന്നത്. പണവും സാധനങ്ങളും ഉള്‍പ്പെടെ 85,000 രൂപയുടെ നഷ്ടം … Read More

മെഡിക്കല്‍ കോളേജ്: എന്‍.ജി.ഒ.എ നേതാക്കള്‍ തിരുവനന്തപുരത്തെത്തി.

പരിയാരം: എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ തിരുവനന്തപുരത്ത് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതസംഘത്തെ കണ്ട് നിവേദനങ്ങള്‍ നല്‍കി. അസോസിയേഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഹൈകോടതിയില്‍ നിന്നും സമ്പാദിച്ച വിധിയുടെ തുടര്‍ നടപടിയുടെ ഭാഗമായിട്ടാണ് ആരോഗ്യ വകുപ്പ് മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യഭ്യാസവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്ക് … Read More

പോലീസ് ലീഗല്‍ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിയമാവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും, കേസന്വേഷണം കൃത്യവും ശക്തവുമായി നടത്തുന്നതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും വേണ്ടി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലീഗല്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം തളിപ്പറമ്പ് ഡിവൈ.എസ്.പി പി. … Read More

കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കുക: എന്‍ജിഒ യൂനിയന്‍

തളിപ്പറമ്പ്: കേരള ജനതയുടെ ജീവിതം തകര്‍ക്കുന്ന തരത്തിലുള്ള കേന്ദ്ര ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങള്‍ തിരുത്തി, കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം അനുവദിക്കണമെന്ന് കേരള എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. യൂനിയന്‍ സംസ്ഥാന കമ്മറ്റി അംഗം കെ.സന്തോഷ് കുമാര്‍ സമ്മേളനം … Read More

പതിവുപോലെ ജനപക്ഷം ചേര്‍ന്ന് വല്‍സരാജന്‍. ബജറ്റ് ചര്‍ച്ചയില്‍ വേറിട്ട ശബ്ദം.

തളിപ്പറമ്പ്: ബി.ജെ.പി കൗണ്‍സിലറാണെങ്കിലും ജനപക്ഷം ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കെ.വല്‍സരാജന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. ഇന്ന് നടന്ന നഗരസഭാ ബജറ്റ് ചര്‍ച്ചയിലും വല്‍സരാജന്റെ പ്രസംഗം ശ്രദ്ധേയമായി. തളിപ്പറമ്പ് നഗരം പിന്നോട്ടുപോകുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എടുത്തുകാണിക്കാനുള്ള ഒരുവിധ പദ്ധതികളും നഗരസഭയുടേതെന്ന … Read More

വികസന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നിസ്സീമമായ നന്ദി, കടപ്പാട്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്ന് കല്ലിങ്കീല്‍.

തളിപ്പറമ്പ്: നാലാമത്തെ ബജറ്റില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എക്ക് നന്ദിയറിയിച്ച് തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍. ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭയുടെ 2024-25 വര്‍ഷത്ത ബജറ്റില്‍ വിവിധ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നഗരത്തിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ടുള്ള പദ്ധതികളും … Read More

പത്മശ്രീ ഇ.പി നാരായണന്‍ പെരുവണ്ണാനെ പുളിമ്പറമ്പ് ആഷസ് ആദരിച്ചു

തളിപ്പറമ്പ്:പുളിമ്പറമ്പ് ആഷസ് കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ പത്മശ്രീ പുരസ്‌ക്കാരം നേടിയ തെയ്യം കനലാടി ഇ.പി നാരയണന്‍ പെരുവണ്ണാനെ ആദരിച്ചു. പുളിമ്പറമ്പ് കവലയില്‍ നിന്നും മുത്തുകുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ സമ്മേളന ഹാളിലേക്ക് ആനയിച്ചു. പ്രശസ്ത ശില്‍പി കെ.കെ.ആര്‍ വെങ്ങര നാരായണ പെരുവണ്ണാനെ … Read More