കാപ്പാട്ട് ഫെസ്റ്റ് 15ന് തുടങ്ങും.

പയ്യന്നൂർ: ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കാപ്പാട് കഴകത്തിൽ പയ്യന്നൂർഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ഇൻ്റർ നാഷനൽ എക്സിബിഷൻ നാളെ തുടങ്ങും.  മാർച്ച് 3 വരെ നീണ്ടുനിൽക്കും. വൈവിധ്യമാർന്ന ഫല വൃക്ഷ പ്രദർശന മേള, കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ … Read More

സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തില്‍: എം.ജെ.തോമസ് ഹെര്‍ബിറ്റ്.

തളിപ്പറമ്പ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുമ്പോള്‍ ജീവനക്കാര്‍ ദുരിതക്കയത്തിലാണെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ എം.ജെ.തോമസ് ഹര്‍ബിറ്റ്. കേരള എന്‍ജിഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് 49-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിശ്ശികയായ എല്ലാ ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ … Read More

ഭ്രമയുഗം: മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റിയേക്കും.

കൊച്ചി: ഫെബ്രുവരി 15നു റിലീസ് ചെയ്യാനിരിക്കെ വിവാദത്തിലായ ഭ്രമയുഗം സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കൊടുമോണ്‍ പോറ്റിയെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ … Read More

മേനച്ചൂരില്‍ നീന്തല്‍കുളം, കുപ്പംപുഴയുടെ തീരങ്ങളില്‍ ടൂറിസം പദ്ധതികള്‍-പരിയാരവും ടൂറിസം ഭൂപടത്തിലേക്ക്.

പരിയാരം: മേനച്ചൂരില്‍ ഇനി ടൂറിസം വിളയും, ഒരു കോടി രൂപ ചെലവഴിച്ച് പരിയാരം മേനച്ചൂരില്‍ പണിയുന്ന കുളം നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ തളിപ്പറമ്പ് ബ്ലോക്ക് പരിധിയിലെ ഏറ്റവും വലിയ നീന്തല്‍കുളമായി മാറും. അതോടൊപ്പം കുപ്പം പുഴയുടെ മനോഹരങ്ങളായ തീരപ്രദേശങ്ങള്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി … Read More

മിനി എസ്‌കവേറ്റര്‍ കത്തിനശിച്ചു-

ചെറുവത്തൂര്‍: ജെ.സി.ബി മിനി എസ്‌കവേറ്റര്‍ കത്തിനശിച്ചു. ചെറുവത്തൂര്‍ കുട്ടമത്ത് ഗവ.എച്ച്.എസ്.എസിന് സമീപം ഇന്ന് പുലര്‍ച്ചെ 2.50നാണ്‌സംഭവം. ഓണക്കുന്നിലെ അംജിത്തിന്റെ ഉടമസ്ഥതയിലുള്ള എസ്‌കവേറ്റര്‍ ഇവിടെ നിര്‍മ്മാണ പ്രവൃത്തിക്കായി കൊണ്ടുവന്നതായിരുന്നു. വിവരമറിഞ്ഞ് തൃക്കരിപ്പൂരില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.പി.ബെന്നിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. സീനിയര്‍ … Read More

കൃഷിക്കും അടിസ്ഥാനസൗകര്യവികസനത്തിനും ഊന്നല്‍ നല്‍കി ചെറുതാഴം ബജറ്റ്.

പിലാത്തറ: കൃഷി, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, നൈപുണിക വികസനം, ഭവന പദ്ധതി, പൈതൃക കലകളുടെ ഡയറി തയ്യാറാക്കല്‍ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി ചെറുതാഴം ഗ്രാമപഞ്ചായത്ത് ബജറ്റ്. 65,30,27,9000 കോടി വരവും 64,75,72,521 കോടി ചെലവും 54,55,379ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് … Read More

ആന്തൂരില്‍ പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി പി.കെ.മുജീബ്‌റഹ്‌മാന്‍.

ആന്തൂര്‍: പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി ആന്തൂര്‍ നഗരസഭയില്‍ പി.കെ.മുജീബ് റഹ്‌മാന്‍. ഇന്ന് നടന്ന ആന്തൂര്‍ നഗരസഭയുടെ ബജറ്റ് സമ്മേളന ചര്‍ച്ചിടയിലാണ് ശ്രദ്ധേയമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചത്. ബജറ്റിനെ പൂര്‍ണനമായി പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് നഗരസഭയുടെ വികസനത്തിന് വേണ്ടിയുള്ള രണ്ട്‌നിര്‍ദ്ദേശങ്ങള്‍ സി.പി.ഐ … Read More

പറശിനിക്കടവ് നെയ്പായസരുചി ലോകത്തിന്റെ നാവിന്‍തുമ്പിലെത്തിക്കാന്‍ ആന്തൂര്‍ നഗരസഭ.

ആന്തൂര്‍: രൂപീകൃതമായി എട്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തില്‍ സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച ആന്തൂര്‍ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി പദ്ധതികള്‍ മുന്നോട്ടുവെക്കുന്നു. പറശിനിക്കടവിന്റെ തനത് രൂചി ലോകത്തിന്റെ നാവിന്‍തുമ്പിലെത്തിക്കാന്‍ പറശിനിക്കവ് നെയ്പായസം പദ്ധതിയുമായി നഗരസഭ രംഗത്ത്. അമ്പലപ്പുഴ … Read More

മാലപൊട്ടിക്കല്‍ കേസ്-പ്രതിയുമൊത്തുള്ള തെളിവെടുപ്പില്‍ സ്വര്‍ണ മാലകള്‍ കണ്ടെടുത്തു

തളിപ്പറമ്പ്: തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ കേസില്‍ പ്രതി അന്നൂരിലെ പി.പി.ലിജീഷ് രണ്ട് വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മാലകള്‍ തെളിവെടുപ്പില്‍ പോലീസ് കണ്ടെടുത്തു. ആന്തൂരിലെ രാധയുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത മൂന്നര പവന്‍ സ്വര്‍ണ മാലയും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20-ന് പഴയങ്ങാടി … Read More

ബോര്‍ഡ് ശരിയാക്കി വെച്ചു-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തലതിരിഞ്ഞ നോ എന്‍ട്രി ബോര്‍ഡ് ഒടുവില്‍ നേരെയാക്കി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് റോഡിലെ നോ പാര്‍ക്കിംഗ് ബോര്‍ഡ് തല തിരിഞ്ഞ നിലയിലായത് സംബന്ധിച്ച് ഫിബ്രവരി 2 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തളിപ്പറമ്പ് … Read More