ഭര്‍തൃപീഡനം-പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: ഭര്‍ത്താവ് പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായ ഭാര്യയുടെ പരാതിയില്‍ പോലീസ്‌കേസെടുത്തു. കുറുമാത്തൂര്‍ വേളിപ്പാറയിലെ അബ്ദുല്‍റസാക്കിന്റെ പേരിലാണ് കേസ്. 1998 നവംബര്‍ 29 ന് വിവാഹിരായ ഇരുവരും വേളിപ്പാറയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയിലാണ് പീഡനമെന്ന ഭാര്യ ബുഷ്‌റയുടെ(41) പരാതിയിലാണ് കേസ്.

ഇങ്ങനെയെങ്കില്‍ പോലീസിന് സംരക്ഷണ നല്‍കാന്‍ പട്ടാളത്തെ വിളിക്കേണ്ടിവരുമെന്ന് വി.രാഹുല്‍.

തിരുവനന്തപുരം: പിണറായി വിജയന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി വി.രാഹുല്‍. സമരം ചെയ്യുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മുട്ടയും പാലും വാങ്ങിക്കൊടുത്ത് അവരോട് താണുകേണ് അഭ്യര്‍ത്ഥിക്കുന്ന പോലീസ് യൂത്ത് കോണ്‍ഗ്രസ് വനിതാ സംസ്ഥാന … Read More

അനാഥനായ വയോധികന് ഐ.ആര്‍.പി.സിയുടെ കാരുണ്യഹസ്തം

തളിപ്പറമ്പ്: അവശനിലയില്‍ കണ്ട വയോധികന് ഐ.ആര്‍.പി.സി.പ്രവര്‍ത്തകരുടെ കാരുണ്യഹസ്തം. ഇന്നലെ വൈകുന്നേരമാണ് അനാഥനായ വയോധികനെ തളിപ്പറമ്പ് പൂക്കോത്ത് നടയിലെ ആല്‍തറയില്‍ നാട്ടുകാര്‍ അവശനിലയില്‍ കണ്ടത്. വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചുവെങ്കിലും ഒരു സഹായവും ഉണ്ടായില്ല. ഇന്ന് രാവിലെ 7 മണിക്കും വയോധികനെ അവിടെ … Read More

ലൈബ്രറി കോംപ്ലക്‌സിലെ ശുചിമുറി ഉപയോഗശൂന്യമായി.

തളിപ്പറമ്പ്: നഗരസഭാ ലൈബ്രറി കെട്ടിടത്തിലെ ശുചിമുറി ഉപയോഗശൂന്യമായി. മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിക്കും വായനമുറിക്കും ഇവിടെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടമുറികള്‍ക്കും വേണ്ടിയാണ് താഴെ നിലയില്‍ ശുചിമുറിനിര്‍മ്മിച്ചത്. കെട്ടിടം ഉദ്ഘാടനം ചെയ്ത കുറച്ചുകാലം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തിയെങ്കിലും പിന്നീട് സമൂഹവിരുദ്ധര്‍ വാതില്‍ … Read More

ഒളിഞ്ഞുനോട്ടത്തിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ.

കൊച്ചി: ശുചിമുറിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചെറായി കോവിലകത്തുംകടവ് ഏലൂര്‍ വീട്ടില്‍ ശിവനെ (62) ആണ് പറവൂര്‍ അതിവേഗ സ്പെഷല്‍ കോടതി ശിക്ഷിച്ചത്. … Read More

വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉല്‍സവം തുടങ്ങി.

പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര ഉത്സവം തുടങ്ങി. ആചാര്യവരണത്തിന് ശേഷം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി കൊടിയേറ്റി. തുടര്‍ന്ന് ശ്രീഭൂതബലി, തിരുവാതിര എന്നിവയുണ്ടായി. ചൊവ്വാഴ്ച 2.30 ന് അക്ഷരശ്ലോക സദസ്, രാത്രി ഏഴിന് തായമ്പക, തിടമ്പ് നൃത്തം, എട്ടിന് പെരിയാട്ട് കലാകാരന്മാരുടെ കലാവിരുന്ന്, … Read More

ഓപ്പറേഷന്‍ തിയേറ്ററിന് നീക്കിവെച്ച സ്ഥലത്ത് സെല്‍ഫ് ഫൈനാന്‍സിംഗ് നേഴ്‌സിംഗ് കോളേജ്

തളിപ്പറമ്പ്: ഓപ്പറേഷന്‍ തിയേറ്റര്‍ ഇല്ലെങ്കിലെന്താ-പണം വാങ്ങി പഠിപ്പിക്കുന്ന കോളേജ് വരട്ടെ. തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി വളപ്പില്‍ അമ്മയും കുഞ്ഞും ആശുപത്രിയെന്ന പേരില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ സെല്‍ഫ് ഫൈനാന്‍സിംഗ് … Read More

കോവിഡ് വീണ്ടും പിടിമുറുക്കുന്നു-1634 പേര്‍ ചികില്‍സയില്‍.

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1634 പേരാണ് ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 … Read More

തളിപ്പറമ്പ് പോലീസ് ഇതൊന്നും അറിയുന്നില്ലേ–ഇയാളെക്കൊണ്ട് പൊറുതിമുട്ടി.

തളിപ്പറമ്പ്: മാനസികരോഗിയായി അഭിനയിക്കുന്ന അരിയില്‍ സ്വദേശിയുടെ അതിക്രമങ്ങള്‍ കൊണ്ട് തളിപ്പറമ്പ് നിവാസികള്‍ പൊറുതിമുട്ടുകയാണ്. മുഴുവന്‍ സമയവും മദ്യത്തിന് അടിമയായ ഇയാള്‍ മദ്യം വാങ്ങാനുള്ള പണത്തിനായി മോഷണം പതിവാക്കിയിരിക്കുകയാണ്. കടകളിലും വീടുകളിലും പുറത്തുവെച്ച സാധനങ്ങള്‍ കണ്ണ് തെറ്റിയാല്‍ അടിച്ചു മാറ്റും. സുന്ദരികളായ സ്ത്രീകളെ … Read More

എം.വിജിന്‍ എം.എല്‍.എ രോഗികള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു-12 ഇടങ്ങളില്‍ ഇനി ശുദ്ധജലം ലഭ്യം.

പരിയാരം: വാഗ്ദാനം പാലിച്ച് എം.വിജിന്‍ എം.എല്‍.എ. ജൂണ്‍ മാസത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിയില്‍ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് പരാതികളായി ലഭിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ എല്ലാനിലകളിലും ഡെന്റല്‍ കോളേജിലുമായി 12 വാട്ടര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയിരുന്നു. ആസ്തി വികസന … Read More