ഗൃഹപ്രവേശനത്തിന് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി; വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരിക്ക് ദാരുണാന്ത്യം. മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് കാര്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം. മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ചത്. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് … Read More

വളപട്ടണം പാലത്തില്‍ ട്രെയിന്‍ അപായച്ചങ്ങല വലിച്ച് നിര്‍ത്തി-രക്ഷകനായത് ടിക്കറ്റ് എക്‌സാമിനര്‍

കണ്ണൂര്‍: യാത്രക്കാരന്‍ അപായച്ചങ്ങല വലിച്ചതിനെത്തുടര്‍ന്നു കണ്ണൂര്‍ വളപട്ടണം പുഴയുടെ പാലത്തിനു മുകളില്‍ നിന്ന ട്രെയിനിനെ അപകടത്തില്‍പ്പെടാതെ രക്ഷിച്ച് ടിക്കറ്റ് പരിശോധകന്റെ സമയോചിത ഇടപെടല്‍. പാലക്കാട് സ്വദേശിയായ ടിക്കറ്റ് പരിശോധകന്‍ എം പി രമേഷ് ആണ് ജോലിയുടെ ഭാഗമല്ലാതിരുന്നിട്ടും ദുഷ്‌കരമായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം … Read More

സ്ത്രീകള്‍ക്ക് നേരെ ലൈംഗിക-അശ്ലീല ചേഷ്ട. യുവാവ് പിടിയില്‍

തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍. കാസര്‍ഗോഡ് പരപ്പ മുലപ്പാറയിലെ ലൈന്‍കിലകത്ത് വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ കെ.സഫാദിനെയാണ്(25)തളിപ്പറമ്പ്എസ്.ഐ എന്‍.വി.പ്രകാശനും എ.എസ്.ഐ ജയശ്രീയും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകുന്നേരം നാലരയോടെ ആന്തൂര്‍ വിസ്മയ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം. ഇയാളുടെ … Read More

ആംബുലന്‍സില്‍ എം.ഡി.എം.എ കടത്തിയ തളിപ്പറമ്പിലെ ഡ്രൈവര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: എം.ഡി.എം.എ ഇടപാടുകാരനായ ആംബുലന്‍സ് ഡ്രൈവര്‍ എക്‌സൈസിന്റെ പിടിയിലായി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് തളിപ്പറമ്പ് ടൗണ്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ റെയിഡിലാണ് തളിപ്പറമ്പ് കണ്ടിവാതുക്കല്‍ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം … Read More

ട്രെയിനുകളിലെ രാത്രിയാത്രക്ക് മാര്‍ഗരേഖ-മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുന്ന ഒന്നും അനുവദിക്കില്ല.

       രാത്രിയാത്രകള്‍ കൂടുതല്‍ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിനും ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതിനും കര്‍ശന വിലക്ക് ഉണ്ടാകും. സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയില്‍ ഉച്ചത്തില്‍ … Read More

മയ്യില്‍ എട്ടേയാറില്‍ കാര്‍ തടഞ്ഞ് കൊള്ളയടിച്ച നിസാര്‍ അറസ്റ്റില്‍.

മയ്യില്‍: മയ്യില്‍ എട്ടേയാറില്‍ ബൈക്കിലെത്തി കാര്‍തടഞ്ഞ് നിര്‍ത്തി യാത്രികനെ കൊള്ളയടിച്ചകേസിലെ പ്രതി അറസ്റ്റില്‍. പാവന്നൂര്‍മൊട്ട സ്വദേശി എന്‍.കെ.നിസാറിനെയാണ്(42) മയ്യില്‍ പോലീസ് പിടികൂടിയത്. കുറ്റിയാട്ടൂരിലെ മര്‍വന്‍ ഖാലിദാണ് കൊള്ളയ്ക്കിരയായത്. നിസാര്‍ ബൈക്ക് കാറിനരികില്‍ നിര്‍ത്തി കത്തി കാണിച്ച് ഭീഷണപ്പെടുത്തി 4000 ദുബായ് ദിര്‍ഹവും … Read More

കാറില്‍ താക്കോല്‍ കൊണ്ട് കുത്തിവരഞ്ഞ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.

വളപട്ടണം: കാറില്‍ താക്കോല്‍കൊണ്ട് വരഞ്ഞ് വികൃതമാക്കി 30,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ വളപട്ടണം പോലീസ് കണ്ടാലറിയാവുന്ന ഒരാളുടെ പേരില്‍ കേസെടുത്തു. ഇന്നലെ രാത്രി 7.10 ന് വളപട്ടണം മന്നയിലെ പൂട്ടിയിട്ട അപ്പൂസ് കഫെ എന്ന മില്‍മ ബൂത്തിന് സമീപത്താണ് സംഭവം … Read More

പുസ്തക പൂക്കളമൊരുക്കി നരിക്കോട് നവോദയ ഗ്രന്ഥാലയം

നരിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച്, നരിക്കോട് നവോദയ ഗ്രന്ഥാലയം ഉത്രാടനാള്‍ അണിയിച്ചൊരുക്കിയ പുസതകപ്പൂക്കളം നാടിന് നവ്യാനുഭവമായി. അക്ഷര സ്‌നേഹികള്‍ സംഭാവന ചെയ്ത നൂറുകണക്കിന് പുസ്തകങ്ങളും പൂക്കളും മനോഹരമായി ചേര്‍ത്തു വെച്ചാണ് ഗ്രന്ഥാലയം വായനയുടെ ഓണക്കാലമൊരുക്കിയത്. മാവേലിയായെത്തിയ സൂരജിന് പുസ്തകങ്ങള്‍ കൈമാറിക്കൊണ്ട് സാംസ്‌കാരിക പ്രവര്‍ത്തകനായ ജയചന്ദ്രന്‍ … Read More

സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്-78,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

കൊച്ചി: സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവിലയുടെ കുതിപ്പ്. ഇന്ന് 560 വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,000ലേക്ക് അടുത്തിരിക്കുകയാണ്. 78,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9865 രൂപയാണ് ഒരു ഗ്രാം … Read More

ധര്‍മ്മസന്ദേശയാത്ര-പ്രചാരണ സത്സംഗം-സപ്തംബര്‍-16 ന് തളിപ്പറമ്പില്‍

തളിപ്പറമ്പ്: കേരളത്തിന്റെ സാംസ്‌ക്കാരിക തനിമയെ വീണ്ടെടുക്കുന്നതിനായി സന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മ സന്ദേശയാത്ര ഒക്ടോബര്‍ 7-ന് കാസര്‍കോട് നിന്നും ആരംഭിച്ച് 21-ന് തിരുവനന്തപുരത്ത് സമാപിക്കും. യാത്രക്ക് തളിപ്പറമ്പില്‍ വിപുലമായ സ്വീകരണം സംഘടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ സപ്തംബര്‍-16 ന് തളിപ്പറമ്പില്‍ വിപുലമായ പ്രചാരണ സത്സംഗം സംഘടിപ്പിക്കുന്നു. … Read More