സിസ്റ്റര്‍ ബിയാട്രിസ് ഡി.എസ്.എസ്(75)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ബിയാട്രിസ് .ഡി.എസ്.എസ്(75) ഇന്ന് പുലര്‍ച്ചെ നിര്യാതയായി.  സംസ്‌ക്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച (05.12.2025) രാവിലെ 10.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഡെന്നീസ് … Read More

പൊതുസ്ഥലത്ത് കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി. കുറ്റ്യേരി പനങ്ങാട്ടൂരിലെ ചാന്തിന്റകത്ത് വീട്ടില്‍ അബ്ദുള്‍റൗഫ്(34)നെ ഇന്നലെ വൈകുന്നേരം നാലിന് കല്ലിക്കടവ് പ്രിയദര്‍ശിനി മന്ദിരത്തിന് സമീപം വെച്ചും പാപ്പിനിശേരി വേലപ്പുറത്ത് വീട്ടില്‍ വി.ഹാഷിമിനെ(60) വൈകുന്നേരം 3.30 ന് പാറക്കടവ് മുത്തപ്പന്‍ മടപ്പുര … Read More

വിടചൊല്ലി പിരിഞ്ഞ് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-അവസാന കൗണ്‍സില്‍ യോഗം ഇന്ന് നടന്നു.

തളിപ്പറമ്പ്: രാഷ്ട്രീയപോരിന് സമാപ്തി കുറിച്ച് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്. അവസാനത്തെ കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചക്ക് ശേഷം നഗരസഭ ഹാളില്‍ നടന്നു. കഴിഞ്ഞ മൂന്ന്മാസത്തിലേറെയായി ശബ്ദായമാനമായ അന്തരീക്ഷത്തില്‍ കലുഷിതമായിരുന്ന കൗണ്‍സില്‍ യോഗം ഇന്ന് തികച്ചും സമാധാനപരവും യാത്രയയപ്പിന്റെ … Read More

ചര്‍ച്ച് അധികൃതരുടെ ഉദാരമായ നിലപാട്–തിരുവോസ്തി വിവാദത്തിന് പരിഹാരമായി

തളിപ്പറമ്പ്: അന്യമതസ്ഥനായ യുവാവ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും തിരുവോസ്തി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ തീര്‍പ്പായി. നരിക്കുനിയില്‍ നിന്നും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടൊപ്പം പോലീസ് യുവാവിനെ വിട്ടയച്ചു. പ്രത്യേക ഉദ്ദേശത്തോടെയല്ല യുവാവ് തിരുവോസ്തി സ്വീകരിച്ചതെന്ന് ചോദ്യം … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി കൈക്കൊണ്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി സ്വീകരിച്ചത് വിവാദമായി. സംഭവത്തില്‍ കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കൃസ്ത്യാനികള്‍ക്ക് മാത്രമേ വിശുദ്ധ കുര്‍ബാന കൊക്കൊണ്ട് തിരുവോസ്തി സ്വീകരിക്കാന്‍ അവകാശമുള്ളൂ. യേശുകൃസ്തുവിന്റെ … Read More

ബി.ജെ.പിമൊട്ടയായി മാറിയ കോടതിമൊട്ടയില്‍ ജയമുറപ്പിച്ച് ബി.ജെ.പി.

തളിപ്പറമ്പ് നഗരസഭയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് 18-ാം വാര്‍ഡായ കോടതിമൊട്ട. എന്‍.ഡി.എയുടെബി.ജെ.പി സ്ഥാനാര്‍ത്ഥി അശോക്കുമാര്‍ അഞ്ചാമര(49), യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്‍(74), എല്‍.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീനിവാസന്‍(61) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 1082 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 462 പുരുഷന്‍മാരും … Read More

അള്ളാംകുളത്തെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍

അള്ളാംകുളം വാര്‍ഡിലെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.അനില്‍കുമാറും(54) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ചെറുകുന്നോനും(41) അള്ളാംകുളം വാര്‍ഡില്‍ തന്നെയാണ്. ആകെ വോട്ടര്‍മാര്‍ 867. ഇതില്‍ 420 പുരുഷന്‍മാരും 431 സ്ത്രീകളുമാണ്. കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ തെക്കുഭാഗമാണ് പോളിംഗ് ബൂത്ത്. അള്ളാംകുളം വാര്‍ഡ് രൂപം … Read More

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു.

പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് … Read More

ചുവപ്പുകോട്ടയില്‍ വിജയമുറപ്പിച്ച് തളിപ്പറമ്പിന്റെ പുല്ലായിക്കൊടി.

തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാര്‍ഡാണ് കീഴാറ്റൂര്‍. ഇവിടെ കൂട്ടലും കിഴിക്കലും നടത്തേണ്ടതായ ആവശ്യമേ ഉണ്ടാകുന്നില്ല. സി.പി.എമ്മിന്റെ ഉറച്ചകോട്ടയായി കണക്കാക്കപ്പെടുന്ന വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുല്ലായിക്കൊടി ചന്ദ്രന്‍(69), യു.ഡി.എഫിന് വേണ്ടി നൗഷാദ് ഇല്യംസ്(45), എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി കെ.പി.സതീഷ്(41)എന്നിവരാണ് മല്‍സരരംഗത്ത്. 29-ാം വാര്‍ഡായ … Read More

പാലകുളങ്ങരയില്‍ കലങ്ങുന്നത് ആരുടെ കുളം-മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍.

      സ്ഥിരമായി ഒരു ഭാഗത്തേക്കും ചാഞ്ഞുനില്‍ക്കാത്ത വാര്‍ഡാണ് തളിപ്പറമ്പ് നഗരസഭയിലെ പാലകുളങ്ങര. രണ്ടു തവണ സി.പി.എമ്മും ബി.ജെ.പിയും വിജയിച്ച വാര്‍ഡില്‍ 2015 ലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇത്തവണ രൂപഘടന മാറിയ വാര്‍ഡില്‍ 1063 വോട്ടര്‍മാരാണുള്ളത്. ഇതില്‍501 പുരുഷന്‍മാരും 562 സ്ത്രീകളുമാണ്. 2010 … Read More