ബംഗാളി സ്വര്‍ണ്ണപ്പണിക്കാരന്‍ 20 പവന്‍ സ്വര്‍ണവുമായി മുങ്ങി.

കണ്ണൂര്‍: സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ചുനല്‍കാനായി കൈമാറിയ 160 ഗ്രാം സ്വര്‍ണ്ണവുമായി പശ്ചിമബംഗാള്‍ സ്വദേശി മുങ്ങി. ബുര്‍ദ്ദ്വാന്‍ പൂര്‍ബ ബന്ധമാന്‍ വില്ലുസ്മാന്‍പൂര്‍ പോലീസ് പരിധിയില്‍ താമസക്കാരനായ ജാക്കില്‍ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീന്‍ ഷേക്കിന്റെ(22)സ്വര്‍ണവുമായി മുങ്ങിയത്. … Read More

പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴസന്‍.

കണ്ണൂര്‍:മോഷണ കേസില്‍ പ്രതിയായി പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.സുജാത അറിയിച്ചു. കൗണ്‍സിലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം … Read More

കണ്ണൂര്‍ നഗരത്തില്‍ വക്കീല്‍ ഓഫീസിലെ കവര്‍ച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍:കണ്ണൂര്‍ യോഗശാല റോഡിലെ വക്കീല്‍ ഓഫീസില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍ വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്. യോഗശാല റോഡരികിലെ സഫിയ കോംപ്‌ളക്‌സിലെ അഡ്വ. കേശവന്റെ ഓഫീസിലാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് … Read More

ആക്രികച്ചവടത്തിന്റെ ചൂട് മാറാതെ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-

  തളിപ്പറമ്പ്: ആക്രിവില്‍പ്പനയില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് സസ്പെന്റ് ചെയ്യപ്പെട്ട ജീവനക്കാരന്റെ വിശദീകരണം ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ പരിഗണനക്കെത്തിയത് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഇന്നലെയും ശബ്ദായമാനമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇക്കഴിഞ്ഞ മെയ്മാസം മുതല്‍ നടന്നുവരുന്ന പ്രശ്നത്തില്‍ … Read More

കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍.

തളിപ്പറമ്പ്: കാറില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതിന് യുവാവ്പിടിയില്‍. പന്നിയൂര്‍ പള്ളിവയലിലെ ചെറുകുന്നോന്റകത്ത് വീട്ടില്‍ സി.എച്ച്.സജീദ്(43)നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ പുളിമ്പറമ്പ് ഗ്രൗണ്ടിന് സമീപം വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനീയര്‍ സി.പി.ഒ പ്രജീഷ് എന്നിവര്‍ … Read More

ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി.

ആലക്കോട്: ആലക്കോട് രണ്ട് കഞ്ചാവ് വലിക്കാര്‍ പോലീസ്പിടിയിലായി. ആലക്കോടെ ജിനു സെബാസ്റ്റിയന്‍ ജയിംസ്(19), അരംഗത്തെ മാവില വീട്ടില്‍ നന്ദു മനോജ്(21) എന്നിവരെയാണ് ഇന്നലെ രാത്രിയില്‍ ആലക്കോട് എസ്.ഐ എന്‍.ജെ.ജോസ്, എ.എസ്.ഐ പ്രിന്‍സ്, സി.പി.ഒ ഷൈജു എന്നിവരുടെ  നേതൃത്വത്തില്‍ പിടികൂടിയത്.

പുളിമ്പറമ്പില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മിലേക്ക്

തളിപ്പറമ്പ്: പുളിമ്പറമ്പ് പ്രദേശത്തുനിന്ന് വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് സി.പി.എമ്മിലേക്ക് ഒഴുക്ക് തുടരുന്നു. കരിപ്പൂല്‍ പുളിമ്പറമ്പ് മേഖലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ.ട്രീസ, പാസ്‌കല്‍, രാജന്‍, പി. ഫ്രാങ്കോ എന്നിവരും അവരുടെ കുടുംബാഗങ്ങളുമാണ് ഇന്നലെ സി.പി.എമ്മില്‍ ചേര്‍ന്നത്. മഹിളാ കോണ്‍ഗ്രസിന്റെ പുളിമ്പറമ്പ് വാര്‍ഡ് പ്രസിഡന്റാണ് … Read More

ബസില്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു ജീവനക്കാരനെതിരെ കേസ്. സംഭവം തളിപ്പറമ്പ് ബസ്റ്റാന്റില്‍

തളിപ്പറമ്പ്: വയോധികനെ മര്‍ദ്ദിച്ച ബസ് കണ്ടക്ടറുടെ പേരില്‍ പോലീസ് കേസെടുത്തു. കെ.എല്‍.13 എ.എക്‌സ്-7466 ബസ് കണ്ടക്ടര്‍ അഖിലിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 12 ന് വൈകുന്നേരം നാലിന് തളിപ്പറമ്പ് ബസ്റ്റാന്റില്‍ വെച്ച് പട്ടുവം മുള്ളൂലിലെ ദേര്‍മാല്‍ വീട്ടില്‍ ഡി.കുഞ്ഞിക്കണ്ണനെ(74) കൈകൊണ്ട് … Read More

തളിപ്പറമ്പ് തീപിടുത്തം-കെ.വി.കോംപ്ലക്‌സില്‍ ശുചീകരണം ആരംഭിച്ചു.

തളിപ്പറമ്പ്: തീപിടുത്തം നടന്ന കെ.വി.കോംപ്ലക്‌സില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമതല്‍ തന്നെ വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ കെ.എസ്.റിയാസ്, വി.താജുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം. നശിച്ചുപോയ കടകളുടെ ഉടമസ്ഥരും വ്യാപാരിവ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ്എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്നാണ് ശുചീകരണം … Read More

യുവാവിനെ മര്‍ദ്ദിച്ചതിന് രണ്ടുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പുളിമ്പറമ്പിലെ മക്കിഹംസ, മദ്രസക്ക് സമീപത്തെ മണ്ണന്‍ അമീര്‍ എന്നിവരുടെ പേരിലാണ് കേസ്. ഒക്ടോബര്‍ 10 ന് രാത്രി 11.20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസക്ക് സമീപത്തെ കെ.പി.ജെ.ഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിന്റെ … Read More