ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി.

കണ്ണൂര്‍: ഹാഷിഷ് ഓയില്‍ സിഗിരറ്റില്‍ പുരട്ടി വലിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റിലായി. എടച്ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ അസ്മാസില്‍ അബ്ദുല്‍ഖാദറിന്റെ മകന്‍ അജ്‌നാസിനെയാണ്(33) കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.വിനോദ്കുമാര്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചക്ക് 1.30 നാണ് പട്രോളിങ്ങിനിടെ ഇയാള്‍ പിടിയിലായത്.

പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി.

മയ്യില്‍: പുഴമണല്‍ മോഷ്ടിച്ച് കടത്തുകയായിരുന്ന മൂന്ന് മിനി ലോറികള്‍ മയ്യില്‍ പോലീസ് പിടികൂടി. നാറാത്ത് കല്ലൂരിക്കടവില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ 1.30 ന് കെ.എല്‍-13 എ.എക്‌സ്-4915, കെ.എല്‍-52 പി 8572 എന്നീ മിനിലോറികളാണ് എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്. പോലീസിനെ കണ്ട ഉടനെ … Read More

കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍.

മയ്യില്‍: കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ടുപേര്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ വടുവന്‍കുളത്തെ അതുല്യ വീട്ടില്‍ അഖില്‍ ബാബു(24), തിട്ടയില്‍ തീര്‍ത്ഥം വീട്ടില്‍ പി.വി.അഭിമന്യു(30) എന്നിവരെയാണ് മയ്യില്‍ എസ്.എച്ച്.ഒ പി.സി.സഞ്ജയ്കുമാര്‍ പിടികൂടിയത്.  

കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍.

തളിപ്പറമ്പ്: കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. ബക്കളം പുന്നക്കുളങ്ങരയില്‍ വാടകവീട്ടില്‍ താമസക്കാരനായ ഹൂഗ്ലി ടിന്നാ കോളനിയിലെ മദന്‍ മോഹന്‍ മണ്ഡല്‍(35)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ രാത്രി ഏഴരയോടെ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ്താഴെ ബക്കളം യൂണിവേഴ്‌സിറ്റി റോഡില്‍ വെച്ച് … Read More

4,400 രൂപയുടെ മദ്യം പോലീസ് പിടികൂടി-നടുവില്‍ സ്വദേശിക്കെതിരെ കേസ്.

ആലക്കോട്: അമിതമായ അളവില്‍ കടത്തിക്കൊണ്ടുപോകുകയായിരുന്ന 4400 രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പോലീസ്പിടികൂടി, നടുവില്‍ സ്വദേശിയായ യുവാവിന്റെ പേരില്‍ കേസെടുത്തു. നടുവില്‍ കൊക്കായിയിലെ പുത്തന്‍പുരയില്‍ വീട്ടില്‍ പി.ജി.മാധവന്റെ മകന്‍ പി.എം.ഷിജോയുടെ(38)പേരിലാണ് കേസ്. 2000 രൂപ വിലമതിക്കുന്ന 500 മില്ലി ലിറ്ററിന്റെ 5 … Read More

ടോണി സിറിയക്കിനെ ഗ്ലെയിസണ്‍ തോമസ് മര്‍ദ്ദിച്ചു-കേസെടുത്തു.

ആലക്കോട്: ടോണി സിറിയക്കിനെ മര്‍ദ്ദിച്ചതിന് ഗ്ലെയിസണ്‍ തോമസിന്റെ പേരില്‍ കേസെടുത്തു. ഫിബ്രവരി 19 ന് 9.30 ന് മീമ്പറ്റി ഗ്രേസ് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ വെച്ച് ആലക്കോട് കുട്ടാപറമ്പിലെ പ്ലാക്കാട് വീട്ടില്‍ ടോണി സിറിയക്കിനെ(36) തേര്‍ത്തല്ലി പനംകുറ്റിയിലെ തോട്ടത്തില്‍ വീട്ടില്‍ ഗ്ലെയിസണ്‍ … Read More

കഞ്ചാവ് ബീഡിവലിച്ചതിന് പൂമംഗലം സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: കഞ്ചാവ് ബീഡിവലിച്ച യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. പൂമംഗലത്തെ പുത്തന്‍പുരക്കല്‍ പി.പി.മുഹമ്മദ് സഫ്‌വാന്റെ(28)പേരിലാണ് കേസ്. ഇന്നലെ രാത്രി 7 ന് മുണ്ടേരി റോഡില്‍ സ്ട്രീറ്റ് നമ്പര്‍ മൂന്നിന് മുന്‍വശത്ത് വെച്ചാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജിപട്ടേരി പട്രോളിംഗ് ഡ്യൂട്ടിക്കിടെ സഫ്‌വാനെ പിടികൂടിയത്.

ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ചവനെ ഭര്‍ത്താവ് വീട്ടില്‍കയറി തല്ലി.

പരിയാരം: ഭാര്യക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശമയച്ച യുവാവിനെ ഭര്‍ത്താവും സുഹൃത്തും വീട്ടില്‍കയറി തല്ലി. സംഭവത്തില്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. നീലേശ്വരത്തെ അനില്‍, അറത്തിപ്പറമ്പിലെ ജിതിന്‍ എന്നിവരുടെ പേരിലാണ് കേസെടുത്തത്. അറത്തിപ്പറമ്പിലെ കുണ്ടുവയല്‍ വീട്ടില്‍ കെ.വിജേഷ്(35)നാണ് മര്‍ദ്ദനമേറ്റത്. ഫിബ്രവരി 23 ന് രാത്രി … Read More

എരമത്ത് ശീട്ടുകളിക്കാര്‍ പിടിയില്‍

പെരിങ്ങോം: ശീട്ടുകളിസംഘം പോലീസ് പിടിയില്‍. എരമത്തെ പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്ത്(40), കാനായി മുക്കൂട്ടിലെ പുതിയപുരയില്‍ വീട്ടില്‍ പി.പി.കമലാക്ഷന്‍(60), പേരൂലിലെ കിഴക്കേവീട്ടില്‍ കെ.വി.സതീശന്‍(48)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 9.45 ന് എരമം പുല്ലൂക്കര നടുവിലെ വീട് തറവാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് പുള്ളിമുറിയില്‍ … Read More

പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്.

തളിപ്പറമ്പ്: പള്ളിക്ക് സമീപം ഹാന്‍സ് വില്‍പ്പന നടത്തിയ യുവാവിനെതിരെകേസ്. കുറ്റിക്കോല്‍ ജുമാ മസ്ജിദിന് സമീപത്തെ സൈദാരകത്ത് വീട്ടില്‍ ഹൂസൈന്റെ മകന്‍ അബ്ദുല്‍റഹീം(36)ന്റെ പേരിലാണ് കേസ്. ഇന്നലെ രാത്രി 8.50ന് എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ നൈറ്റ് പട്രോളിങ്ങിനിടെയാണ് കുറ്റിക്കോല്‍ ജുമാമസ്ജിദിന് സമീപത്തെ പൊതുറോഡില്‍ … Read More