പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

പരിയാരം:പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പരിയാരം സന്‍സാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കല്യാശ്ശേരി മുന്‍ എംഎല്‍എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രികാന്ത് പാണപ്പുഴ, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രണവ് പെരുവാമ്പ, … Read More

തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന്.

തളിപ്പറമ്പ്: തളിപ്പറമ്പ് ശ്രീഭഗവതി ക്ഷേത്രസന്നിധിയില്‍ ഭക്തജന കൂട്ടായ്മ നാളെ ആഗസ്റ്റ് 31 ന് നടക്കും. അതിപ്രാചീനമായി നിലനിന്നിരുന്നതും കാലപ്രവാഹത്താല്‍ പൂര്‍ണമായും നശിച്ചു പോയതുമായ തളിപ്പറമ്പ് നഗര ഹൃദയത്തിലെ ഭദ്രകാളി ക്ഷേത്രത്തെ ദേശക്ഷേത്രം എന്ന നിലയില്‍ ഉയര്‍ത്തി കൊണ്ടു വരേണ്ടതുണ്ട് എന്ന് അഷ്ടമംഗല്യ … Read More

തളിപ്പറമ്പ് നഗരസഭയില്‍ നവീകരിച്ച എഞ്ചീനീയറിംഗ് വിഭാഗവും വൈസ് ചെയര്‍മാന്‍ കാബിനും തുറന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ഓഫീസില്‍ നവീകരിച്ച എന്‍ജിനീയറിങ് വിഭാഗത്തിന്റെയും മിനി കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.  വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. 2024 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നവീകരിച്ചത്. വൈസ് … Read More

വി.പി.രാമചന്ദ്രന്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും ആഗസ്ത് 24 ന്

പയ്യന്നൂര്‍: വി.പി.ഫൗണ്ടേഷന്റെ നേതൃത്വത്തില്‍പ്രശസ്ത സിനിമ-സീരിയല്‍ നാടകനടനും സംവിധായകനുമായ വി.പി.രാമചന്ദ്രന്‍ അനുസ്മരണ സമ്മേളനവും പുരസ്‌കാര വിതരണവും ആഗസ്ത് 24 ന് നടക്കും. കരിവെള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍, ഉദിനൂര്‍ ബാലഗോപാലന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. വൈകുന്നേരം 4.30 ന് ആരാധന ഓഡിറ്റോറിയത്തില്‍ … Read More

വെള്ളാരംപാറ മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍

തളിപ്പറമ്പ്: മാഹിമദ്യം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ് റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെള്ളാരംപാറ ബൂസ്വിറിയ ഗാര്‍ഡന്‍ എന്ന സ്ഥലത്താണ് … Read More

സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു.

തളിപ്പറമ്പ്: സഹപാഠി ഓടിച്ച സ്‌ക്കൂട്ടര്‍ തട്ടി വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനി മാതമംഗലം താറ്റ്യേരിയിലെ മീത്തലെപുരയില്‍ അബ്ദുള്‍ മുജീബിന്റെ മകള്‍ എം.പി.മഹ്‌ലൂഫ(18)നാണ് പരിക്കേറ്റത്. ആഗസ്റ്റ്-11 ന് വൈകുന്നേരമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് ഗവ.ആശുപത്രി സ്റ്റോപ്പിലേക്ക് കൂട്ടുകാരോടൊപ്പം നടന്നുപോകവെ ഇത് … Read More

കടയുടെ ഗ്രില്‍സ് തകര്‍ത്ത് പണവും സിഗിരറ്റും ചോക്ലേറ്റുകളും മോഷ്ടിച്ചു.

പയ്യന്നൂര്‍: കടയുടെ ഗ്രില്‍സ് കുത്തിത്തുറന്ന് 2000 രൂപയും 21,000 രൂപ വിലമതിക്കുന്ന സിഗിരറ്റും ചോക്ലേറ്റുകളും കവര്‍ച്ച ചെയ്തു. പയ്യന്നൂര്‍ കൊറ്റിയിലെ നായത്തൂര്‍ വീട്ടില്‍ എന്‍.രഘുനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണം. ആഗസ്റ്റ്-9 ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ പോലീസ് കേസെടുത്തു . … Read More

നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി.

മിഡിലാക്കയം: മിഡിലാക്കയത്ത് നാലംഗ ചീട്ടുകളി സംഘം കുടിയന്‍മല പോലീസിന്റെ പിടിയിലായി. അിഡിലാക്കയം സ്വദേശികളായ അട്ടക്കൊട്ടില്‍ എ.വി.രാകേഷ്(45), പെരുമാലില്‍ മാത്യു കുര്യന്‍(51), പുത്തന്‍ പുരയില്‍ പി.ആര്‍.ജിത്തു(32), വേരനാലില്‍ വീട്ടില്‍ വി.എന്‍.വിജേഷ്(40) എന്നിവരെയാണ് ഇന്നലെ രാത്രി 9.30 കുടിയന്‍മല  എസ്.ഐ പ്രകാശന്‍ പടിക്കല്‍, സീനിയര്‍ … Read More

ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു.

പയ്യന്നൂർ: പയ്യന്നൂർ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണം നടത്തി. ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപത്തിന് മുന്നിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടരി എ.പി.നാരായണൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ.ജയരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ … Read More

സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി പൊതുയോഗം സംഘടിപ്പിക്കും.

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ തൃച്ചംബരത്ത് പൊതുയോഗം സംഘടിപ്പിക്കും. ആനുകാലിക രാഷ്ട്രീയ കാര്യങ്ങല്‍ വിശദീകരിക്കാനായി ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം ചേരുന്ന യോഗം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗം പി.വി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.