പരിയാരം മടപ്പുര തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ

പരിയാരം: കോരന്‍ പീടികയിലെ പരിയാരം മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം ഡിസംബര്‍ ഏഴ് മുതല്‍ 10 വരെ ആഘോഷിക്കും. ഏഴിന് രാവിലെ എട്ടുമണിക്ക് തന്ത്രി ഇ.പി.കുബേരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലുള്ള മഹാഗണപതി ഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കമാവുക. വൈകിട്ട് നാല് മണിക്ക് കലവറ നിറയ്ക്കല്‍ … Read More

ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ വേണ്ട–ആധാരമെഴുത്തുകാര്‍ ധര്‍ണാസമരം നടത്തി.

മാതമംഗലം: ഒരു രാജ്യം ഒരു റജിസ്‌ട്രേഷന്‍ പദ്ധതിയും, ടെംപ്ലേറ്റ് പദ്ധതിയും ഉപേക്ഷിക്കുക, ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുക, അണ്ടര്‍ വാല്വേഷന്‍ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലെ ആധാരം എഴുത്തുകാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കു സമരത്തിന്റെ ഭാഗമായി … Read More

സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഇന്ന് തളിപ്പറമ്പില്‍.

തളിപ്പറമ്പ്: സി.എം.പി.ജന.സെക്രട്ടറി സി.പി.ജോണ്‍ ഇന്ന് തളിപ്പറമ്പില്‍. അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍ഭരണത്തിനുമെതിരെ സി.എം.പി.സംഘടിപ്പിക്കുന്ന ഉണരൂകേരളം ക്യാമ്പയിന്റെ ഭാഗമായിട്ടാണ് വൈകുന്നേരം 5 മണിക്ക് പുളിമ്പറമ്പില്‍ നടക്കുന്ന പരിപാടിയില്‍ സി.പി.ജോണ്‍ പ്രസംഗിക്കുന്നത്.  

റബ്ബര്‍ പുകപ്പുര കത്തിനശിച്ചു, 50,000 നഷ്ടം.

പെരിങ്ങോം: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു 400 ഷീറ്റുകള്‍ കത്തിനശിച്ചു, 50,000 രൂപയുടെ പ്രാഥമിക നഷ്ടം. പെരിങ്ങോം കൊരങ്ങാട്ടെ കെ.പി.ബഷീറിന്റെ വീടിനോട് ചേര്‍ന്ന റബ്ബര്‍തോട്ടത്തിലെ പുകപ്പുരയ്ക്കാണ് ഇന്നലെ തീപിടിച്ചത്. വിവരമറിഞ്ഞ് പെരിങ്ങോം അഗ്നിശമനനിലയത്തില്‍ നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോവിന്ദന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് തീ … Read More

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ സ്വപ്ന ഭവനം പദ്ധതി തുടങ്ങി

പിലാത്തറ:കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന സ്വപ്ന ഭവനം പദ്ധതി  ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ വി.വി.പ്രമോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു. മുശാരിക്കൊവ്വലില്‍ കെ.പി.ചന്ദ്രന്റെ കുടുംബത്തിനുള്ള വീടിന് റക്കല്ലിട്ടു പ്രസിഡന്റ് ശ്രീജേഷ് ഇട്ടമ്മല്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ തഹസില്‍ദാര്‍ … Read More

കുറുമാത്തൂര്‍ പഞ്ചായത്തില്‍ ഗോവര്‍ദ്ധിനി പദ്ധതി-പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: മൃഗ സംരക്ഷണ വകുപ്പിന്റെ 2022-23 വാര്‍ഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോവര്‍ദ്ധിനി കന്നുകുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഉദ്ഘാടനം കരിമ്പം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More

രാജേഷ് കാഞ്ഞിരങ്ങാടിന് ഫോട്ടോഗ്രാഫി അവാര്‍ഡ്‌

ഇരിട്ടി: ആള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ.കെ.പി.എ) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാ തല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ രാജേഷ് കാഞ്ഞിരങ്ങാടിന് അവാര്‍ഡ്. ഇരിട്ടിയില്‍ നടന്ന സമ്മേളനത്തില്‍ വെച്ച് വി.ശിവദാസന്‍ എം.പിയും സണ്ണിജോസഫ് എം.എല്‍എയും ചേര്‍ന്ന് അവാര്‍ഡ് സമ്മാനിച്ചു.

തിരികെ-ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂള്‍ എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം നടത്തി. .

ചെമ്പേരി-47 വര്‍ഷങ്ങള്‍ക്ക് ശേഷം ചെമ്പേരി നിര്‍മ്മല ഹൈസ്‌കൂളിലെ 1975 എസ് എസ് എല്‍ സി ബാച്ചിന്റെ കുടുംബ സംഗമം ‘തിരികെ’  നവംബര്‍ 23ന് ബുധനാഴ്ച്ച ചെമ്പേരി മദര്‍ തെരേസ ഓഡിറ്റോറിയത്തില്‍ നടന്നു. ചെമ്പേരി ഫൊറോന വികാരി റവ.ഡോ.ജോര്‍ജ് കാഞ്ഞിരക്കാട്ടിന്റെ അധ്യക്ഷതയില്‍ ഖരം … Read More

പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ടം ഡിസംബര്‍-1, 2 തീയതികളില്‍.

മാതമംഗലം: പാണപ്പുഴ കളരിക്കാല്‍ മന്ത്രമൂര്‍ത്തി ക്ഷേത്രം കളിയാട്ട ഉത്സവം ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ മാതമംഗലം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കളിയാട്ട ഉത്സവം നടത്തുന്നത്. ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ആചാര സ്ഥാനികരും, … Read More

കേരളം ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാര്‍: അബ്ദുല്‍ കരീം ചേലേരി

തളിപ്പറമ്പ്: വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോഴും ആഡംബരത്തിനും ധൂര്‍ത്തിനും മടിക്കാത്ത കേരള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മുതലാളിമാരുടെ പ്രതിരൂപമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ കരീം ചേലേരി. തളിപ്പറമ്പ് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് കമ്മറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ … Read More