ഇരിക്കൂര്‍ സ്വദേശിയെ ചൂരലിലെ വാടകവീട്ടില്‍ കയറി വെട്ടി, കണ്ണൂര്‍ തയ്യില്‍ സ്വദേശിക്കായി തിരച്ചില്‍.

പരിയാരം: മകളെ വിവാഹം ചെയ്തുകൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍കയറി വെട്ടി; തയ്യില്‍ സ്വദേശിക്കായി തെരച്ചില്‍. ഇരിക്കൂര്‍ മാമാനം സ്വദേശിയും മാത്തില്‍ ചൂരലില്‍ വാടകവീട്ടില്‍ താമസക്കാരുമായ രാജേഷിനാണ്(45) വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയതെന്ന് … Read More

പാണപ്പുഴ നാടന്‍ തോക്ക്: പ്രതി സുധാകരന്‍ അറസ്റ്റില്‍.

പരിയാരം: ചന്ദനവേട്ടക്കിടയില്‍ നാടന്‍തോക്ക് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാണപ്പുഴ പറവൂരിലെ ഇട്ടമ്മല്‍ സുധാകരനെയാണ്(50)പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 9 ന് രാത്രി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും പാണപ്പുഴ ആലിന്റെ പാറയില്‍ നടത്തിയ റെയിഡിലാണ് മൂന്ന് … Read More

ആത്മഹത്യാകുറിപ്പ് സീനയുടേത് തന്നെ-നിര്‍ണായകനീക്കവുമായി പോലീസ്.

പരിയാരം: സൊസൈറ്റി ഓഫീസില്‍ ജീവനക്കാരി പട്ടാപ്പകല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസിന്റെ അന്വേഷണം അന്തിമഘട്ടത്തില്‍. കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫേര്‍ സൊസൈറ്റിയിലെ സെയില്‍സ് വിഭാഗം ക്ലാര്‍ക്ക് കടവത്ത് വളപ്പില്‍ കെ.വി.സീന ജൂലൈ-31 ന് പകല്‍ 11.30 നാണ് സൊസൈറ്റി ഓഫീസില്‍ … Read More

കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു-ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്നും 4 ചെടികള്‍ പോലീസ് കണ്ടെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസിന് പിറകില്‍ ആളൊഴിഞ്ഞ പഴയ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും പോലീസ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. റോഡരികിലായി പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികള്‍ ഇന്ന് രാവിലെ … Read More

സജീഷിന്റെ മരണം കൊലയെന്ന് സഹോദരന്‍-ചേര്‍പ്പ് പോലീസ് കേസെടുത്തു-

തളിപ്പറമ്പ്:ധര്‍മ്മശാല ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ റോയല്‍ കിച്ചണ്‍ ആന്റ് എക്യുപ്‌മെന്റ്‌സ് ജീവനക്കാരന്‍ ലോറിക്കിടയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സഹോദരന്‍ അജീഷ് ചേര്‍പ്പ് സ്റ്റേഷനില്‍ നല്‍കിയ പരാതി തളിപ്പറമ്പ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒന്‍പതരക്കാണ് തൃശൂര്‍ … Read More

വ്യായാമത്തിന് പോയപ്പോള്‍ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി.

പരിയാരം: ജിമ്മില്‍ വ്യായാമത്തിന് പോയ യുവതിയുടെ അഞ്ച് പവന്‍ സ്വര്‍ണമാല നഷ്ടപ്പെതായി പരാതി. പിലാത്തറ ഭാരത് റോഡിലെ നിധിന്റെ ഭാര്യ അമൃതയുടെ മാലയാണ് നഷ്ടപ്പെട്ടത്. ഇവര്‍ ആഗസ്ത് 2 ന് പിലാത്തറയിലെ പ്രാണാ ജിംനേഷ്യത്തില്‍ വ്യായാമത്തിന് പോയപ്പോല്‍ മാല ബാഗില്‍ സൂക്ഷിച്ചിരുന്നുവത്രേ. … Read More

തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു.

പരിയാരം: തൃശൂര്‍ ചേര്‍പ്പ് സ്വദേശി ആന്തൂര്‍ ധര്‍മ്മശാലയില്‍ ലോറി കയറി മരിച്ചു. ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്ന തൃശൂര്‍ ചേര്‍പ്പ് സ്വദേശി രാജന്റെ മകന്‍ വെളുത്തേടത്ത് വീട്ടില്‍ സജീഷ്(36) ആണ് മരിച്ചത്. ധര്‍മ്മശാല ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം രാത്രി ഒന്‍പതരയോടെയാണ് സംഭവം. റോയല്‍ കിച്ചണ്‍ … Read More

പോലീസ് ജീപ്പിന് മുന്നില്‍ പൂഴിയിറക്കി മണല്‍ കടത്തുകാര്‍ എസ്‌ക്കേപ്പായി.

തളിപ്പറമ്പ്: പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ പൂഴിയിറക്കി അനധികൃത മണല്‍കടത്ത് സംഘം പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. നമ്പര്‍ പ്ലേറ്റില്ലാത്ത ടിപ്പര്‍ലോറി മണല്‍ കടത്തുന്ന വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് ലോറിയെ പിന്തുടരുകയായിരുന്നു. ഹൈവേയിലൂടെ … Read More

ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടയില്‍ രണ്ട്‌വിദ്യാര്‍ത്ഥികള്‍ മുങ്ങിത്താഴ്ന്നു, ഒരാളുടെ നില ഗുരുതരം.

പയ്യന്നൂർ: ക്ഷേത്രക്കുളത്തിൽ അപകടത്തിൽപ്പെട്ട വിദ്യാർഥികളെ നാട്ടുകാരും പയ്യന്നൂർ അഗ്‌നി രക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പയ്യന്നൂർ ഫിഷറീസ് സർവകലാശാല കേന്ദ്രത്തിലെ വിദ്യാർഥികളായ കായങ്കുളം സ്വദേശി നന്ദു (27), തിരുവനന്തപുരം സ്വദേശി അശ്വിൻ (23) എന്നിവരാണ് മുങ്ങി … Read More

ഭാര്യയെ ചെലവിന് നല്‍കാതെ പീഡിപ്പിച്ചു, ഭര്‍ത്താവിന്റെ പേരില്‍ കേസ്.

തളിപ്പറമ്പ്: ഭാര്യക്ക് ചെലവിന് നല്‍കാതെയും ബന്ധുക്കളെ കാണാനനുവദിക്കാതെയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായ പരാതിയില്‍ ഭര്‍ത്താവിന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കപ്പാലത്തെ പാറോല്‍ വീട്ടില്‍ സി.വി.മുനീറിന്റെ പേരിലാണ് കേസ്. ഇപ്പോള്‍ പരത്തിച്ചാലില്‍ താമസിച്ചുവരുന്ന ഭാര്യ തൃക്കരിപ്പൂര്‍ പേക്കടം ചവേല കൊവ്വല്‍ … Read More