മാര്‍ക്കറ്റ്‌റോഡ് വഴി ഇനി ബസ് സര്‍വീസ് ഇല്ല.

തളിപ്പറമ്പ്: മാര്‍ക്കറ്റ്‌റോഡ് വഴി ഇനിബസ് സര്‍വീസ് ഉണ്ടാവില്ല, ഇപ്പോള്‍ പോകുന്ന വഴിയിലൂടെ തന്നെ തുടര്‍ന്നും ബസ് സര്‍വീസ് നടക്കും. മാര്‍ക്കറ്റ് റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് … Read More

സുനോജ് ബസ് നാളെ രാവിലെ 7 മുതല്‍ ഓടിത്തുടങ്ങും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഒടുവില്‍ സുനോജ് ബസ് ഓടുന്നു, നാള രാവിലെ ഏഴിന് ഏര്യത്തുനിന്നും ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസ് ജീവനക്കാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. ഒരു വര്‍ഷത്തോളമായി ബസ് ഓടാത്തതുകാരണം ജനങ്ങല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. സംഭവം ശ്രദ്ധയില്‍ … Read More

പുന്നക്കുളങ്ങരയില്‍ നിന്ന് വടിവാള്‍ കണ്ടെത്തി.

തളിപ്പറമ്പ്:  ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. പി.വി.സി പൈപ്പിന്റെ ഉറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു. … Read More

വഴിപാട് നിരക്ക് വര്‍ദ്ധന-ബോര്‍ഡ് കീറി പ്രതിഷേധം.

  പിലാത്തറ: വഴിപാട് നിരക്ക് കൂട്ടി, ബോര്‍ഡ് വലിച്ചുകീറി പ്രതിഷേധം. മണ്ടൂര്‍ പെരിയാട്ട് ശ്രീകൃഷ്ണന്‍ മതിലകം ക്ഷേത്രത്തിലെ വഴിപാട് നിരക്ക് പ്രദര്‍ശിപ്പിച്ച ബോര്‍ഡാണ് സമൂഹവിരുദ്ധര്‍ നശിപ്പിച്ചത്. ജൂലായ് 1 മുതലാണ് ക്ഷേത്രത്തില്‍ വിവിധ വഴിപാടുകളുടെ നരക്ക് പുതുക്കി നിശ്ചയിച്ചത്. ഇത് പ്രദര്‍ശിപ്പിച്ച് … Read More

എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു പേര്‍ പയ്യന്നൂരില്‍ പിടിയില്‍.

പയ്യന്നൂര്‍: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍. ഇന്ന് രാവിലെ 9:45 മണിയോടെയാണ് പയ്യന്നൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ പെരിന്തട്ട സ്വദേശി പി.എം.അഭിജിത്തിനെ(23) 400 മില്ലിഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. പയ്യന്നൂര്‍ എസ്.ഐ എം.വി. ഷിജുവാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നാണ് … Read More

നഗ്നതാ പ്രദര്‍ശനം പോക്‌സോ പ്രകാരം യുവാവ് റിമാന്‍ഡില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും പിന്നാലെ നടന്ന് ശല്യം ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരംഅറസ്റ്റ് ചെയ്തു. നിര്‍മ്മാണതൊഴിലാളിയായ പാറോല്‍ സന്ദീപിനെയാണ്(35) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.    

പനി ബാധിച്ച് മൂന്നുവയസുകാരി മരിച്ചു.

പരിയാരം: പനി ബാധിച്ച് 3 വയസ്സുള്ള കുട്ടി മരണപ്പെട്ടു. ഏര്യം വിദ്യാമിത്രം സ്‌ക്കൂളിന്‌സമീപം താമസിക്കുന്ന മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖ് അസ്അദിയുടെ മകള്‍ അസ്‌വാ ആമിനയാണ് മരണപ്പെട്ടത്. കഴിഞ്ഞ 15-ദിവസമായി പരിയാരത്തെ കണ്ണൂര്‍ഗവ. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയില്‍ ആയിരുന്നു. മാതാവ്: … Read More

എം.രാജീവന്‍(51)നിര്യാതനായി.

തളിപ്പറമ്പ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദേശാഭിമാനി സീനിയര്‍ സബ് എഡിറ്ററുമായ തളിപ്പറമ്പിലെ എം.രാജീവന്‍(51)നിര്യാതനായി. നേരത്തെ തളിപ്പറമ്പില്‍ ദീര്‍ഘകാലം ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ. മക്കള്‍: ശ്രീരാജ്, ശ്യാംരാജ്. തടിക്കടവ് സ്വദേശിയാണ്.  

മകളുടെ വിവാഹതലേന്ന് അച്ഛനെ കാമുകന്‍ അടിച്ചുകൊന്നു

വര്‍ക്കല: മകളുടെ വിവാഹദിനത്തില്‍ അച്ഛനെ വെട്ടിക്കൊന്നു. വടശ്ശേരിക്കോണത്ത് ശ്രീലക്ഷിമിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്തും സംഘവുമാണ് കൊല നടത്തിയത്. ഇവര്‍ പുലര്‍ച്ചെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയല്‍വാസിയും … Read More

വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടയില്‍ കരാര്‍ തൊഴിലാളിക്ക് ഷോക്കേറ്റു-അതീവ ഗുരുതരം.

പരിയാരം: വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന് ഷോക്കേറ്റ് ഗുരുതര പരിക്ക്. അസം സ്വദേശി സോയോബ്(28) നാണ് പരിക്ക്. ഇന്ന് വൈകുന്നേരം കോരന്‍പീടിക എച്ചില്‍മൊട്ടയിലായിരുന്നു അപകടം. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ച സോയോബിനെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. … Read More