സുബിന്റെ മരണം-അടിമുടി ദുരൂഹത-കാരണമറിയാതെ വീട്ടുകാരും നാട്ടുകാരും.

കണ്ണാടിപ്പാറ: തൃക്കരിപ്പൂരില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29)യുടെ മരണകാരണമാറിയാതെ വീട്ടുകാരും നാട്ടുകാരും. സുബിന് ആത്മഹത്യ ചെയ്യേണ്ടതായ കാരണങ്ങളൊന്നുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ആത്മഹത്യാകുറിപ്പികളൊന്നും മൃതദേഹത്തില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ചന്തേര … Read More

ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത് കണ്ണാടിപ്പാറയിലെ സുബിന്‍ സണ്ണി-

തൃക്കരിപ്പൂര്‍: വിളക്കന്നൂര്‍ കണ്ണാടിപ്പാറ സ്വദേശി തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ ട്രെയിനിന് ചാടി മരിച്ചു. വടക്കേടത്ത് സണ്ണി ഏബ്രഹാമിന്റെ മകന്‍ വി.എം.സുബിന്‍ സണ്ണി(29) ആണ് മരിച്ചത്. തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ … Read More

പിടിയിലായത് മലയോരത്തെ പ്രധാന കഞ്ചാവ് വില്‍പ്പനക്കാര്‍.

  ആലക്കോട്: മലയോര മേഖലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പുത്തന്‍പുരയില്‍ അലക്സ് ഡൊമിനിക്കും(23), പൂഴിക്കാട്ട് വിമലേഷ് സുനിലു(20)മെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം.പി.വിനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോള്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് കഞ്ചാവ് … Read More

ഏഴുംവയലില്‍ ഇരു വിഭാഗങ്ങള്‍ ഏറ്റുമുട്ടി-നിരവധിപേര്‍ക്ക് പരിക്ക്.

പരിയാരം: ഏഴുംവയലില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരിക്കേറ്റു. യുവാക്കള്‍ തമ്മിലുണ്ടായ നിസാരപ്രശ്നങ്ങളാണ് തുറന്ന സംഘട്ടനത്തിലെത്തിയത്. വിഷ്ണു, നിഷാന്ത്, രജീഷ് എന്നിവര്‍ക്കാണ് ആദ്യം മര്‍ദ്ദനമേറ്റത്. വിനോദ്, ഷിജിന്‍, അനൂപ് എന്നിവരാണ് മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്. തമ്പി എന്നയാളും മര്‍ദ്ദനമേറ്റവരും തമ്മിലുണ്ടായ പ്രശ്നത്തില്‍ … Read More

3.600 കിലോഗ്രാം കഞ്ചാവ് രണ്ട് ഒറ്റത്തൈ സ്വദേശികള്‍ അറസ്റ്റില്‍.

ആലക്കോട്: ആലക്കോട് വന്‍ കഞ്ചാവുവേട്ട-3.600 കിലോഗ്രാം കഞ്ചാവുമായി ഒറ്റത്തൈ സ്വദേശികള്‍ പോലീസ് പിടിയിലായി. പുത്തന്‍പുരയില്‍ അലക്‌സ് ഡൊമിനിക്(23), പൂഴിക്കാട്ട് വിമലേഷ് സുനില്‍(20) എന്നിവരെയാണ് ആലക്കോട് എസ്.ഐ പി.വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് ആലക്കോട് പാലത്തിന് … Read More

തൃക്കരിപ്പൂരില്‍—യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തൃക്കരിപ്പൂര്‍: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ ഇളമ്പച്ചി പുതിയ കെ.എസ്. ഇ.ബി ഓഫീസിന് സമീപത്തെ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റെയില്‍വെ ജീവനക്കാര്‍ അറിയിച്ചത്പ്രകാരം ചന്തേര പോലീസും തൃക്കരിപ്പൂര്‍ അഗ്നിശമനസേനയുമാണ് സ്ഥലത്തെത്തി മൃതദേഹം … Read More

ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു.

കണ്ണൂര്‍: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലിന്റെ (ക്രമസമാധാനവിഭാഗം)നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചിരിച്ചു. ദിവസം മുഴുവന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഈ സെല്ലിലേക്ക്, ലഹരി ഉപയോഗത്തെക്കുറിച്ചോ ലഹരി വില്‍പ്പനയെക്കുറിച്ചോ ലഹരി കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ … Read More

പതിമൂന്നുകാരിയെ പ്രാകൃതമായി ശല്യപ്പെടുത്തിയ 65-കാരന്‍ പോക്‌സോ പ്രകാരം റിമാന്‍ഡില്‍.

തളിപ്പറമ്പ്: ബസില്‍ മാതാവിനോടൊപ്പം യാത്രചെയ്യുകയായിരുന്ന 13-കാരിയെ പ്രാകൃതമായ രീതിയില്‍ ശല്യപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി പോക്‌സോ പ്രകാരം റിമാന്‍ഡിലായി. കന്യാകുമാരി മാര്‍ത്താണ്ഡം തൃക്കളക്കോട് പൂത്തൂര്‍ ഹൗസില്‍ എം.ആന്റണിയെയാണ്(65)തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍ അറസ്റ്റ് ചെയ്തത്. നിര്‍മ്മാണതൊഴിലാളിയായ ഇയാള്‍ പൂവ്വം ശ്രീമാന്യമംഗത്ത് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. 24 … Read More

നടപ്പാത പൂര്‍വ്വസ്ഥിതിയിലാക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-വാര്‍ത്ത നല്‍കിയത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് മാത്രം.

തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വഴി നിര്‍മ്മിച്ചത് സാധാരണനിലയിലാക്കി. കോര്‍ട്ട് റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നിലായിട്ടാണ് സ്വകാര്യവ്യക്തി രാത്രിയില്‍ നഗരസഭയുടെ ഫുട്പാത്ത് പൊളിച്ച് സ്വന്തം സ്ഥലത്തേക്ക് സ്‌ളാബുകളിട്ട് ചെരിച്ചുകെട്ടി വഴി നിര്‍മ്മിച്ചത്. ഇത് കാല്‍നടക്കാരായ പൊതുജനങ്ങള്‍ക്ക് ഏറെ … Read More

പോക്‌സോ കേസ്-അബ്ദുല്‍റൗഫ് അറസ്റ്റില്‍.

തളിപ്പറമ്പ്: കഴിഞ്ഞ ഒരു വര്‍ഷമായി 13 വയസുകാരിയെ തൊട്ടും തലോടിയും മാനഹാനിയുണ്ടാക്കിയ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ ചൊറുക്കളയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കക്കറ വട്ടിയറ സ്വദേശി സി.അബ്ദുല്‍റൗഫിനെയാണ്(37) തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ … Read More