വിവാദമായപ്പോള്‍ ബാനര്‍ ബോര്‍ഡില്‍ നിന്ന് ഗേറ്റിലെത്തി-പൂര്‍ണമായും എടുത്ത് മാറ്റണമെന്ന് പി.വി.സജീവന്‍.

പരിയാരം: പോലീസ് ഇടപെട്ടപ്പോല്‍ എസ്.എഫ്.ഐയുടെ സ്വാഗത ബാനര്‍ ഗേറ്റിലേക്ക് ഇറങ്ങി. പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന്റെ ബോര്‍ഡ് മറച്ചുകൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച സ്വാഗത ബാനറാണ് ഉച്ചയോടെ താഴേക്കിറങ്ങി ഗേറ്റില്‍ നിന്നത്. കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇത് സംബന്ധിച്ച് സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല-സ്‌ക്കൂളിലേക്ക് എന്ന … Read More

സ്വാഗതം-പാര്‍ട്ടി ഓഫീസിലേക്കല്ല; സ്‌ക്കൂളിലേക്ക്-

  പരിയാരം: ഗവ. സ്‌ക്കൂള്‍ പ്രവേശന കവാടത്തിന്റെ ബോര്‍ഡ് മറച്ച് എസ് എഫ് ഐ സ്വാഗത ബാനര്‍ കെട്ടിയതായി പരാതി. പരിയാരത്തെ കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍െസക്കണ്ടറി സ്‌ക്കൂളിലാണ് സംഭവം. ചില അധ്യാപകരുടെ ഒത്താശയോടെ ആണ് ഇത് നടക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. … Read More

ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

പരിയാരം: ബസ് തട്ടി പരിക്കേറ്റ വീട്ടമ്മ മരിച്ചു. എരമം-കുറ്റൂര്‍ കക്കറ ചേപ്പാത്തോട്ടെ പടിഞ്ഞാറേ വീട്ടില്‍ പി.വി.രുഗ്മിണി(68)ആണ് മരിച്ചത്. ഇന്ന് രാവിലെ 10.20 ന് കക്കറയിലായിരുന്നു സംഭവം. കടുക്കാരത്തേക്ക് പോകാന്‍ ശ്രീനിധി ബസില്‍ കയറാന്‍ ശ്രമിക്കവെ ബസ് തട്ടി പരിക്കേറ്റ രുഗ്മിണിയെ ഉടന്‍ … Read More

മണല്‍ മാഫിയയുമായി ബന്ധം: കണ്ണൂരിലെ ഏഴു പോലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു.

കണ്ണൂര്‍: മണല്‍ മാഫിയ സംഘങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവില്‍ പോലീസ് ഓഫീസര്‍മാരെയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത് കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കണ്ണൂര്‍ … Read More

ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍ വഞ്ചനകേസില്‍ ജയിലിലായി.

തളിപ്പറമ്പ്: ഇന്ദിരാവികാസ് പത്രികയില്‍ തിരിമറി നടത്തിയ കേസില്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്തംഗം റിമാന്‍ഡില്‍. പത്താം വാര്‍ഡായ മുണ്ടപ്രത്തെ അംഗവും കോണ്‍ഗ്രസ് നേതാവുമായ കെ.കൃഷ്ണന്‍(58)നെയാണ് വാറണ്ട് ആയതിനെ തുടര്‍ന്ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. 1998 ലാണ് സംഭവം. ഈ കേസില്‍ തളിപ്പറമ്പ് കോടതി … Read More

തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി

തളിപ്പറമ്പ്: തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി. നേരത്തെ രണ്ട് തവണയും ആന്തൂർ നഗരസഭാ പരിധിയിലെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിടിയിലായ തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് എസ്.ഐ പി. യദുകൃഷ്ണൻ … Read More

സുഹൈറിനെ തട്ടിക്കൊണ്ടുപോകല്‍- അബ്ദുല്‍മുനീര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തി മുങ്ങിയ തളിപ്പറമ്പിലെ മുഹമ്മദ് അബിനാസിന്റെ സഹായിയ മഴൂരിലെ കുന്നുംപുറത്ത് പുതിയപുരയില്‍ കെ.പി.സുഹൈറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് സമീപം ഹബീബ്‌നഗറിലെ എണ്ടുക്കന്‍ വീട്ടില്‍ ഇ.അബ്ദുല്‍മുനീറിനെയാണ്(32)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. … Read More

പാലക്കാട്ടുകാരന്‍ പയ്യന്നൂരില്‍ MDMA യുമായി പിടിയില്‍.

പയ്യന്നൂര്‍: പാലക്കാട് സ്വദേശി പയ്യന്നൂരില്‍ എം.ഡി.എം.എയുമായി പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ(14-7-23-വെള്ളി) 12.10 നാണ് പയ്യന്നൂര്‍ കൊത്തായിമുക്കില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരക മയക്കുന്മരുന്നായ MDMA യുമായി പാലക്കാട് തൃത്താല സ്വദേശി മടപ്പാട്ട് ഹൗസില്‍ എം.പി.ഉമ്മറിന്റെ മകന്‍ എം.പി.ജിനാസ്(37)പിടിയിലായത്. പയ്യന്നൂര്‍ എസ്.ഐ … Read More

തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ് നായ്ക്കള്‍ വലയിലായി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ വാക്കുപാലിച്ചു, 6 തെരുവ്  നായ്ക്കള്‍ വലയിലായി. ഇന്ന് രാവിലെ പടിയൂര്‍ എ.ബി.സി സെന്ററില്‍ നിന്നെത്തിയ പട്ടിപിടുത്തക്കാരാണ് ബസ്റ്റാന്റ് പരിസരത്തുവെച്ച് ആറ് നായ്ക്കളെ പിടികൂടിയത്. ഇന്നലെ രാവിലെ നഗരത്തില്‍ നിന്ന് അഞ്ചുപേരെ തെരുവ്‌നായ് ആക്രമിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതിനെ … Read More

സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം സഹിതം എം.വി.കൃഷ്ണന്‍ പിടിയില്‍.

പിലാത്തറ: സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന മദ്യം പിടികൂടി. ചെറുവിച്ചേരി സ്വദേശി എം.വി.കൃഷ്ണനെ(52)യാണ് മദ്യം കടത്താന്‍ ഉപയോഗിച്ച കെ.എല്‍.86 3439 ആക്ടീവ സ്‌കൂട്ടര്‍ സഹിതം പിടികൂടിയത്. പാപ്പിനിശേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം.കെ,സന്തോഷും സംഘവും കടന്നപ്പള്ളി-ചന്തപ്പുര ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ചെറുവിച്ചേരിയില്‍ വെച്ച് … Read More