മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച തുടരുന്നു. കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരയില്‍ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണമെടുത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നില്‍ വെച്ച ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ മടപ്പുര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന … Read More

ദമ്പതികളുടെ ആത്മഹത്യ മക്കളെ കൊലപ്പെടുത്തിയതിന് ശേഷം-സംഭവത്തിന് പിന്നില്‍ മക്കളുടെ അസുഖമെന്ന് സൂചന.

തളിപ്പറമ്പ്: ദമ്പതികളുടെ ആത്മഹത്യക്ക് കാരണം മക്കളുടെ അസുഖമെന്ന് സൂചന. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഇവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വീട്ടുകാരും പറയുന്നത്. ഷീനയുടെയും ഭര്‍ത്താവിന്റെയും മക്കളുടെയും മരണത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് വരഡൂല്‍ ഗ്രാമം. കഴിഞ്ഞ ആഴ്ച്ചയിലും വരഡൂലിലെ വീട്ടിലെത്തിയ നാലുപേരുടെയും മരണം … Read More

13-കാരിയായ മകളെ 1,500 രൂപക്ക് വിറ്റു; പലയിടങ്ങളിലെത്തിച്ച് പീഡനം, പ്രതികള്‍ പിടിയില്‍

  തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മകളെ 1,500 രൂപയ്ക്ക് യുവാവിന് വിറ്റ് അമ്മയുടെ ക്രൂരത. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍ സുഹൃത്തിന്റെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട … Read More

മുയ്യം സ്വദേശിനിയും ഭര്‍ത്താവും 2 മക്കളും മലപ്പുറത്ത് ആത്മഹത്യ ചെയ്തു.

മലപ്പുറം: നഗരമധ്യത്തിലെ വാടകവീട്ടില്‍ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജര്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ കാരാട്ടുകുന്നുമ്മല്‍ ബാബുവിന്റെ മകന്‍ സബീഷ് (37), ഭാര്യ ഷീന (38), മക്കളായ ഹരിഗോവിന്ദ് (6),ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരെയാണ് മുണ്ടുപറമ്പ് മൈത്രിനഗറിലെ … Read More

ആറ് വയസുകാരിക്ക് പീഡനം- അബ്ദുക്കാക്ക് 10 വര്‍ഷം തടവും അരലക്ഷം പിഴയും.

തളിപ്പറമ്പ്: പട്ടികജാതിക്കാരിയായ ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 71 വയസുകാരന് 10 വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ. വയത്തൂര്‍ തൊട്ടിപ്പാലത്തെ ചേരൂര്‍ വീട്ടില്‍ അബ്ദുവിനെയാണ്(71) തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2 017 ഫെബ്രുവരി 17 … Read More

കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി.

പഴയങ്ങാടി: കാല്‍നടയാത്രക്കാരിയായ മധ്യവയസ്‌ക്കയുടെ കാല്‍പ്പാദം ഓവുചാലിന്റെ സ്‌ളാബില്‍ കുടുങ്ങി. പഴയങ്ങാടി ബസ്റ്റാന്റില്‍ ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. അടുത്തില സ്വദേശി ടി.വി.കമലാക്ഷിയാണ് അപകടത്തില്‍ പെട്ടത്. പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനയാണ് സ്‌ളാബിനിടയില്‍ നിന്നും പാദം പുറത്തെടുത്ത് ഇവരെ രക്ഷിച്ചത്. നടക്കുന്നതിനിടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു താഴ്ന്ന് … Read More

തളിപ്പറമ്പ് നഗരസഭയില്‍ കണ്‍ട്രോള്‍റൂം തുറന്നു–ഫോണ്‍ നമ്പറുകള്‍-9074452136, 9447044087.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ദുരന്തനിവാരണത്തിനായി പ്രത്യേക വിഭാഗം രൂപീകരിച്ചു. ഇന്ന് വൈകുന്നേരം ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. കാലവര്‍ഷക്കെടുതിയില്‍ എന്ത് അത്യാഹിതങ്ങള്‍ ഉണ്ടായാലും … Read More

മാര്‍ക്കറ്റ്‌റോഡ് വഴി ഇനി ബസ് സര്‍വീസ് ഇല്ല.

തളിപ്പറമ്പ്: മാര്‍ക്കറ്റ്‌റോഡ് വഴി ഇനിബസ് സര്‍വീസ് ഉണ്ടാവില്ല, ഇപ്പോള്‍ പോകുന്ന വഴിയിലൂടെ തന്നെ തുടര്‍ന്നും ബസ് സര്‍വീസ് നടക്കും. മാര്‍ക്കറ്റ് റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് … Read More

സുനോജ് ബസ് നാളെ രാവിലെ 7 മുതല്‍ ഓടിത്തുടങ്ങും-കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്-

തളിപ്പറമ്പ്: ഒടുവില്‍ സുനോജ് ബസ് ഓടുന്നു, നാള രാവിലെ ഏഴിന് ഏര്യത്തുനിന്നും ബസ് സര്‍വീസ് പുനരാരംഭിക്കുമെന്ന് ബസ് ജീവനക്കാര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. ഒരു വര്‍ഷത്തോളമായി ബസ് ഓടാത്തതുകാരണം ജനങ്ങല്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഓണ്‍ലൈന്‍ന്യൂസാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. സംഭവം ശ്രദ്ധയില്‍ … Read More

പുന്നക്കുളങ്ങരയില്‍ നിന്ന് വടിവാള്‍ കണ്ടെത്തി.

തളിപ്പറമ്പ്:  ബക്കളം പുന്നക്കുളങ്ങരയില്‍ നിന്ന് ആറ് വടിവാളുകള്‍ കണ്ടെത്തി. തോട്ടിന്‍കരയില്‍ നിന്ന് ഇന്ന് വൈകുന്നേരം ആറോടെയാണ് വടിവാളുകള്‍ കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചത്പ്രകാരം പോലീസ് സ്ഥലത്തെത്തി വാളുകള്‍ കസ്റ്റഡിയിലെടുത്തു. പി.വി.സി പൈപ്പിന്റെ ഉറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാളുകള്‍. പഴക്കംചെന്ന വാളുകളാണെന്ന് പോലീസ് പറഞ്ഞു. … Read More