കാര്‍ ടാങ്കര്‍ലോറിയിലിടിച്ച് ഫാ.മനോജ് ഒറ്റപ്ലാക്കല്‍ മരിച്ചു. മൂന്ന് പുരോഹിതര്‍ക്ക് പരിക്കേറ്റു.

  വടകര: കാര്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പുരോഹിതന്‍ മരിച്ചു. തലശേരി അതിരൂപതയിലെ വികാരിയായ ഫാ.മനോജ് ഒറ്റപ്ലാക്കലാണ് (35) മരിച്ചത്. കാറിലുണ്ടായിരുന്ന ഫാ.ജോര്‍ജ് കരോട്ട്, ഫാ.പോള്‍ മുണ്ടോളിക്കല്‍, ഫാ.ജോസഫ് പണ്ടാരപ്പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, … Read More

നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശി മരിച്ചു.

ആലക്കോട്: നീലിക്കയത്തില്‍ മുങ്ങി എറണാകുളം സ്വദേശിയായ വിനോദസഞ്ചാരി മരിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ താമസക്കാരനായ ജേക്കബ് വില്‍ഫ്രഡാണ് മരിച്ചത്. ആലക്കോട് ചീക്കാട് മൂരിക്കടവിലെ നീലിക്കയത്തിലാണ് വൈകുന്നേരം മൂന്നരയോടെ ഇയാള്‍ മുങ്ങിമരിച്ചത്. സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു. നീന്തല്‍ അറിയാത്ത ജേക്കബ് കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. തളിപ്പറമ്പില്‍ … Read More

വൈദ്യുതി കമ്പി ഉരസിയുണ്ടായ തീയില്‍ പത്ത് ഏക്രവയല്‍ പടര്‍ന്ന് കത്തി.

പിലാത്തറ: വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തില്‍ പത്ത് ഏക്ര വയലിലെ പുല്ലുകള്‍ കത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രണ്ട് മണിക്കൂറിലേറെ നീണ്ട കൂട്ടായ പരിശ്രമത്തിലാണ് തീയണച്ചത്. അറത്തില്‍ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടന്‍ വയലില്‍ ശനിയാഴ്ച വൈകുന്നേരം 3.30 നാണ് തീ … Read More

തളിപ്പറമ്പ് യത്തീംഖാനയില്‍ ഭക്ഷ്യവിഷബാധ നിരവധി കുട്ടികള്‍ ആശുപത്രിയില്‍

തളിപ്പറമ്പ്: തളിപ്പറമ്പ് യത്തീംഖാന ദാറുല്‍ ഫലാഹ് അക്കാദമി യിലെ പതിനഞ്ചോളം കൂട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. വയറിളക്കം ബാധിച്ച ഇവരെ തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഒരു കുട്ടിയെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും, കുട്ടിയെ തളിപ്പറമ്പ് സഹകരണ … Read More

വികലാംഗന്‍ 203 കിലോമീറ്റര്‍ മുച്ചക്രവാഹനത്തില്‍ സഞ്ചരിച്ച്-പരിയാരം ആയുര്‍വേദ കോളേജിലെത്തി തീകൊളുത്തിമരിച്ചു.

പരിയാരം: മുച്ചക്ര വാഹനത്തില്‍ പട്ടാമ്പിയില്‍ നിന്നും 203 കിലോമീറ്റര്‍ യാത്രചെയ്ത് പരിയാരത്തെത്തിയ വികലാംഗന്‍ ഗവ.ആയുര്‍വേദ കോളേജ് കാമ്പസില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. പാലക്കാട് പട്ടാമ്പി കീഴായൂര്‍ ടി.ആര്‍ തൊടി ഹൗസില്‍ അഭിലാഷ് (46)ആണ് മരിച്ചത്. ഗോപി-കല്യാണി ദമ്പതികളുടെ മകനാണ്. മെയ് 15-ന് … Read More

ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

പരിയാരം: മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളവിതരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കോളേജ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. ഓഫീസിനുമുന്നില്‍നടന്ന പ്രതിഷേധ യോഗത്തില്‍ ഡോക്ടര്‍മാരുടെ സംഘടനയായ ആംസ്റ്റയുടെ പ്രസിഡന്റ് ഡോ. കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. സെകട്ടറി ഡോ.അനൂപ് ജെ.മറ്റം, ഡോ.പ്രെറ്റി മാത്യു … Read More

കിണറില്‍ വീണ വയോധികയെ പയ്യന്നൂര്‍ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

പയ്യന്നൂര്‍: കിണറില്‍ വീണ വയോധികയെ അഗ്നിശമനസേന രക്ഷപ്പെടുത്തി. കാങ്കോലിലെ കേടത്ത് വീട്ടില്‍ ഓമന(84)നെയാണ് രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പയ്യന്നൂര്‍ അഗ്നിരക്ഷാകേന്ദ്രത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.വിജയന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഓമനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഫയര്‍ ആന്റ് … Read More

പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍ പെട്ടു. കാര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു.

ചന്തേര: പോലീസ് പിന്തുടര്‍ന്നപ്പോള്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടത്തില്‍പെട്ട ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്. തൃക്കരിപ്പൂര്‍ പരുത്തിച്ചാലിലെ ദാറുല്‍റഹ്‌മയില്‍ മിര്‍സ(20)യുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച്ച പുലര്‍ച്ചെ 4.15 ന് തൃക്കരിപ്പൂര്‍ നടക്കാവിലായിരുന്നു സംഭവം. പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി തോന്നിയ കെ.എല്‍-14 എ.എ-0092 ഇന്നോവ … Read More

പത്മനാഭനെ കാണ്‍മാനില്ല.

തളിപ്പറമ്പ്: കാണാതായ മധ്യവയക്കന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കണ്ടോന്താര്‍, ചെങ്ങളത്തെ ആലക്കാംപറമ്പില്‍വീട്ടില്‍ എ.പി.പത്മനാഭനെയാണ്(62) കാണാതായത്. നീല കള്ളിഷര്‍ട്ടും ക്രീംകളര്‍ പാന്റുമാണ് ധരിച്ചിരിക്കുന്നത്. സുമാര്‍ 170 സെന്റീമീറ്റര്‍ ഉയരം, വെളുത്ത നിറം. മെയ് 22-ന് ഉച്ചക്ക് 12.50 ന് തളിപ്പറമ്പില്‍ ജോലി … Read More

വിദേശത്തേക്ക് കടന്നപോക്‌സോ കേസിലെ പ്രതി അറസ്റ്റില്‍

ചന്തേര: പോക്‌സോ കേസില്‍ പ്രതിയായി വിദേശത്തേക്ക് കടന്ന തിരുവനന്തപുരം സ്വദേശി മുംബൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം വഞ്ചിയൂര്‍ പ്ലാഞ്ചേരിക്കോണം സ്വദേശിയും കോടിവിള വീട്ടില്‍ കെ.ശശിധരന്റെ മകനുമായ എസ്.ശരണ്‍(28)നെയാണ് ചന്തേര എസ്.ഐ ശ്രീദാസിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2020 ല്‍ ചന്തേര … Read More