മാതമംഗലത്ത് കഞ്ചാവുമായി ഓലയമ്പാടി സ്വദേശി പിടിയില്‍

മാതമംഗലം: കഞ്ചാവ് വില്‍പ്പനക്കാരന്‍ മാതമംഗത്ത് അറസ്റ്റിലായി. ഓലയമ്പാടിയിലെ പാമ്പാടി വീട്ടില്‍  ആഷിഫിനെയാണ്(24)പെരിങ്ങോം എസ്.ഐ എന്‍.പി.രാഘവന്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40 ന് പെരിങ്ങോം പോലീസും കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും മാതമംഗലത്ത് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ … Read More

ബസിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു.

തലശേരി: ബസിടിച്ച് വഴിയാത്രക്കാരനായ വയോധികന്‍ മരിച്ചു. തലശേരി പുതിയ ബസ്സ് സ്റ്റാന്റില്‍ ഇന്ന് രാവിലെ 8.10 നാണ് സംഭവം. തിരുവങ്ങാട് ഇല്ലത്ത് താഴെ ദ്വാരകയില്‍ എം.ജി ജയരാജാണ് (63) മരണപ്പെട്ടത്. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജന്‍. … Read More

മെഡിക്കല്‍ കോളേജില്‍ ശുചിമുറികള്‍ തകര്‍ത്തു-ഒരുലക്ഷം രൂപയുടെ നഷ്ടം.

പരിയാരം: ശുചിമുറികള്‍ വീണ്ടും സമൂഹവിരുദ്ധരുടെ താവളമാകുന്നു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ രണ്ടാം തവണയും തകര്‍ത്തു. ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച ഇവര്‍ ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. … Read More

ഓട്ടോറിക്ഷയില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ നിന്ന് 1000 രൂപയും 2000 രൂപ വിലമതിക്കുന്ന വാച്ചും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. തിരുവട്ടൂര്‍ വായാട്ടെ തട്ടിക്കൂട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ജാസിയെ(25)യാണ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 5 ന് വൈകുന്നേരം 6.30 ന് കപ്പാലം … Read More

ഷംസീര്‍ കാപ്പ പ്രകാരം അകത്ത്

തളിപ്പറമ്പ്: നാടിന്റെ തലവേദനയായ മോഷ്ടാവിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പന്നിയൂരിലെ ചപ്പന്റകത്ത് പുതിയപുരയില്‍ സി.പി.ഷംസീറിനെയയാണ്(38) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്നലെ രാത്രി 11 മണിയോടെ ചെയ്തത്. ഇയാളെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കി ജയിലിലടക്കും. … Read More

പെട്രോള്‍ ഭീകരനെ കോഴിക്കോട് എത്തിച്ചു.

കണ്ണൂര്‍: പെട്രോള്‍ ആക്രമ ഭീകരന്‍ ഷാരൂഖ് സൈഫിയെ ഇന്ന് രാവിലെ ആറ് മണിയോടെ കോഴിക്കോട് എത്തിച്ചു. മേലൂര്‍ക്കുന്ന് പോലീസ് ക്യാമ്പിലേക്കാണ് പ്രതിയെ എത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെ കോഴിക്കോട് എത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും കണ്ണൂരില്‍ വെച്ച് വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കാടാച്ചിറയിലാണ് വാഹനം തകരാറിലായത്. … Read More

സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി വാഹനം കത്തിച്ചു.

പരിയാരം: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോടാക്‌സി വാഹനം കത്തിച്ചതായി പരാതി. വ്യാപാരി വ്യവസായി സമിതി ഏര്യം യൂണിറ്റ് സെക്രട്ടറിയും സി.പി.എം പ്രവര്‍ത്തകനുമായ പി.പി.ഗിരീഷിന്റെ കെ.എല്‍.13 ഇസഡ് 2594 ടാറ്റാ മാജിക് ഐറിസ് വാഹനമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്നലെ രാത്രി പത്തരമണിക്കാണ് ഗിരീഷ് വീടിന് … Read More

മാട്ടൂലില്‍ തീക്കളി-തെങ്ങുകള്‍ കത്തി-

മാട്ടൂല്‍: സമൂഹവിരുദ്ധര്‍ മാലിന്യസംഭരണിക്ക് തീവെച്ചു, രണ്ട് തെങ്ങുകള്‍ കത്തിനശിച്ചു. മാട്ടൂല്‍ പഞ്ചായത്ത് സ്ട്രീറ്റ് നമ്പര്‍ നാല്- നൗഷാദിന്റെ ഉടമസ്ഥതയിലുള്ള 405-ാം നമ്പര്‍ വീട്ടുവളപ്പിലെ തെങ്ങുകള്‍ക്കാണ് തീ പിടിച്ചത്. ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. റോഡരികില്‍ പഞ്ചായത്ത് സ്ഥാപിച്ച മാലിന്യസംഭരണിക്കാണ് തീവെച്ചത്. തീ … Read More

പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു.

തളിപ്പറമ്പ്: പ്രസിദ്ധമായ കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കത്തിനശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീ പടർന്നത് .ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് … Read More

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം-

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് തീപിടുത്തം നടക്കുന്നത്. ഈ ഭാഗത്ത് മാലിന്യനിക്ഷേപം കൂടുതലാണ്. ഇതിന് സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നാണ് പോലീസ് പറയുന്നത്. പയ്യന്നൂരില്‍ … Read More