പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യത്തിന് തീപിടിച്ചു, പത്ത് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം.

തളിപ്പറമ്പ്: അഞ്ച് യൂണിറ്റ് അഗ്നിശമനവാഹനങ്ങള്‍-30 സേനാംഗങ്ങള്‍-പത്ത് മണിക്കൂറിലേറെ നീണ്ട സാഹസിക ദൗത്യം. കുറുമാത്തൂര്‍ കൂനത്ത് ഇന്നലെ ഉച്ചക്ക് പ്ലൈവുഡ് ഫാക്ടറിയിലെ പീലിംഗ് മാലിന്യത്തിന് തീപിടിച്ചു. കൂനത്തെ ബുര്‍മ ബോര്‍ഡ്‌സ് ആന്റ് പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങള്‍ക്കാണ് ഇന്നലെ ഉച്ചക്ക് 11.30 ഓടെ … Read More

വന്‍ വാഷ് ശേഖരം കണ്ടെത്തി കറുപ്പസ്വാമി പിടിയില്‍

തളിപ്പറമ്പ്: വന്‍ വാഷ് ശേഖരം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു, ഒരാള്‍ അറസ്റ്റില്‍. പയ്യാവൂര്‍ പാടാംകവല ശാന്തിനഗറിലെ കറുപ്പസ്വാമിയാണ്(67)അറസ്റ്റിലായത്. ശാന്തിനഗറിലെ കുന്നിന്‍മുകളില്‍ ഇയാളുടെ വീടിനോട് ചേര്‍ന്ന സ്ഥലത്ത് നിന്നാണ് ചാരായം വാറ്റാന്‍ രൂപപ്പെടുത്തിയ 200 ലിറ്റര്‍ വാഷ് പിടിച്ചെടുത്തത്. തളിപ്പറമ്പ് എക്‌സൈസ് … Read More

ട്രെയിനില്‍ പെട്രോള്‍ ആക്രമം-പ്രതി കണ്ണൂരില്‍ പിടിയില്‍.

കണ്ണൂര്‍: ട്രെയിനില്‍ തീവെപ്പ് നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. ഉത്തര്‍പ്രദേശ് നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫിനെയാണ് കണ്ണൂരില്‍ പോലീസ് പിടിയിലാതെന്നാണ് വിവരം. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ഇന്നലെ രാത്രി 12 ന് ഇയാള്‍ കാലിന് പൊള്ളലേറ്റ് … Read More

മോഷ്ടാക്കള്‍ വീട് തകര്‍ത്തു-ഗ്യാസ് കുറ്റികളുമായി സ്ഥലംവിട്ടു.

തളിപ്പറമ്പ്: മോഷ്ടാക്കള്‍ വീട് തകര്‍ത്തു, പണം വെച്ച ഷെല്‍ഫ് തുറക്കാന്‍ കഴിയാത്തതിനാല്‍ 2 ഗ്യാസ് സിലിണ്ടറുകള്‍ മോഷ്ടിച്ച് കൊണ്ടുപോയി. ഏഴോം അടിപ്പാലത്തെ പൊന്നന്റകത്ത് അബ്ദുള്ള ഹാജിയുടെ വീട്ടിലാണ് സംഭവം നടന്നത്. രണ്ട് ദിവസമായി അബ്ദുള്ളഹാജിയും ഭാര്യയും മകളുടെ ചുമടുതാങ്ങിയിലുള്ള വീട്ടിലായിരുന്നു. മകളുടെ … Read More

പിടികിട്ടാപ്പുള്ളി ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍

തളിപ്പറമ്പ്: ഡൈവിംഗ് സ്‌ക്കൂളില്‍ അതിക്രമിച്ചുകയറി അക്രമം നടത്തുകയും ഉടമസ്ഥന്‍ കുരുവിളയെ മര്‍ദ്ദിക്കുകയും ചെയ്ത പിടികിട്ടാപ്പുള്ളിയായ പ്രതിയെ 6 വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. പൊട്ടന്‍പ്ലാവ് ഇഞ്ചയാണിയിലെ കുമ്പളംതാനം വീട്ടില്‍ കെ.സി.തോമസിനെയാണ് ശ്രീകണ്ഠാപുരം ഇന്‍സ്‌പെക്ടര്‍ രാജേഷ് മാരംമംഗലത്തിന്റെ നേതൃത്വത്തില്‍ മംഗലാപുരം ബണ്ട്വാളില്‍ … Read More

പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു.

തളിപ്പറമ്പ്: എക്‌സിക്യുട്ടീവ് എക്‌സപ്രസില്‍ ഇന്നലെ രാത്രി നടന്ന പെട്രോള്‍ ആക്രമണത്തില്‍ പരിക്കേറ്റ തളിപ്പറമ്പ് സ്വദേശികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥ പട്ടുവം നീലിമ വീട്ടില്‍ റൂബി(52) കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബേണ്‍ വാര്‍ഡില്‍ ചികില്‍സയിലാണ്. … Read More

തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാരി- ചുമട്ടുതൊഴിലാളി തർക്കത്തിൽ കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തു. എടക്കോം കണ്ണങ്കൈ പുളിക്കൽ വീട്ടിൽ സൈഫുദ്ദീൻ്റെ (35) പരാതിയിൽ കെ.ഇഷാക്കിനെതിരെയാണ് കേസ്. ഫിബ്രവരി ഒന്നിന് ഉച്ചക്ക് ശേഷം രണ്ടോടെ തളിപ്പറമ്പ് മെയിൻ റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. … Read More

ഡ്രൈവര്‍ കുട്ടി സ്‌കൂട്ടറോടിച്ചു–അമ്മാവന്‍ കുടുങ്ങി.

തളിപ്പറമ്പ്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് നടപടികള്‍ തുടരുന്നു. 14 വയസുകാരന്‍ വാഹനമോടിച്ചതിന് ആര്‍.സി.ഉടമസ്ഥനായ അമ്മാവനെതിരൊണ് പോലീസ് കേസെടുത്തത്. വടക്കാഞ്ചേരി വട്ടക്കണ്ടി വീട്ടില്‍ വി.കെ.ഷമീമിനെതിരെയാണ്(30)കേസെടുത്തത്. തളിപ്പറമ്പ് ട്രാഫിക് വിഭാഗം എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയില്‍ അഞ്ചോളം കേസുകളാണ് ഇത്തരത്തില്‍ … Read More

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ മരിച്ചു

പരിയാരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ശിക്ഷാ തടവുകാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. കോഴിക്കോട് കാക്കവയല്‍ ഈങ്ങാപ്പുഴയിലെ തൊടുകയില്‍ പത്മനാഭന്‍(59) ആണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്. മാര്‍ച്ച് 25നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം. ഭാര്യ: പുഷ്പ. മക്കള്‍: നിധിന്‍,നിഷ. … Read More

ദേശാഭിമാനിയില്‍ നിന്ന് നഗരസഭ ഈടാക്കുന്നത് പ്രതിമാസം വെറും 598 രൂപ വാടക—സൗജന്യമായി കൊടുത്തൂടെയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍

തളിപ്പറമ്പ്:ദേശാഭിമാനിക്ക് മുറി സൗജന്യമായി കൊടുത്തുകൂടേയെന്ന് ബി.ജെ.പി കൗണ്‍സിലര്‍ കെ.വല്‍സരാജന്‍. പരിഹാസമായിട്ടാണ് അദ്ദേഹം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഈ ചോദ്യം ഉന്നയിച്ചത്. തളിപ്പറമ്പ് നഗരസഭ ദേശാഭിമാനിക്ക് ചതുരശ്രയടിക്ക് വെറും അഞ്ച് രൂപ മാത്രം ഈടാക്കി വാടകക്ക് മുറി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ ഇടപെട്ട് … Read More