കോളാമ്പി ബഹളം ബഹുകേമം–സഹികെട്ട് പോലീസില്‍ പരാതി.

തളിപ്പറമ്പ്: കോളാമ്പികൊണ്ട് സഹികെട്ടു, ഒടുവില്‍ പരാതിയുമായി പോലീസിലെത്തിയെങ്കിലും നീതി ലഭിച്ചില്ലെന്ന് ആക്ഷേപം. തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ പി.മനോജ്കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്. തൃച്ചംബരം ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച് നാല് ദിവസം മുമ്പാണ് മനോജ്കുമാറിന്റെ വീടിന് സമീപത്തെ മരത്തില്‍ ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ വലിയ കോളാമ്പിമൈക്ക് … Read More

തൃച്ചംബരം ഉല്‍സവം എഴുന്നള്ളത്ത് വൈകി-ആചാരലംഘനം നടന്നതായി സേവാസമിതി.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് വിവാദങ്ങളോടെ തുടക്കം. ഉല്‍സവത്തിന്റെ ആരംഭദിനമായ ഇന്നലെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ഉല്‍സവം വൈകിയതെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആരോപിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ 3.30 ന് എഴുന്നള്ളേണ്ട ഉല്‍സവം ഇന്ന് പുലര്‍ച്ചെ 5.30 നാണ് ക്ഷേത്രത്തില്‍ നിന്നും … Read More

ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം തീപിടുത്തം.

പിലാത്തറ: ചെറുതാഴം മില്‍ക്ക് പ്ലാന്റിന് സമീപം വന്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് ഈ ഭാഗത്ത് തീ പടര്‍ന്നത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ സി.എം.ജോണ്‍, കെ.വിശാല്‍, … Read More

മാവോയിസ്റ്റുകള്‍ വയനാട്ടില്‍-ഉണ്ണിമായയും ചന്ദ്രുവും തോക്കുചൂണ്ടി.

പടിഞ്ഞാറെത്തറ: മാവോയിസ്റ്റുകള്‍ തോക്കുചൂണ്ടി ഭക്ഷണസാധനങ്ങള്‍ കടത്തിക്കൊണ്ടുപോയതായി പരാതി. വയനാട് പടിഞ്ഞാറെത്തറ പോലീസ് പരിധിയില്‍ കുറ്റ്യാംവയലിലാണ് സംഭവം. ഇവിടെ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞുകൊച്ച് എന്നയാളുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ആലഞ്ചേരി കോളനിയിലെ ഗീത(36) എന്നവരുടെ വീട്ടിലാണ് ഫെബ്രുവരി 28 ന് ഉച്ചക്ക് … Read More

അവര്‍ വിളിക്കും, നമ്മള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്.

തളിപ്പറമ്പ്: കണ്ണൂരുകാര്‍ക്ക് നിധി വാഗ്ദാനം ചെയ്യുന്ന ഇതര സംസ്ഥാന സംഘം വീണ്ടും രംഗത്ത്. തളിപ്പറമ്പ്-ആന്തൂര്‍ പ്രദേശങ്ങളിലെ നിരവധിപേര്‍ക്കാണ് കഴിഞ്ഞ ദിവസം മുതല്‍ ഇവരുടെ ഫോണ്‍കോളുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആന്തൂര്‍ നഗരസഭയുടെ ധര്‍മ്മശാല വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ.വി.നാരായണനാണ് വെള്ളിയാഴ്ച്ച വിളി വന്നത്. 8197749075 എന്ന … Read More

സനല്‍ബാബുവിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും.-മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികന്‍ സനല്‍ബാബുവിന്റെ(27) മരണം നടന്നത് ജോലിക്ക് പോകുന്നതിനിടെ. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശിയായ സനല്‍ബാബു ഹിറ്റാച്ചി എര്‍ത്ത് മൂവറിന്റെ ഓപ്പറേറ്ററാണ്. രാവിലെ പയ്യന്നൂരിലേക്ക് … Read More

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പിലാത്തറ: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് പിലാത്തറ ബസ്റ്റാന്റിന് സമീപം അപകടം നടന്നത്. മണക്കടവ് സ്വദേശി സനല്‍ബാബുവാണ്(27) മരിച്ചതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് ബസിനടിയില്‍ കുടുങ്ങിയ നിലയിലാണ്. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ ഭാരവാഹികള്‍ രാജിവെക്കാന്‍ തീരുമാനം.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയിലെ അംഗങ്ങള്‍ നിലവിലുള്ള ഭാരവാഹി സ്ഥാനങ്ങള്‍ രാജിവെച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ടൗണ്‍-ഈസ്റ്റ് കമ്മറ്റി വിഭജനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി എടുത്ത തീരുമാനത്തിന് വിപരീതമായി ടൗണ്‍ കമ്മിറ്റി പ്രവര്‍ത്തനം നടത്തുന്നതുമായി ബന്ധപ്പെട്ടാണ് തീരുമാനം. ഇത് … Read More

പിലാത്തറ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു.

പിലാത്തറ: പിലാത്തറ ടൗണ്‍ ബദര്‍ ജുമാമസ്ജിദിലെ ഭണ്ഡാരം പൊളിച്ച് കവര്‍ച്ച നടത്തി. ഇന്ന് പുലര്‍ച്ചെ ജ്വല്ലറി കവര്‍ച്ചക്കിടയില്‍ പോലീസ് പിടികൂടിയ കുപ്രസിദ്ധ മോഷ്ടാവ് ബളാല്‍ ഹരീഷിന്റെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്. ഇവിടെ നിന്നും കവര്‍ച്ച ചെയ്ത ചില്ലറനാണയങ്ങളും നോട്ടുകളും പോലീസ് മോഷ്ടാവില്‍ … Read More

പിലാത്തറയില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം-മോഷ്ടാവ് അറസ്റ്റില്‍-

പരിയാരം: ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കവെ മോഷ്ടാവ് പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവായ കാസര്‍ഗോഡ് ബളാലിലെ ഹരീഷ്‌കുമാര്‍(49)നെയാണ് പരിയാരം പോലീസ് പിടികൂടിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പിലാത്തറ ലാസ്യ കോളേജിന് സമീപത്തെ ഐശ്വര്യ ജ്വല്ലറിയോട് … Read More