വിജേഷ് കോയമ്പത്തൂരിലെന്ന് പോലീസ്-

പരിയാരം: കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷിച്ചുതുടങ്ങിയ മണ്ടൂര്‍ കോക്കാട്ടെ വിജയന്റെ മകന്‍ പി.വിജേഷ്(30) കോയമ്പത്തൂരില്‍ ഉള്ളതായി സൂചന. തിങ്കളാഴ്ച്ച രാവിലെ 7.15 ന് വീട്ടില്‍ നിന്നും ജോലിസ്ഥലത്തേക്ക് പോയ വിജേഷ് വീട്ടിലെത്തിക്കാണാത്തതിനെ തുടര്‍ന്ന് പിതാവ് പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തലശേരിയിലെ … Read More

വാനരവസൂരി കേന്ദ്രസംഘം നാളെ പരിയാരത്ത്

പരിയാരം: വാനരവസൂരി ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികില്‍സ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം നാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന സംഘം തിരുവനന്തപുരം … Read More

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പതിനഞ്ചുകാരിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം ലോഡ്ജ് റിസപനിസ്റ്റ് അറസ്റ്റില്‍. പുതിയതെരുവിലെ രാജേഷ് റസിഡന്‍സി ഹോട്ടലിലെ റിസ്പ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ ഹൗസില്‍ ലയന്‍ പീറ്റര്‍(65)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ … Read More

വാനരവസൂരി-മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു-

\പരിയാരം: വാനരവസൂരി സ്ഥീരീകരിച്ച പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ രോഗിയുടെ നില സാധാരണ നിലയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച രോഗിയുടെ ശ്രവങ്ങള്‍ പൂനയിലെ വൈറോളജി ലാബില്‍ പരിശോധിച്ചതില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് രോഗം സ്ഥിരീകരിച്ചത്. ഐസോലേഷന്‍ … Read More

ലക്ഷങ്ങളുടെ അഴിമതി പുറത്തായി, വൈദ്യശാസ്ത്ര മ്യൂസിയം അടച്ചുപൂട്ടി, പരിയാരത്ത് പുതിയ വിവാദം-

  പരിയാരം: അഴിമതി പുറത്തായി, പരിയാരത്തെ വൈദ്യശാസ്ത്ര മ്യൂസിയം ചുരുട്ടിക്കൂട്ടി. ഏറെ കൊട്ടിഘോഷിച്ച്  2011 ല്‍ ആരംഭിച്ച ആരംഭിച്ച മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ വൈദ്യശാസ്ത്ര മ്യൂസിയമാണ് സ്ഥലംമാറിപ്പോയെ പ്രിന്‍സിപ്പാള്‍ ഡോ.ഡോ.കെ.അജയകുമാറിന്റെ നിര്‍ദ്ദേശപ്രകാരം അടച്ചുപൂട്ടിയത്. ഇത്തരത്തിലൊന്ന് ഇന്ത്യയില്‍ ഇവിടെമാത്രം എന്നൊക്കെയായിരുന്നു വിശേഷണങ്ങള്‍. … Read More

ബക്കളത്ത് മിന്നല്‍ 2 മുരളി–അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അശ്ലീല പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ബക്കളത്തെ സ്‌നേഹ-ഇന്‍-ഹോട്ടലുടമ കണ്ണൂര്‍ സൂര്യ അപ്പാര്‍ട്ട്‌മെന്റ് ചേനോളി ഹൗസില്‍ സി.കെ.സദാനന്ദന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ ആറിന് കെ.എല്‍ 41 എല്‍ 7502 നമ്പര്‍ കാറിലെത്തിയ രണ്ടുപേരാണ് ഹോട്ടലിന്റെ ചുറ്റുമതിലിലും … Read More

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു.

എലപ്പുള്ളി: പാലക്കാട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ (14) ആണു മരിച്ചത്. ഒഴിവുസമയങ്ങളില്‍ അമര്‍ത്യ മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ട്. … Read More

ശ്രീജിത് രവിക്ക് ഹൈക്കോടതിയുടെ ജാമ്യം-

കൊച്ചി: പോക്‌സോ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തനിക്ക് മാനസിക വൈകല്യമുണ്ടെന്നും സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്നുമുള്ള ശ്രീജിത്ത് രവിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തൃശൂര്‍ അയ്യന്തോളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത … Read More

അഞ്ച് ലക്ഷം ലോണ്‍തരാം-1,07,000 തട്ടിച്ചു-2 പേര്‍ക്കെതിരെ കേസ്-

തളിപ്പറമ്പ്: അഞ്ച്‌ലക്ഷം രൂപയുടെ ഗ്രൂപ്പ്‌ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കമ്മീഷനായി 1,07,000 രൂപ കൈപ്പറ്റി വിശ്വാസവഞ്ചന നടത്തിയ സംഭവത്തില്‍ ദമ്പതികള്‍ക്കെതിരെ കേസ്. ഏഴാംമൈല്‍  എം.പി.എം ഹൗസില്‍ പി.സജിനയുടെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്. പൂമംഗലത്തെ സൂര്യ(28), ഭര്‍ത്താവ് കാഞ്ഞിരങ്ങാട്ടെ … Read More

കൊക്കരക്കോയും തകരയും ഇനി ഓര്‍മ്മ- പ്രതാപ് പോത്തന്‍ നിര്യാതനായി.

ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ (70) നിര്യാതനായി. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1952-ല്‍ തിരുവനന്തപുരത്ത് വ്യാപാരി കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ … Read More