മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു

  ബംഗളൂരു: മുന്‍ വിദേശകാര്യമന്ത്രിയും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്നു … Read More

ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച അരലക്ഷം രൂപയുടെ പാത്രങ്ങള്‍ കവര്‍ന്നു.

ആന്തൂര്‍: ആന്തൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച, 50,000 രൂപ വിലമതിക്കുന്ന പൂജാപാത്രങ്ങള്‍ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് കണ്ടത്. നേരത്തെ ഈ കഴിഞ്ഞ സപ്തംബര്‍ 12 നും പാത്രങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അന്ന് ബാക്കിവന്ന ഓട്ടുരുളികള്‍ അടക്കമുള്ള … Read More

പിണറായിയില്‍ ഇന്ന് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു, തീയിട്ടു. പിന്നില്‍ സി.പി.എം എന്ന് കോണ്‍ഗ്രസ്.

പിണറായി: വെണ്ടുട്ടായിയില്‍ കെ.സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു, വാതിലിന് തീയിട്ടു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസാണ് ആക്രമിക്കപ്പെട്ടത്. പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് … Read More

സ്‌കൂട്ടിയും ഗുഡ്‌സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം വിദ്യാർത്ഥി മരണപ്പെട്ടു

തളിപ്പറമ്പ്:ധർമ്മശാല- കണ്ണപ്പുരം റോഡിൽ കെൽട്രോണിന് സമീപം വാഹനാപകടം വിദ്യാർത്ഥി മരിച്ചു. ചേലേരി മുക്ക് സ്വദേശിയും, കല്യാശ്ശേരി ആംസ്ടെക് ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർത്ഥിയുമായ പി .സി മുഹമ്മദാണ്(19) മരിച്ചത്. കോളേജ് യൂണിയന്‍ ചെയര്‍മാനാണ് മരിച്ച മുഹമ്മദ് ഒപ്പം സഞ്ചരിച്ച കൊളച്ചേരി … Read More

നന്ദനയെ കാണാതായി, ഷമല്‍ ജോസഫിനൊപ്പം പോയതായി സംശയം.

പരിയാരം: യുവതിയെ കാണാതായി, കാമുകനോടൊപ്പം പോയതായി സംശയം. പിലാത്തറ ഏഴിലോട് ചാലില്‍ തോട്ടുങ്കരയിലെ പാറയില്‍ വീട്ടില്‍ പി.വി.നന്ദന(22)നെയാണ് ഇന്നലെ രാവിലെ 9 മുതല്‍ കാണാതായത്. പയ്യന്നൂരിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ നന്ദന തിരികെ എത്തിയില്ലെന്ന അമ്മ ശാഗദയുടെ പരാതിയില്‍ പരിയാരം … Read More

കീഴാറ്റൂരിലെ യുവാവിനെ ട്രെയിന്‍ യാത്രക്കിടെ കാണാതായി

തളിപ്പറമ്പ്: യുവാവിനെ ട്രെയിന്‍യാത്രക്കിടെ കാണാതായി. തളിപ്പറമ്പ് കീഴാറ്റൂരിലെ അര്‍ജുന്‍ വി. നമ്പീശനെയാണ്(36) കാണാതായാത്. ഡിസംബര്‍ മൂന്നിന് ബംഗളൂരു നിന്നും രാത്രി 9.10 ന് യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന് നാട്ടിലേക്ക് തിരിച്ച അര്‍ജുന്‍ വീട്ടിലെത്തിയില്ലെന്നാണ് പരാതി. ബംഗളൂരു സര്‍ജാപ്പൂരില്‍ ജോലി ചെയ്യുന്ന അര്‍ജുന്‍ ട്രെയിനില്‍ … Read More

കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു.

പയസ് തോമസ് ഭീമനടി ഭീമനടി: കെ.എസ്.ഇ.ബി കരാര്‍ ജോലിക്കാരന്‍ പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് വീണ് തല്‍ക്ഷണം മരിച്ചു. വെസ്റ്റ് എളെരി ഭീമനടി പാങ്കയത്തെ കുന്നപ്പള്ളി വീട്ടില്‍ ജിജോ ജോര്‍ജാണ്(30)മരിച്ചത്. ജോര്‍ജ്-ലൈസമ്മ ദമ്പതികളുടെ മകനാണ്. ഇന്ന് രാവിലെ 10.30 നായിരുന്നു സംഭവം. വെള്ളരിക്കുണ്ട് … Read More

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി: ഇടത് അനുകൂല താല്‍ക്കാലിക മുത്തലല്ലിയെ നിയമിച്ചു- ലീഗിന് കനത്ത തിരിച്ചടി.

തളിപ്പറമ്പ്: ഒടുവില്‍ തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റി ഭരണം ഇടത് അനുകൂല താല്‍ക്കാലിക മുത്തവല്ലിയുടെ കൈകളില്‍. ഇന്ന് രാവിലെ 11 ന് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡിന്റെ കണ്ണൂരില്‍ നടന്ന ജുഡീഷ്യല്‍ കമ്മറ്റിയുടെ സിറ്റിംഗിലാണ് തീരുമാനം. വഖഫ് … Read More

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.

കൊല്ലം: ആര്യങ്കാവില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിന് സമീപം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. മുപ്പതോളം പേര്‍ക്ക് … Read More

വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

ചെറുവത്തൂര്‍: തോട്ടംഗേറ്റിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂര്‍ പള്ളിക്കണ്ടം സ്വദേശിനിയും തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിനിയുമായ അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമത്ത് റഹീസയാണ് മരണപ്പെട്ടത്. സഹോദരന്റെ കൂടെ ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പാചകവാതക സിലിണ്ടറുമായി പോകുന്ന ലോറി ഇടിച്ചാണ് … Read More