ഹൈമാസ്റ്റ് ലൈറ്റിലെ കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചു.

തളിപ്പറമ്പ്: ഹൈമാസ്റ്റ് ലൈറ്റില്‍ സ്ഥാപിച്ച കെ.സുധാകരന്‍ എം.പിയുടെ ഫോട്ടോ നശിപ്പിച്ചതായി പരാതി. തൃച്ചംബരം കുഞ്ഞരയാലിന് സമീപം സ്ഥാപിച്ച എം.പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക കൊണ്ട് ആരംഭിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ തൂണിലെ എം.പിയുടെ ഫോട്ടോയാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്.  സമൂഹവിരുദ്ധരാണ്  … Read More

പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.

തളിപ്പറമ്പ്: പ്രമുഖ തെയ്യംകലാകാരന്‍ പത്മശ്രീ നാരായണന്‍ പെരുവണ്ണാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെയാണ് ബി.ജെ പി സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തില്‍ നിന്ന് അദ്ദേഹം മെമ്പര്‍ഷിപ്പ് സ്വീകരിച്ചത്. നേരത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പെരുവണ്ണാന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ പാര്‍ട്ടി പ്രതിനിധിയായി ഡയരക്ടറായിരുന്നു. … Read More

ചെറുപുഴ പ്രാപ്പൊയിലില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു.

ചെറുപുഴ: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് തൂങ്ങിമരിച്ചു. ചെറുപുഴ പ്രാപ്പൊയിലില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. പ്രാപ്പൊയിലിലെ വ്യാപാരിയായിരുന്ന പനങ്കുന്നില്‍ ശീധരന്‍(61) ആണ് മരിച്ചത്. ഭാര്യ സ്വനിതയെ(52)വെട്ടിപ്പരിക്കേല്‍പ്പിച്ച് ശ്രീധരന്‍ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. നിസ്സാര പരിക്കേറ്റ സ്വനിതയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read More

വയോധികന്‍ തോട്ടില്‍ മരിച്ചനിലയില്‍

ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫാണ്(പാപ്പന്‍ ചേട്ടന്‍-99) മരിച്ചത്. ചുള്ളിക്കര: വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍. കള്ളാര്‍ ചുള്ളിക്കര എരുമപ്പള്ളത്തെ കരിയില്‍ വീട്ടില്‍ കെ.വി.ജോസഫിനെയാണ്(പാപ്പന്‍ ചേട്ടന്‍- 99) വീട്ടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. പറമ്പില്‍ അടക്ക പെറുക്കാന്‍ പോയപ്പോള്‍ അബദ്ധത്തില്‍ … Read More

അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

അമ്പലത്തറ: അമ്പലത്തറ കണ്ണോത്ത് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. അമ്പലത്തറ സ്വദേശി ബീനയാണ് (40) മരിച്ചത്. ഭര്‍ത്താവ് ദാമോദരനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രകോപിതനായ ദാമോദരന്‍ ബീനയെ കഴുത്തുഞെരിച്ചും … Read More

പട്ടുറുമാല്‍ റിയാസ് ഇനി ജയിലില്‍ പാടും. ബലാല്‍സംഗക്കേസില്‍ റിമാന്‍ഡില്‍

ചിറ്റാരിക്കാല്‍: ഗായകന്‍ പട്ടുറുമാല്‍ റിയാസ്(36) ബലാല്‍സംഗ കേസില്‍ അറസ്റ്റില്‍. ഗായികയും ഭര്‍തൃമതിയുമായ 26 കാരി യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ആലംപാടി സ്വദേശിയാണ്. ഇരുവരും കല്യാണവീടുകളില്‍ ഗാനമേള അവതരിപ്പിക്കുന്ന ട്രൂപ്പിലെ … Read More

സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളില്‍ അണലിപ്പാമ്പ്-പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഭീതിയില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വീണ്ടും വിഷപ്പാമ്പ്. 503-ാം നമ്പര്‍ സ്‌പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ അണലി പാമ്പിനെ കണ്ടത്. രോഗി രാവിലെ പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി മുറി തുറന്നപ്പോഴാണ് കൂറ്റന്‍ അണലിയെ കണ്ടത്. രോഗിയോടൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ ഉടന്‍ തന്നെ പാമ്പിന … Read More

കണ്ണപുരത്തെ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ മുങ്ങിമരിച്ചു.

ജോസ്ഗിരി: കണ്ണപുരം സ്വദേശിയായ യുവാവ് ജോസ്ഗിരിയിലെ റിസോര്‍ട്ടിനകത്തെ സ്വിമ്മിംഗ്പൂളില്‍ മുങ്ങിമരിച്ചു. തൃക്കോത്തെ ഗിരീശന്‍-മായ ദമ്പതികളുടെ മകന്‍ എലിയന്‍ വീട്ടില്‍ ദൃശ്യന്‍(28)നെയാണ് മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ ശിബിന്‍. ബില്‍ഡിംഗ് സൂപ്പര്‍വൈസറായ ദൃശസ്യന്‍ ഇന്നലെയാണ് സുഹൃത്തുക്കളോടൊപ്പം ജോസ്ഗിരിയിലെ റിസോര്‍ട്ടില്‍ വിനോദയാത്രക്ക് പോയത്. കൂടുതല്‍ … Read More

പ്രകൃതിവിരുദ്ധ പീഡനം-രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാര്‍ക്കെതിരെ കേസ്. ഒരാള്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികളെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടെറിമാരുടെ പേരില്‍ തളിപ്പറമ്പ് പോലീസ് പോക്‌സോ കേസെടുത്തു. കേസിലെ ഒന്നാംപ്രതി മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടെറി സി.രമേശനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കേസിലെ … Read More

പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി

തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മറ്റൊരാൾ ഒളിവിൽ. ഇന്നലെ മുയ്യത്താണ് സംഭവം നടന്നത്. കറച്ചു നാളുകളായി ഇവർ ആൺകുട്ടിയെ പ്രകൃതി വിരുദ്ധത്തിന് ഇരയാക്കിവരികയായിരുന്നുവത്രേ. വിവരം ചില സുഹൃത്തുക്കളെ അറിയിച്ചത് പ്രകാരം ഇന്നലെ … Read More