നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങി-ലൈംഗികാതിക്രമം നടത്തി-സുധീഷിന് 5 വര്‍ഷം കഠിനതടവും 50,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെക്കൊണ്ട് സ്വന്തം നഗ്നത മൊബൈലില്‍ പകര്‍ത്തി വാങ്ങുകയും അശ്ലീലവീഡിയോകളും ചിത്രങ്ങളും മൊബൈലില്‍ അയച്ചുകൊടുത്ത് ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ചെറുതാഴം കോട്ടയില്‍ സ്വദേശി പൂവളപ്പ് വീട്ടില്‍ പി.വി.സുധീഷിനാണ്(37) … Read More

കെ.പി.ഷൈന്‍ വളപട്ടണത്തേക്ക് തളിപ്പറമ്പില്‍ ബെന്നി ലാലു

കണ്ണൂര്‍: പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീണ്ടും സ്ഥലംമാറ്റം. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സ്ഥലംമാറ്റത്തിന് പിന്നാലെയാണ് വീണ്ടും 26 പേരെ മാറ്റിയത്. തളിപ്പറമ്പില്‍ കഴിഞ്ഞയാഴ്ച്ച ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈനിനെ വളപട്ടണത്തേക്കും അവിടെ നിന്നും എം.എല്‍.ബെന്നി ലാലുവിനെ തളിപ്പറമ്പിലേക്കും സ്ഥലംമാറ്റി. കാസര്‍ഗോഡ് സ്വദേശിയായ ഷൈന്‍ … Read More

മൂന്നര ഏക്കര്‍ റബ്ബര്‍ തോട്ടം കത്തിനശിച്ചു, 20 ലക്ഷം നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍തോട്ടം കത്തിനശിച്ചു, 20 ലക്ഷം രൂപയുടെ നഷ്ടം. ചപ്പാരപ്പടവിലെ അടുക്കം ചുങ്കസ്ഥാനത്ത് പറശിനിക്കടവിലെ വിനയില്‍ വീട്ടില്‍ റിംജുവിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍തോട്ടത്തിനാണ് തീപിടിച്ചത്. ഇവിടെ അഞ്ചര ഏക്കറില്‍ ടാപ്പുചെയ്തുകൊണ്ടിരിക്കുന്ന റബ്ബര്‍തോട്ടത്തിലെ 3 ഏക്കറോളം വരുന്ന സ്ഥലത്തെ 450 മരങ്ങളാണ് പൂര്‍ണമായും കത്തിനശിച്ചത്. … Read More

ബലദേവന്‍ രാജിവെച്ചു, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി പുതിയ എക്‌സിക്യുട്ടീവ് ഓഫീസര്‍.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് മുല്ലപ്പള്ളിക്ക് നിയമന ഉത്തരവ് നല്‍കിയത്. നേരത്തെ ദീര്‍ഘകാലം ഇദ്ദേഹം ടി.ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. നിലവിലുള്ള എക്‌സിക്യുട്ടീവ് ഓഫീസര്‍ സി.പി.ബലദേവന്‍ നമ്പൂതിരി … Read More

ബൈക്ക് അപകടം- ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലായിരുന്നു യുവാവ് മരിച്ചു. മുട്ടം അങ്ങാടി സ്വദേശിയായ കൊട്ടക്കര റിയാസ് (33 ) ആണ് മരിച്ചത്. ഫെബ്രുവരി 19-ന് രാത്രിയില്‍ കൊവ്വപുറത്ത് നിന്ന് മുട്ടം ഭാഗത്തേക്ക് വരുന്ന വഴിയായിരുന്നു … Read More

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ മയ്യില്‍ സ്വദേശി മരിച്ചു.

തളിപ്പറമ്പ്: ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരിച്ചു. കയരളം മേച്ചേരി ഗുളികന്‍ തറക്ക് സമീപത്തെ പാലയാടന്‍ മണി ( 54) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ദേശീയപാതയില്‍ കുറ്റിക്കോല്‍പാലത്തിന് സമീപത്തായിരുന്നു അപകടം. മണി ഓടിച്ചുവരികയായിരുന്ന കെ.എല്‍-13-വൈ-5015 ഓട്ടോറിക്ഷ … Read More

പ്രകൃതിവിരുദ്ധം, അക്കാളത്ത് മുസ്തഫക്ക് 5 വര്‍ഷം കഠിനതടവും 21,000 പിഴയും ശിക്ഷ.

തളിപ്പറമ്പ്: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് അഞ്ച് വര്‍ഷം കഠിനതടവും 21,000 രൂപ പിഴയും ശിക്ഷ. എടാട്ട് ജുമാ മസ്ജിദിന് പിറകില്‍ താമസിക്കുന്ന പെരുമ്പയിലെ പഴയ എക്‌സൈസ് ഓഫീസിന് സമീപത്തെ അക്കാളത്ത് ഹൗസില്‍ എ.മുസ്തഫയെയാണ്(53) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി … Read More

ചെമ്പരത്തിബാറില്‍ മോഷണം-

തളിപ്പറമ്പ്: ബാറിലെ സോഡ നിര്‍മ്മാണയൂണിറ്റില്‍ നിന്നും മെഷീനിന്റെ ഉപകരണം മോഷ്ടിച്ചതിന് വെള്ളാവ് സ്വദേശിയുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ജനുവരി 8 നായിരുന്നു സംഭവം നടന്നത്. ഏഴാംമൈലിലെ ചെമ്പരത്തി ബാറിലെ സോഡ നിര്‍മ്മാണ യൂണിറ്റിലാണ് സംഭവം നടന്നത്. ജീവനക്കാരന്‍ അവധിയായതിനാല്‍ താല്‍ക്കാലികമായി … Read More

മാവോവാദി സുരേഷിനെ കോഴിക്കോട്ടേക്ക് മാറ്റി.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സുരേഷിനെ വിദഗ്ദ്ധ ചികിത്സക്കായി ഇന്ന് ഉച്ചക്ക് രണ്ടോടെ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ മാറ്റാന്‍ തീരുമാനിച്ചതായിരുന്നുവെങ്കിലും ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവ് കാരണം മാറ്റിവെക്കുകയായിരുന്നു. വെള്ളിയാഴ്ച്ച … Read More

തളിപ്പറമ്പില്‍ ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, 10 ലക്ഷത്തിന്റെ പ്രാഥമിക നഷ്ടം.

തളിപ്പറമ്പ്: ഫര്‍ണിച്ചര്‍ നിര്‍മ്മാണശാലയില്‍ വന്‍ തീപിടുത്തം, ലക്ഷങ്ങളുടെ നഷ്ടം. കുറുമാത്തൂര്‍ കാക്കാഞ്ചാലിലെ റെഡ്‌വുഡ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ 4.45 ന് തീപിടുത്തം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ ഫര്‍ണിച്ചര്‍ സൂക്ഷിച്ച ഗോഡൗണ്‍ അഗ്നിശമനസേനയുടെ കഠിനപ്രയത്‌നം കാരണമാണ് സംരക്ഷിക്കാന്‍ സാധിച്ചത്. എന്നാല്‍ … Read More