ഓപ്പറേഷന്‍ കൂള്‍ലിപ് @ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

പരിയാരം: അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയക്ക് വേണ്ടി അഡ്മിറ്റായ രോഗിയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വാര്‍ഡ് നമ്പര്‍ 708 ല്‍ അഡ്മിറ്റായ കെ.ക.സഹീര്‍(18) എന്ന രോഗിയില്‍ നിന്നാണ് 5 പാക്കറ്റ് നിരോധിത കൂള്‍ലിപ് എന്ന പുകയില ഉല്‍പ്പന്നം പിടികൂടിയത്. ഇന്നലെ ഉച്ചക്ക് … Read More

ചെറുതാഴം കോക്കാട് മുച്ചിലേട്ട് പെരുങ്കളിയാട്ടം, വരച്ചുവെക്കല്‍ ആറിന്

പിലാത്തറ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന ചെറുതാഴം കോക്കാട്ട് മുച്ചിലോട്ട്കാവ് പെരുങ്കളിയാട്ടത്തിന്റെ വരച്ചുവെക്കല്‍ ചടങ്ങ് ഡിസംബര്‍-6 ന് രാവിലെ 9.30 ന് നടക്കും. കളിയാട്ടത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ കെ.നാരായണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.39 ന് സോവനീര്‍പ്രകാശനം … Read More

ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍

തളിപ്പറമ്പ്: ജി.സുധാകരനും ഭാര്യയും മനസുകൊണ്ട് ബി.ജെ.പിയില്‍ അംഗത്വമെടുത്തുകഴിഞ്ഞതായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍. ബിപിന്‍.സി ബാബു ഒരു തുടക്കം മാത്രമാണെന്നും ഓരോ സി.പി.എം സമ്മേളനങ്ങള്‍ കഴിയുന്തോറും നിരവധിപേര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.ജയകൃഷ്ണന്‍ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗണ്‍ … Read More

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് അടിയന്തരമായി ഹാര്‍ട്ട് സര്‍ജറി

  മംഗളൂരു: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് അടിയന്തരമായി ഹാര്‍ട്ട് സര്‍ജറി നടത്തേണ്ടിവരിക എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. അത്തരത്തിലൊരു ശസ്ത്രക്രിയയിലൂടെ 22 കാരനായ യുവാവിന് നഷ്ടപ്പെട്ടു പോയേക്കാവുന്ന ജീവനെ തിരികെ നല്‍കിയിരിക്കുകയാണ് മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി ടീം. … Read More

മന്ത്രിയുടെ ഉത്തരവിന് പുല്ലുവില എവിടത്തെ കരുതല്‍? ആരുടെ കൈത്താങ്ങ്? ജനങ്ങളെ വിഡ്ഡികളാക്കാന്‍ വീണ്ടും കരുതലും കൈത്താങ്ങും.

തളിപ്പറമ്പ്: 2023 ല്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍  മന്ത്രി നല്‍കിയ ഉത്തരവ് നടപ്പിലാക്കാതെ വീണ്ടും ആളെപ്പറ്റിക്കല്‍ പരിപാടിയുമായി പിണറായി സര്‍ക്കാര്‍. 2023 മെയ്-6 ന് തളിപ്പറമ്പ് താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും പരിപാടിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച … Read More

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു

പരിയാരം: തറക്കല്ലിൽ ഒതുങ്ങിപ്പോയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച്ച് ആൻറ് ട്രാൻസ്പ്ലാൻ്റ് സെൻ്ററിന് പകരം 15 വർഷങ്ങൾക്ക് ശേഷം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി പ്രശസ്ത നെഫ്രോളജിസ്റ്റും കോഴിക്കോട് ഗവ. മെഡിക്കൽ … Read More

ദേശീയ അമ്പെയ്ത്തിന് നമ്മുടെ സാധികയും-കുറുമാത്തൂരിന്റെ അഭിമാനം.

തളിപ്പറമ്പ്: ദേശീയ അമ്പെയ്ത്ത് മല്‍സരത്തിലേക്ക് കുറുമാത്തൂര്‍ സ്വദേശിനിയും. കുറുമാത്തൂര്‍ യുവഭാരത് ആര്‍ച്ചറി അക്കാദമിയിലെ പി.പി.സാധികയാണ് നാടിന്റെ അഭിമാനമായത്. പെരുമ്പാവൂരില്‍ നടന്ന സംസ്ഥാന ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലാണ് ഉത്തരാഖണ്ഡില്‍ നടക്കുന്ന നാഷണല്‍ ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പിലേക്ക് സാധിക യോഗ്യത നേടിയത്. പൂമംഗലം എ യു പി … Read More

കാരുണ്യം മരിച്ചവരോടും-നജ്മുദ്ദീന്‍ പിലാത്തറ-കാരുണ്യത്തിന്റെ വറ്റാത്ത ഉറവ

പരിയാരം: നജ്മുദ്ദീന്‍ പിലാത്തറ ജീവകാരുണ്യരംഗത്ത് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് എം.വിജിന്‍ എം.എല്‍.എ. പരിയാരംപ്രസ്‌ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് നജ്മുദ്ദീനെ ആദരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജീവിച്ചിരിക്കുന്നവരെ മാത്രമല്ല, മരിച്ചവരെയും തുല്യപരിഗണന നല്‍കി സേവിക്കുക എന്ന തീര്‍ത്തും വ്യത്യസ്തമായ കര്‍മ്മം അനുഷ്ഠിക്കുന്ന ഇദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം … Read More

ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം

തളിപ്പറമ്പ്: പ്രമുഖ ഫോക്‌ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റിന്റെ ആദരം. ക്ഷേത്രവാദ്യകലയെയും വാദ്യകലാകാരന്മാരെയും പൊതു സമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തുകയും അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നേടിക്കൊടുക്കാന്‍ തന്റെ എഴുത്തിലൂടെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഗിരീഷ് പൂക്കോത്തിന് പഞ്ചവാദ്യ ട്രസ്റ്റ് ആദരം … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം: എം.വിജിന്‍ എം.എല്‍.എ.

പരിയാരം: മാധ്യമപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിയാരം പ്രസ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നതെന്നും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടി കടന്നു വരാനുള്ള പ്രസ് ക്ലബ്ബിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും എം.വിജിന്‍ എം.എല്‍.എ. പരിയാരം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More