രാജീവന്‍മാരുടെ സംസ്ഥാന തല കൂട്ടായ്മ ഒരുങ്ങുന്നു.

തളിപ്പറമ്പ്:  രാജീവന്‍മാരുടെ സംസ്ഥാന തല കൂട്ടായ്മ ഒരുങ്ങുന്നു. രാജീവം എന്നാണ് കൂട്ടായ്മക്ക് പേരിട്ടിരിക്കുന്നത്. രാജീവ് / രാജീവന്‍ എന്നീ പേരുകളുള്ളവരുടെ ഒരു കൂട്ടായ്മയാണ് ലക്ഷ്യം. ഇതിനായി സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ പെരുമ്പാവൂര്‍ കാവുമ്പുറം സ്വദേശി പി.കെ.രാജീവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂട്ടായ്മയില്‍ ചേരാന്‍ … Read More

നജ്മുദ്ദീന്‍ പിലാത്തറയ്ക്ക് പുരസ്‌കാരം

പിലാത്തറ: പയ്യന്നൂര്‍ കാറമേലിലെ എം.അബ്ദുല്ലയുടെ സ്മരണയ്ക്കു മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം(10,000 രൂപ) പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയ്ക്ക്. തളിപ്പറമ്പ് സി എച്ച് സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററാണ്. തിരുവനന്തപുരം ഭാരത് സേവക് സമാജ് … Read More

എം എം ആര്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍

  കണ്ണൂര്‍: സംസ്ഥാനത്ത് മമ്പ്സ് അഥവാ മുണ്ടിനീര് എന്ന രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ എം എം ആര്‍ വാക്‌സിനേഷന്‍ അടിയന്തരമായി വാക്‌സിനേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും കുത്തിവെപ്പുകള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. … Read More

കുലുക്കിക്കുത്തുകാര്‍ പിടിയില്‍

പരിയാരം: കുലുക്കിക്കുത്ത് കളിക്കാരായ രണ്ടുപേര്‍ പോലീസ് പിടിയില്‍. ചെറുതാഴം സെന്റര്‍ കൊവ്വലിലെ പുതിയ വീട്ടില്‍ എ.വി.അജയന്‍(49), നരീക്കാംവള്ളി നാലുപുരക്കല്‍ വീട്ടില്‍ എന്‍.പി.സുമേഷ്(42) എന്നിവരെയാണ് പരിയാരം എസ്.ഐ എന്‍.പി.രാഘവന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ നരീക്കാംവള്ളി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം … Read More

കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: കിണര്‍വലയില്‍ കുരുങ്ങിയ അണലിപാമ്പിനെ വനംവകുപ്പ് റെസ്‌ക്യൂവര്‍ അനില്‍ തൃച്ചംബരം രക്ഷപ്പെടുത്തി. ഇന്നലെയാണ് കാക്കാത്തോട് പ്രവര്‍ത്തിക്കുന്ന ജെയിന്‍സ് അക്കാദമിയുടെ കിണറിന് മുകളില്‍ വിരിച്ച വലയില്‍ പാമ്പ് കുടുങ്ങിയത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ വനംവകുപ്പ് തളിപ്പറമ്പ് റേഞ്ച് ഓഫീസറെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ … Read More

യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്.

ആലക്കോട്: യുവതിയെ മാനസികമായി പീഡിപ്പിച്ചതിന് ഭര്‍ത്താവ് ഉള്‍പ്പെടെ നാല് ബന്ധുക്കളുടെപേരില്‍ ആലക്കോട് പോലീസ് കേസെടുത്തു. കാനായിയിലെ അനില്‍കുമാര്‍, മാതാപിതാക്കളായ ശാന്ത, കുഞ്ഞിക്കണ്ണന്‍, സഹോദരന്‍ രാജു എന്നിവരുടെ പേരിലാണ് കേസ്. തിമിരി ചെറുപാറ ഓലക്കണ്ണിലെ വട്ടക്കാവില്‍ വീട്ടില്‍ വി.എസ്.അപര്‍ണ്ണയുടെ (26)പരാതിയിലാണ് കേസ്. 2023 … Read More

മാരുതി ഷോറൂമിലെ തീപിടുത്തം: പ്രതി അറസ്റ്റില്‍.

തലശ്ശേരി: തലശേരി മാരുതി നെക്‌സഷോറൂമില്‍ തീ പിടുത്തം, സെയില്‍സ് എക്‌സിക്യുട്ടീവ് അറസ്റ്റില്‍. കാര്‍ ഷോറൂമിലെ സെയില്‍സ് എക്‌സിക്യുട്ടീവ് ആയ മാനന്തവാടി മക്കിയാട് തെന്നമല സ്വദേശി പന്നിയോടന്‍ സജീര്‍ (26)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. മൂന്ന് പുതിയ … Read More

തളിപ്പറമ്പ് നഗരത്തില്‍ കുതിരശല്യം-ആനിമല്‍ വെല്‍ഫേര്‍ ബോര്‍ഡിന് പരാതി.

തളിപ്പറമ്പ്: നഗരത്തില്‍ മേഞ്ഞുനടക്കുന്ന കുതിര നാട്ടുകാര്‍ക്ക് ശല്യമായി മാറി. ഉണ്ടപ്പറമ്പിലെ ഒരാള്‍ വിലകൊടുത്തു വാങ്ങി നാട്ടിലെത്തിച്ച കുതിരയെയാണ് നടുറോഡില്‍ ഇറക്കിവിട്ടിരിക്കുന്നത്. കോര്‍ട്ട് റോഡിലെ നടപ്പാത വഴി മെയിന്‍ റോഡിലെത്തുന്ന കുതിര ചെറുകിട കച്ചവടക്കാരെയാണ് കൂടുതല്‍ ദ്രോഹിക്കുന്നത്. കണ്ണ് തെറ്റിയാല്‍ വില്‍പ്പനക്ക് വെച്ച … Read More

കൊളച്ചേരി പി.എച്ച്.സി പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: ബി.ജെ.പി.

ചേലേരി: കാറാട്ട് പ്രവര്‍ത്തിക്കുന്ന കൊളച്ചേരി പി.എച്ച്.സിയില്‍ അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് രോഗികള്‍ കഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായതില്‍ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശക്തമായി പതിഷേധിച്ചു. ഹെല്‍ത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസര്‍ പ്രവര്‍ത്തന രഹിതയായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതു മൂലം രക്തപരിശോധനയ്ക്കും … Read More

ചെറുതാഴം കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കെതിരെ മന്ത്രിക്ക് പരാതി.

പിലാത്തറ: ചെറുതാഴം പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ രോഗികളോട് ഡോക്ടര്‍ മോശമായി ഇടപെടുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി.  ഡോ.അര്‍ജുന്‍ കെ.അടിയോടിക്കെതിരെയാണ് പരാതി. ചെറുതാഴത്തെ കെ.പി.ഷനിലാണ് പരാതി നല്‍കിയത്. ഡിസംബര്‍ ഒന്‍പതിന് 12.40 ന് പനി ബാധിച്ച് ആശുപത്രിയിലെത്തിയ ഷനിലിനോട് ടോക്കണ്‍ സമയമായപ്പോള്‍ കണ്‍സള്‍ട്ടിംഗ് … Read More