സി.പിഎം രാഷ്ട്രീയത്തെ നിസ്സാരവല്‍ക്കരിക്കുന്നു-സി.പി. ജോണ്‍.

കണ്ണൂര്‍: രാഷ്ട്രീയത്തെ നിസാരവല്‍കരിച്ച് വികൃതമാക്കാനാണ് കേരളത്തിലെ സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്ന് സി.എം.പി ജനറല്‍ സിക്രട്ടറി സി.പി.ജോണ്‍ ആരോപിച്ചു. അരാഷ്ട്രീയമായി രാഷ്ട്രീയം കൈകാര്യം ചെയ്ത് ലാഭം കൊയ്യാമെന്നാണവര്‍ കരുതുന്നത്. അതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഒരു രാഷ്ട്രീയവും പറയാതെ സീറ്റ് കിട്ടാത്തത് കൊണ്ട് മാത്രം … Read More

ദിവ്യയുടെ ജാമ്യം റദ്ദാക്കണം- നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. നിലവിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും … Read More

എസ്.ഐയെ ചീത്തവിളിച്ചതിന് യുവാവിന്റെ പേരില്‍ കേസ്

കണ്ണൂര്‍: എസ്.ഐയെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കാട്ടാമ്പള്ളി എരമംഗലത്ത്വീട്ടില്‍ എച്ച്.എം.ശ്രീഷ്‌കാന്തിന്റെ(48) പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം 3.30ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീലും പോലീസ് സംഘവും ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം … Read More

ഹസീനയെ കാണാതായി – പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പരിയാരം: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഓണപ്പറമ്പിലെ കെ.പി.ജമാലിന്റെ ഭാര്യ അച്ചുമ്മാന്റകത്ത് വീട്ടില്‍ എ.ഹസീനയെ(38)ആണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 12 ന് വീട്ടില്‍ ആരുമില്ലാതിരുന്ന നേരത്ത് കാണാതാവുകയായിരുന്നു. സഹോദരന്‍ എ.അനസിന്റെപരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.  

സൗജന്യ പ്രമേഹ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ്.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് 14 ന് പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ പ്രമേഹരോഗ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ 7.30 ന് പരിയാരം … Read More

തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ; 58,000ന് മുകളില്‍

ഇന്നലെ 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം കൊച്ചി: ഇന്നലെ 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 680 രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 58,000ന് മുകളില്‍ എത്തി. 58,280 രൂപയാണ് … Read More

ദിവ്യയ്ക്കെതിരെ സിപിഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത്. പ്രചാരണത്തിനു വേണ്ടിയുള്ള നടപടി മാത്രമാണിത്–കെ സുധാകരന്‍.

തിരുവനന്തപുരം: എഡിഎം നവീന്‍ബാബുവിന്റെ മരണത്തെത്തുടര്‍ന്ന് റിമാന്‍ഡിലായ പി പി ദിവ്യക്കെതിരെ സിപിഎം നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ദിവ്യയ്ക്കെതിരെ സിപിഎം നടപടി ആത്മാര്‍ത്ഥതയില്ലാത്തത്. പ്രചാരണത്തിനു വേണ്ടിയുള്ള നടപടി മാത്രമാണിത്. നവീന്‍ബാബുവിന്റെ കുടുംബത്തെ തല്‍ക്കാലം ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടിയെന്നും … Read More

അന്വേഷണം വിഫലമായി-ഒടുവില്‍ ഹമീദിന് സി.എച്ച്.സെന്റര്‍ പ്രവര്‍ത്തകര്‍ അന്ത്യവിശ്രമം ഒരുക്കി.

പരിയാരം: ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഹമീദിന്റെ മൃതദേഹം കാരുണ്യപ്രവര്‍ത്തകര്‍ ചേര്‍ന്ന് കബറടക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിനിന്നും പരിയാരത്ത് എത്തിച്ച ഹമീദ് എന്നയാള്‍ കഴിഞ്ഞാഴ്ച്ചയാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ വിവിരമറിഞ്ഞ് സി.എച്ച്.സെന്റര്‍ ചീഫ് കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യ പ്രവര്‍ത്തകനുമായ … Read More

കടിയന്‍ നായയെ നഗരസഭാ ജീവനക്കാര്‍ ഓടിച്ചു പിടിച്ചു-ശേഷം ചിന്തനീയം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പൂവ്വം ചെനയന്നൂര്‍, തളിപ്പറമ്പ് ഷാലിമാര്‍ ടെസ്റ്റെയില്‍സ് റോഡ്, ടാഗോര്‍ സ്‌കൂളിന് സമീപം എന്നിവിടങ്ങളില്‍ നിന്നാണ് പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. ഹിദായത്ത് നഗറിലെ ഫാത്തിമ (55), മാവിച്ചേരിയിലെ വേലായുധന്‍ … Read More

ആടിനെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ്-നാളെ പ്രത്യേക തെരച്ചിലിന് ആര്‍.ആര്‍.ടി സംഘവും.

വെള്ളോറ: ആടുകളെ കടിച്ചുകൊന്നത് പുലിതന്നെയെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു. എന്നാല്‍ പുലിയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടില്ലെന്ന് വനംവകുപ്പ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ പറഞ്ഞു. നാളെ രാവിലെ മുതല്‍പ്രത്യേക ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് വ്യാപകമായ തെരച്ചില്‍ നടത്തും. അതിന് ശേഷമായിരിക്കും പുലിയെ പിടികൂടാന്‍ കൂടുകള്‍ … Read More