പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി.

കണ്ണാടിപ്പറമ്പ്: പ്രമുഖ തന്ത്രിവര്യന്‍ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്(89) നിര്യാതനായി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ചെറുതാഴം ഹനുമാരമ്പലം, കൊയിലാണ്ടി പൊയില്‍ കാവ്, മാവിലാകാവ്, പടുവിലാക്കാവ്, കാപ്പാട്ട് കാവ്, മുഴപ്പിലങ്ങാട് ഭഗവതി ക്ഷേത്രം, നെല്ലിയോട് ഭഗവതി ക്ഷേത്രം, ചേലേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, നണിയൂര്‍ ദുര്‍ഗ്ഗ … Read More

തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: തനിച്ച് താമസിക്കുന്ന വയോധിക തൂങ്ങിമരിച്ചു. ആന്തൂര്‍ തളിയില്‍ കടവത്ത് വളപ്പില്‍ ടി.പത്മിനിയാണ്(72)മരിച്ചത്. വീട്ടിലെ വര്‍ക്ക് ഏരിയയിലെ ഷീറ്റിന്റെ കമ്പിയിലാണ് ഇന്ന് ഉച്ചക്ക് 1.30 ന് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

റൊട്ടി ചുടുമ്പോള്‍ തുപ്പലോട് തുപ്പല്‍-ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍.

ലഖ്നൗ: റൊട്ടി ചുടുന്നതിനിടെ അതില്‍ തുപ്പിയ ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. യുപിയിലെ ബാരാബങ്കിയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചതിന് പിന്നാലെയാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹോട്ടല്‍ അടച്ചതായി പൊലീസ് അറിയിച്ചു. ഇര്‍ഷാദ് എന്നയാളാണ് … Read More

ആറ് ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്ത് വഞ്ചന നടത്തിയതായി പരാതി.

തളിപ്പറമ്പ്; കോളേജ് നടത്തിപ്പുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് നാലംഗസംഘം രണ്ടുപേരുടെ അഡ്മിഷന്‍ കാണിച്ച് വിദ്യാഭ്യാസ ലോണെടുത്ത് വഞ്ചിച്ചതായി പരാതി. തളിപ്പറമ്പ് കാക്കാഞ്ചാലിലെ ആയിഷാസില്‍ ജംഷീന(42), ഏഴാം മൈലിലെ ഇക്കരക്കാട്ട് പുതിയ പുരയില്‍ എ.പി.ഇബ്രാഹിം(53) എന്നിവരാണ് തട്ടിപ്പിന് ഇരയായത്. ബംഗളൂരു സ്വദേശികളായ അമല്‍, ലിജോ ജേക്കബ്, … Read More

ദിവ്യയെ ഞാന്‍ ക്ഷണിച്ചില്ല, യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍വന്നു-കളക്ടര്‍ അരുണ്‍ കെ.വിജയന്‍.

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെ താന്‍ ക്ഷണിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. യോഗത്തിന് മുമ്പ് ദിവ്യയുടെ ഫോണ്‍ കോള്‍ തനിക്ക് വന്നിരുന്നു. അതെല്ലാം അന്വേഷണത്തിന്റെ ഭാഗമായി വിശദീകരിച്ചിട്ടുണ്ട്. എനിക്കറിയാവുന്നതെല്ലാം പറഞ്ഞിട്ടുണ്ട്. … Read More

മാധ്യമപ്രവര്‍ത്തകന്‍ ദേവരാജന്റെ ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം.

പഴയങ്ങാടി: ഇന്നലെ എരിപുരത്തെ വാടകമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ എരിപുരം ചെങ്ങല്‍ പഴയ ജെ.ടി.എസിന് സമീപത്തെ പി.എം.ദേവരാജന്റെ(49)മൃതദേഹം ഇന്ന് ഉച്ചക്ക് ശേഷം സംസ്‌ക്കരിക്കും. ഇന്നലെ വൈകുന്നേരമാണ് ദേവരാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച … Read More

പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

തൃശൂര്‍: പീഡനക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. രാത്രി ഏഴ് മണിയോടെ അറസ്റ്റ് ചെയ്തെങ്കിലും അറസ്റ്റ് വിവരം പൊലീസ് പുറത്തു വിട്ടില്ല. ആലുവ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് മുകേഷിനെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് … Read More

ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്.

കണ്ണൂര്‍: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ അയച്ചത്. നവീന്‍ബാബു മരിച്ചിട്ട് ഇന്ന് ഒരാഴ്ചയായി. കഴിഞ്ഞ ചൊവ്വാഴ്ച … Read More

പരിയാരം മെഡിക്കല്‍ കോളേജ് മാര്‍ച്ചില്‍ സംഘര്‍ഷം. നേതാക്കള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെ കേസ്.

പരിയാരം: പ്രശാന്തനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് ഇന്നലെ രാവിലെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന് ജോര്‍ജ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഉടനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് … Read More

പോലീസ് നിസ്സഹായരായി, പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലേക്ക് കയറി.

പരിയാരം: പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തിലേക്കും ഭരണവിഭാഗം ഓഫീസിലേക്കും തള്ളിക്കയറാന്‍ ശ്രമിച്ചു. മാര്‍ച്ചില്‍ പങ്കെടുത്ത വനിതകളെ നിയന്ത്രിക്കാന്‍ ചെറുപുഴ എസ്.ഐ രൂപ മധുസൂതനന്‍ മാത്രമേ … Read More