തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം-സപ്തംബര്‍ 7 ന് നാളെ.

തളിപ്പറമ്പ്: സപ്തംബര്‍ മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ(07-09-2024)രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പൊതുജനങ്ങള്‍ക്ക് സമിതിയുടെ പരിഗണനക്കായി പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

എസ്.ഐ ബിനുമോഹനേയും പോലീസുകാരെയും ആക്രമിച്ച കേസില്‍ പ്രതിയെ വെറുതെവിട്ടു.

തളിപ്പറമ്പ്: എസ്.ഐയേയും പോലീസുകാരെയും ആക്രമിച്ചുവെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. എടക്കോത്തെ പി.സന്തോഷിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എം.വി.അനുരാജ് വെറുതെവിട്ടത്. 2017 മെയ്-7 ന് രാത്രി 9.45 ന് അന്നത്തെ തളിപ്പറമ്പ് എസ്.ഐ പി.എ.ബിനുമോഹന്‍, എ.എസ്.ഐ കെ.ടി.വി.രാജേഷ്, … Read More

സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഗ്രാം വിലയില്‍ 50 രൂപയുടെ വര്‍ധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ … Read More

ചെരിപ്പ്കടയുടെ മുന്നില്‍ ഭീഷണി റീത്ത്.

പെരിങ്ങോം: ചെരിപ്പുകടയുടെ മുന്നില്‍ ഭീഷണിസന്ദേശത്തോടെ റീത്ത് വെച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കാങ്കോല്‍ ടൗണില്‍ ചീമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന കുണ്ടയംകൊവ്വലിലെ കൊടക്കല്‍ വീട്ടില്‍ കെ.വി.മുരളീധരന്റെ ഉടമസ്ഥതയിലുള്ള മുരളി ഫുട്‌വേറിന് മുന്നിലാണ് ഇന്നലെ രാവിലെ റീത്ത് കണ്ടത്. സംഭവത്തിന് പിന്നില്‍ സമൂഹവിരുദ്ധരാണെന്നാണ് സൂചന. … Read More

അമ്മയേയും കുട്ടിയേയും കാണാനില്ലെന്ന് പരാതി.

പെരിങ്ങോം: അമ്മയേയും 10 വയസായ കുട്ടിയേയും കാണാനില്ലെന്ന പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. വെളിച്ചംതോട്ടിലെ പരിയാരത്ത് കുഞ്ഞിപ്പുറത്ത് വീട്ടില്‍ പി.കെ.സഞ്ജിത്ത്കുമാറിന്റെ ഭാര്യ കെ.ജെ.ഏലിക്കുട്ടിയേയും 10 വയസായ കുട്ടിയേയുമാണ് ഇന്നലെ രാവിലെ കാണാതായത്. രാവിലെ 11 മണിക്ക് ചീമേനിയിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടില്‍ … Read More

അയര്‍ലണ്ട് വിസ: ആലക്കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് പത്തേകാല്‍ ലക്ഷം തട്ടിയെടുത്തു.

ആലക്കോട്: അയര്‍ലണ്ടില്‍ ഹെല്‍ത്ത് കെയര്‍ തസ്തികയിലേക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളില്‍ നിന്ന് പത്തേകാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസ്. കരുവഞ്ചാല്‍ വെള്ളാട്ടെ കാപ്പിയില്‍ വീട്ടില്‍ നിതിന്‍ കെ.രാജന്റെ പരാതിയിലാണ് എറണാകുളം പള്ളുരുത്തിയിലെ അന്നു മാളിയേക്കല്‍ സ്റ്റീഫന്‍, … Read More

വിക്കറ്റ് നമ്പര്‍-വണ്‍-പി.വി.അന്‍വറിന്റെ ഫേസ് ബുക്ക് പോസ്റ്റ്-

മലപ്പുറം: പത്തനംതിട്ട മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സാമുഹിക മാധ്യമക്കുറിപ്പുമായി പിവി അന്‍വര്‍ എംഎല്‍എ. വിക്കറ്റ് നമ്പര്‍ 1.,ഒരു പുഴുക്കുത്ത് പുറത്തേക്ക് അന്‍വര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡിജിപിയുടെ … Read More

മാധ്യമപ്രവര്‍ത്തകര്‍ക്ക് ചെറുതാഴം ബാങ്കിന്റെ ഓണക്കിറ്റ്.

പിലാത്തറ: പിലാത്തറയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ചെറുതാഴം സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റുകളുടെ വിതരണം ബാങ്ക് പ്രസിഡന്റ് കെ.പ്രമോദ് നിര്‍വ്വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തനും പിലാത്തറ പ്രസ്‌ക്ലബ്ബ് ട്രഷററുമായ പപ്പന്‍ കുഞ്ഞിമംഗലം ആദ്യ കിറ്റ് ഏറ്റുവാങ്ങി. ഒ.കെ.നാരായണന്‍ നമ്പൂതിരി, രാഘവന്‍ കടന്നപ്പള്ളി, കെ.പി.അരവിന്ദാക്ഷന്‍, വിജയന്‍ തെരുവത്ത്, … Read More

ചെറുതല്ല ചെറുതാഴത്തോണം-ഓണം വിപണനമേളയും കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത ജില്ലാതല ഉദ്ഘാടനവും 7 ന് പിലാത്തറയില്‍.

പിലാത്തറ: ചെറുതല്ല ചെറുതാഴത്തോണം എന്ന ടാഗ്‌ലൈനുമായി ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഓണം വിപണനമേള ഏഴിന് പിലാത്തറയില്‍ ആരംഭിക്കുമെന്ന് ചെറുതാഴം സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് അഡ്വ. കെ.പ്രമോദ് ബാങ്ക് മുഖ്യകാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിലാത്തറ ദേശീയപാതയോരത്തുള്ള അഗ്രിമാര്‍ട്ടില്‍ നടക്കുന്ന … Read More

പി.ശശിക്കെതിരെ റെഡ് ആര്‍മി പരസ്യമായി രംഗത്ത്.

കണ്ണൂര്‍: പി.ശശിക്കെതിരെ റെഡ് ആര്‍മി പരസ്യമായി രംഗത്ത്. റെഡ് ആര്‍മിയുടെ ഫേസ് ബുക്ക് പേജിലാണ് പി.ശശിയെ രൂക്ഷമായി വിമര്‍ശിച്ചും പി.വി.അന്‍വറിനെ പിന്തുണച്ചും പോസ്റ്റിട്ടിരിക്കുന്നത്. പി.ശശിയുടെ ഫോട്ടോയോടൊപ്പമുള്ള പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അന്‍വ … Read More