-രാജരാജേശ്വര ക്ഷേത്രത്തിന്റെ വരിപ്പട നവീകരണത്തിന് അനുവദിച്ചു എന്ന് പറയുന്ന 50 ലക്ഷം എവിടെ-എ.പി.ഗംഗാധരന്‍

തളിപ്പറമ്പ്: കെ.എസ്.എഫ്.ഇയുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 50 ലക്ഷം അനുവദിച്ചുവെന്നും, ചെയര്‍മാന്‍ ബന്ധപ്പെട്ട ദേവസ്വം അധികാരികളെ കാണും എന്നൊക്കെ പത്രവാര്‍ത്ത കൊടുത്തിട്ട് ചെയര്‍മാന്‍ വന്നോ എന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍. ബി.ജെ.പി നേതാക്കള്‍ എന്തൊക്കെ ക്ഷേത്രത്തിന് കൊടുത്തു എന്നത് അവിടുത്തെ … Read More

അംഗന്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയ പിതാവ് അറസ്റ്റില്‍

പരിയാരം: അങ്കണ്‍വാടി ജീവനക്കാരെ മര്‍ദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണംകൈയിലെ നിയാസിനെയാണ് പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ ഷാജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കണാരംവയലിലെ അങ്കണവാടിയില്‍ ഒക്ടോബര്‍ … Read More

സിസ്റ്റര്‍ ബിയാട്രിസ് ഡി.എസ്.എസ്(75)നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ബിയാട്രിസ് .ഡി.എസ്.എസ്(75) ഇന്ന് പുലര്‍ച്ചെ നിര്യാതയായി.  സംസ്‌ക്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച (05.12.2025) രാവിലെ 10.00 മണിക്ക് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ അഭിവന്ദ്യ ഡെന്നീസ് … Read More

പൊതുസ്ഥലത്ത് കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് കഞ്ചാവ്ബീഡി വലിച്ച രണ്ടുപേര്‍ പോലീസ് പിടിയിലായി. കുറ്റ്യേരി പനങ്ങാട്ടൂരിലെ ചാന്തിന്റകത്ത് വീട്ടില്‍ അബ്ദുള്‍റൗഫ്(34)നെ ഇന്നലെ വൈകുന്നേരം നാലിന് കല്ലിക്കടവ് പ്രിയദര്‍ശിനി മന്ദിരത്തിന് സമീപം വെച്ചും പാപ്പിനിശേരി വേലപ്പുറത്ത് വീട്ടില്‍ വി.ഹാഷിമിനെ(60) വൈകുന്നേരം 3.30 ന് പാറക്കടവ് മുത്തപ്പന്‍ മടപ്പുര … Read More

വിടചൊല്ലി പിരിഞ്ഞ് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗം-അവസാന കൗണ്‍സില്‍ യോഗം ഇന്ന് നടന്നു.

തളിപ്പറമ്പ്: രാഷ്ട്രീയപോരിന് സമാപ്തി കുറിച്ച് തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വികാരനിര്‍ഭരമായ യാത്രയയപ്പ്. അവസാനത്തെ കൗണ്‍സില്‍ യോഗം ഇന്ന് ഉച്ചക്ക് ശേഷം നഗരസഭ ഹാളില്‍ നടന്നു. കഴിഞ്ഞ മൂന്ന്മാസത്തിലേറെയായി ശബ്ദായമാനമായ അന്തരീക്ഷത്തില്‍ കലുഷിതമായിരുന്ന കൗണ്‍സില്‍ യോഗം ഇന്ന് തികച്ചും സമാധാനപരവും യാത്രയയപ്പിന്റെ … Read More

ചര്‍ച്ച് അധികൃതരുടെ ഉദാരമായ നിലപാട്–തിരുവോസ്തി വിവാദത്തിന് പരിഹാരമായി

തളിപ്പറമ്പ്: അന്യമതസ്ഥനായ യുവാവ് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയും തിരുവോസ്തി സ്വീകരിക്കുകയും ചെയ്ത സംഭവത്തില്‍ തീര്‍പ്പായി. നരിക്കുനിയില്‍ നിന്നും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തിയ പിതാവിനോടൊപ്പം പോലീസ് യുവാവിനെ വിട്ടയച്ചു. പ്രത്യേക ഉദ്ദേശത്തോടെയല്ല യുവാവ് തിരുവോസ്തി സ്വീകരിച്ചതെന്ന് ചോദ്യം … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി കൈക്കൊണ്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി സ്വീകരിച്ചത് വിവാദമായി. സംഭവത്തില്‍ കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കൃസ്ത്യാനികള്‍ക്ക് മാത്രമേ വിശുദ്ധ കുര്‍ബാന കൊക്കൊണ്ട് തിരുവോസ്തി സ്വീകരിക്കാന്‍ അവകാശമുള്ളൂ. യേശുകൃസ്തുവിന്റെ … Read More

ബി.ജെ.പിമൊട്ടയായി മാറിയ കോടതിമൊട്ടയില്‍ ജയമുറപ്പിച്ച് ബി.ജെ.പി.

തളിപ്പറമ്പ് നഗരസഭയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് 18-ാം വാര്‍ഡായ കോടതിമൊട്ട. എന്‍.ഡി.എയുടെബി.ജെ.പി സ്ഥാനാര്‍ത്ഥി അശോക്കുമാര്‍ അഞ്ചാമര(49), യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്‍(74), എല്‍.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീനിവാസന്‍(61) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 1082 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 462 പുരുഷന്‍മാരും … Read More

അള്ളാംകുളത്തെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍

അള്ളാംകുളം വാര്‍ഡിലെ പോരാട്ടം നാട്ടുകാര്‍ തമ്മില്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.കെ.അനില്‍കുമാറും(54) യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫൈസല്‍ചെറുകുന്നോനും(41) അള്ളാംകുളം വാര്‍ഡില്‍ തന്നെയാണ്. ആകെ വോട്ടര്‍മാര്‍ 867. ഇതില്‍ 420 പുരുഷന്‍മാരും 431 സ്ത്രീകളുമാണ്. കരിമ്പം ഗവ.എല്‍.പി.സ്‌ക്കൂള്‍ തെക്കുഭാഗമാണ് പോളിംഗ് ബൂത്ത്. അള്ളാംകുളം വാര്‍ഡ് രൂപം … Read More

വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി കോടതിയില്‍ ഹാജരാകേണ്ട ദിവസം തൂങ്ങിമരിച്ചു.

പരിയാരം: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പിടികിട്ടാപ്പുള്ളി തൂങ്ങിമരിച്ചു. പരിയാരം തിരുവട്ടൂര്‍ അരിപ്പാമ്പ്രയിലെ പകുറന്‍ മൂസാന്റകത്ത്പി.എം.റഷീദ്(42) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് വീടിന്റെ അടുക്കളയുടെ പിറകുവശത്തെ വര്‍ക് ഏരിയയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കഴിഞ്ഞ ദിവസമാണ് റഷീദിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് … Read More