പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍- ഉദ്ഘാടനം ഡിസംബര്‍ മധ്യത്തോടെ-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഡിസംബര്‍ മധ്യത്തോടെ ഉദ്ഘാടനം നടത്തണമെന്ന നിര്‍ദ്ദേശം ഉന്നതങ്ങളില്‍ ലഭിച്ചതിനാല്‍ തകൃതിയായ പണികളാണ് നടന്നുവരുന്നത്. നിലവില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെപിറകിലായി ദേശീയപാതക്ക് അഭിമുഖമായിട്ടാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. 2009 ല്‍ … Read More

ചെങ്കല്ല് ഖനനത്തിന് ഫുള്‍സ്റ്റോപ്പ്– ഇനി നാടിന്റെ അടിത്തറയിളക്കണ്ട–അടിയന്തിരയോഗത്തില്‍ തീരുമാനം-

തളിപ്പറമ്പ്: ഇന്ന്മുതല്‍ കൊളത്തൂര്‍, മാവിലംപാറ പ്രദേശത്തെ അനധികൃത ചെങ്കല്‍ഖനനം നിരോധിക്കാന്‍ തീരുമാനം. തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇവിടെയുള്ള യന്ത്രസാമഗ്രികള്‍ ഇന്ന് തന്നെ നീക്കം ചെയ്യാന്‍ ചെങ്കല്‍ പണ ഉടമകളോട് യോഗം ആവശ്യപ്പെട്ടു. ഈ ഭാഗത്ത് ജോലിയിലേര്‍പ്പെട്ടിരിക്കുന്ന … Read More

അനധികൃത ചെങ്കല്‍ഖനനം-7 ലോറികള്‍ പിടിച്ചെടുത്തു- നടപടികള്‍ ഇന്നും തുടരും

തളിപ്പറമ്പ്: അനധികൃത ചെങ്കല്‍ഖനനത്തിനെതിരെ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചു. ഇന്നലെ തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ പി.കെ.ഭാസ്‌ക്കരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് ലോറികള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരമാണ് റെയിഡ് നടന്നത്. പിടിച്ചെടുത്ത ലോറികള്‍ ജിയോളജി വകുപ്പിന് കൈമാറുമെന്ന് തഹസില്‍ദാര്‍ … Read More

തളിപ്പറമ്പ് ബാങ്ക് പ്രസിഡന്റ് ആര്–രുഗ്മിണിയോ അഷറഫോ-മോഹന്‍ദാസോ അതോ-അബ്ദുള്‍ഖാദര്‍ തുടരുമോ-

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 27 ന്. ഇത് സംബന്ധിച്ച് സഹകരണവകുപ്പ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭന്‍ ഒക്ടോബര്‍ 15 ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ വൈസ് … Read More

നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മൂന്നാംതവണയും അധികാരത്തിലെത്താമെന്ന് കോടിയേരി ബാലകൃഷ്ണന്‍-

തലശേരി: നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാവുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനത്തിനാവണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരിക്കലും അധികാര … Read More

ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി … Read More

കടംവാങ്ങിയ പണം നല്‍കാമെന്ന് പറഞ്ഞ് ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി-ബസ് കണ്ടക്ടര്‍ക്കെതിരെ കേസ്-

തലശ്ശേരി: കടം വാങ്ങിയ പണവും സ്വര്‍ണ്ണാഭരണങ്ങളും നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭര്‍തൃമതിയെ ലോഡ്ജില്‍ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചതായി പരാതി. ഇത് സംബന്ധിച്ച് പഴയങ്ങാടി-ഏഴോം-നരിക്കോട്-കൊട്ടില റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സ് കണ്ടക്ടര്‍ ആയ പ്രസാദിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. 2021 സപ്തംബര്‍ … Read More

നാട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ സ്ഥാപനം മറ്റൊരാളുടേതായി- കെട്ടിടം ഉടമയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് വാടകക്കാരന്‍

പരിയാരം: വാടകയ്ക്ക് നല്‍കിയ കെട്ടിടം വാടകക്കാരന്‍ നാട്ടിലേക്ക് പോയപ്പോള്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറിയതായി പരാതി. അഴീക്കോട് കല്ലടത്തോട് ചുള്ളിയില്‍ പീടികയിലെ പി.എസ്.മുഹമ്മദ് ഹുസൈനാണ് കെട്ടിടം ഉടമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019 ഫെബ്രുവരി 23 … Read More

മെസ്‌ന ഇനി ഉജ്ജ്വലബാല്യം–സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാരം കെ.വി.മെസ്‌നക്ക്

കണ്ണൂര്‍: കുട്ടികള്‍ക്കായി കേരള സംസ്ഥാന സര്‍ക്കാറിന്റെ വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2020 ലെ ഉജ്ജ്വല ബാല്യം പുരസ്‌ക്കാരം കെ.വി മെസ്‌നക്ക് ലഭിച്ചു. കല,സാഹിത്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച 6 നും … Read More

തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകള്‍ക്ക് ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി-

തളിപ്പറമ്പ്: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ മൂന്ന് സുപ്രധാന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി എണ്‍പത്തിയൊന്ന് ലക്ഷം രൂപയുടെ ഭരണാനുമതിയായി. കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പാവന്നൂര്‍കടവ്-കൂളിക്കുന്ന-പുഞ്ചാക്കല്‍ വയല്‍ 700 മീറ്റര്‍ റോഡിന് നാല്‍പ്പത്തിഏഴ് ലക്ഷം രൂപയും, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലെ കുപ്പം വൈര്യാംകോട്ടം 1440 … Read More