സംസ്ഥാനത്ത് റേഷന്‍കടകള്‍ക്ക് ഇന്ന് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതാണ് … Read More

അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു

തളിപ്പറമ്പ്:അതിഥി തൊഴിലാളി മൊബെല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ നെഞ്ചുവേദന വന്ന് മരണപ്പെട്ടു. പശ്ചിമബംഗാള്‍ നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ഗബ്തല സ്വദേശി മാനസ മഹാലി (43) യാണ് കുറ്റക്കോലിലെ വാടക വീട്ടില്‍ സുഹൃത്തുക്കളുടെ കൂടെ മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇന്നലെ … Read More

ചത്തതല്ല-കൊന്നത്-വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.

തളിപ്പറമ്പ്: പെരിങ്ങത്തൂരില്‍ കിണറില്‍ വീണ പുള്ളിപ്പുലി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമായ കാര്യമാണ്. ഇതേക്കുറിച്ച് പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഏതൊരു പരിസ്ഥിതി-വന്യജീവി സംരക്ഷകനേയും നൊമ്പരപ്പെടുത്തുന്നതാണ്-കുറിപ്പ് ചുവടെ. വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും … Read More

പൊട്ടിയ പൈപ്പ് ശരിയാക്കി, കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് പോകുന്നത് വാട്ടര്‍ അതോറിറ്റി അധികൃതര്‍ റിപ്പേര്‍ ചെയ്തു. കഴിഞ്ഞ ഒരാഴ്ച്ചയോളമായി ഇതുവഴി വെള്ളം റോഡിലേക്ക് ഒഴുകുകയായിരുന്നു. 26 ന് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് … Read More

കാളസര്‍പ്പറോഡ് വഴി എയര്‍പോര്‍ട്ടിലേക്ക് സ്വാഗതം—തകര്‍ന്നടിഞ്ഞ് ചൊറുക്കള-ബാവുപ്പറമ്പ് റോഡ്.

തളിപ്പറമ്പ്: വികസനവഴികളിലെ കാളസര്‍പ്പങ്ങളായി തകര്‍ന്ന റോഡുകള്‍. ചൊറുക്കളയില്‍ നിന്നും ബാവുപ്പറമ്പ് വഴി എയര്‍പോര്‍ട്ട് റോഡിലേക്ക് പോകുന്ന റോഡാണ് ആളുകള്‍ക്ക് കാല്‍നടയാത്രപോലും ചെയ്യാനാവാതെ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത്. ഇതുവഴി വാഹനമോടിച്ചാല്‍ പിറ്റേന്നുതന്നെ വര്‍ക്ക്‌ഷോപ്പുകളില്‍ കയറ്റേണ്ടനിലയാണ്. കൊട്ടുംകുരവയുമായി വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ … Read More

അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി ബസ് ജീവനക്കാര്‍

പരിയാരം: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍. എക്സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാരാണ് ബക്കപകടത്തില്‍ പെട്ട ചുമടുതാങ്ങി മണ്ടൂരിലെ 65 കാരനായ പത്മനാഭന് രക്ഷകരായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പരിയാരം ഏമ്പേറ്റ് നിര്‍മ്മല ഐടിസിക്ക് … Read More

സണ്‍ സര്‍ജിക്കല്‍സില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 5 മുതല്‍ 30 ശതമാനം വരെ ഡിസ്‌ക്കൗണ്ട്.

  തളിപ്പറമ്പ്: മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായുള്ള തളിപ്പറമ്പിലെ ഏക ഷോറൂമായ സണ്‍ സര്‍ജിക്കല്‍സ് ആന്റ് ഹെല്‍ത്ത് കെയറില്‍ എല്ലാ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും 5 മുതല്‍ 30 ശതമാനംവരെ ഡിസ്‌ക്കൗണ്ട് ഏര്‍പ്പെടുത്തി. ദേശീയപാതയോരത്ത് ടെമ്പോ സ്റ്റാന്റിന് പിറകിലായി പ്രവര്‍ത്തിക്കുന്ന സണ്‍ സര്‍ജിക്കല്‍സില്‍ സര്‍ജിക്കല്‍ … Read More

ക്ഷേത്രവരുമാനം കൈപ്പിടിയിലൊതുക്കാനുള്ള സി.പി.എം നീക്കം എന്തുവിലകൊടുത്തും ചെറുക്കും-കെ.പി.ശശികല ടീച്ചര്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം പ്രസിഡണ്ടിനെ അയോഗ്യനാക്കി ക്ഷേത്ര ഭരണം സമ്പൂര്‍ണ്ണമായി പിടിച്ചെടുത്ത് ശ്രീരാജരാജേശ്വര ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനുള്ള സിപിഎം സര്‍ക്കാരിന്റെ നീക്കം ഭക്തജനങ്ങളെ അണിനിരത്തി നേരിടുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ … Read More

തലശ്ശേരി അതിരൂപത ജീവോല്‍ത്സവം 2023 നാളെ തളിപ്പറമ്പില്‍

തളിപ്പറമ്പ്: തലശ്ശേരി അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ സ്‌നേഹസംഗമം ജീവോത്സവം 2023 ഇന്ന് (ശനിയാഴ്ച്ച) രാവിലെ 10 മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും. ഫാ. … Read More

മറിയക്കുട്ടിക്ക് ശ്രേഷ്ഠകര്‍മ്മ പുരസ്‌ക്കാരം.

അടിമാലി: അനീതിക്കെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പോരാടുന്ന അടിമാലിയിലെ സീനിയര്‍ സിറ്റിസണ്‍ മന്നാംകണ്ടം പൊന്നെടുത്തുപാറ മറിയക്കുട്ടി ചാക്കോയ്ക്കു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്‌ക്കാരം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് സമ്മാനിച്ചു. മാതൃകാപരമായ സമരമാര്‍ഗ്ഗത്തിലൂടെ തന്നോട് കാണിച്ച അനീതി അധികാരികള്‍ക്കു … Read More