വാട്ടര്‍ഫോഴ്‌സായി ഫയര്‍ഫോഴ്‌സ്-കുടിവെള്ളപൈപ്പിലെ ചോര്‍ച്ചയടച്ച് അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: കുടിവെള്ള പൈപ്പ് പൊട്ടിയത് വാഹനയാത്രികര്‍ക്കും കാല്‍നടക്കാര്‍ക്കും ദുരിതമായി, ഒടുവില്‍ അഗ്നിശമനസേന ഇടപെട്ട് താല്‍ക്കാലിക പരിഹാരം കണ്ടു.

ദേശീയപാതയില്‍ വെള്ളൂരിലാണ് സംഭവം.

ഇന്നലെ സന്ധ്യയോടെയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഈ ഭാഗത്തെ കുടിവെള്ള പൈപ്പ് പൊട്ടിയത്.

റോഡിലേക്ക് വെള്ളം ചീറ്റിയൊഴുകിയതോടെ വാഹനഗതാഗതത്തിന് തടസം നേരിട്ടു.

വിവരമറിഞ്ഞെത്തിയ വാട്ടര്‍ അതോറിറ്റി അധികൃതര്‍ വാള്‍വ് അടച്ചുവെങ്കിലും വെള്ളമൊഴുക്ക് തുടര്‍ന്നു.

ഒടുവില്‍ രാത്രി 9.50 നാണ് നാട്ടുകാര്‍ അഗ്നിശമനസേനയുടെ സഹായം തേടിയത്.

സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ സജീവന്റെ നേതൃത്വത്തിലെത്തിയ സംഘം വെള്ളം പുറത്തേക്ക് വരുന്ന സ്ഥലം വലിയ കല്ല് വെച്ച് താല്‍ക്കാലികമായി അടച്ചതോടെയാണ് റോഡിലേക്കുള്ള വെള്ളമൊഴുക്ക് കുറഞ്ഞത്.