ചപ്പാരപ്പടവ് മംഗര ബദരിയ്യാനഗറിലെ 19 വയസുകാരി തൂങ്ങിമരിച്ചു.

ചപ്പാരപ്പടവ്: പെണ്‍കുട്ടിയെ വീട്ടിനകത്ത് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ചപ്പാരപ്പടവ് മംഗര ബദരിയ്യാനഗറിലെ പൊട്ടിച്ചീരകത്ത് പാറോല്‍ വീട്ടില്‍ പി.പി.സന(19)ആണ് മരിച്ചത്.

കെ.നസീറിന്റെ മകളാണ്.

ഇന്ന് ഉച്ചക്ക് 12 മണിക്കും രണ്ട് മണിക്കും ഇടയിലാണ് മരണം നടന്നത്.

വീടിന്റെ മുകള്‍ നിലയിലെ മുറിയുടെ ഷീറ്റിന്റെ അടിഭാഗത്തെ കമ്പിയിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.

ഉമ്മ: സക്കീന.

ഉപ്പയും ഉമ്മയും വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്.

12 വയസുള്ള അനുജന്‍ റഹീസ്. മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

സനയുടെ മൂത്ത സഹോദരി ഷഹാന വിവാഹിതയായി ഭര്‍ത്താവിനോടൊപ്പം മസ്‌ക്കറ്റിലാണ്.

കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ച സന.

കബറടക്കം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.