തളിപ്പറമ്പിന് ഹാപ്പി ഹാപ്പി കാലം-ചിറവക്കില്‍ ഹാപ്പിനസ് സ്‌ക്വയര്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഇനി ഹാപ്പി സ്‌ക്വയറും. തളിപ്പറമ്പിന്റെ സന്തോഷപ്പെരുമ കൂടുതല്‍ ഉയരങ്ങളിലേക്ക് പടരുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് ഒത്തുചേരാനും ആഘോഷ നിമിഷങ്ങളില്‍ പങ്കുചേരാനുമായി തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ ഹാപ്പിനസ് സ്‌ക്വയര്‍ യാഥാര്‍ത്ഥ്യമാവുകയാണ്.

തളിപ്പറമ്പ് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്ന സ്‌ക്വയര്‍ ചിറവക്കിലാണ് നിര്‍മ്മിക്കുന്നത്.

കലാ സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ തളിപ്പറമ്പിന്റെ അടയാളമാകുന്ന കേന്ദ്രമായിരിക്കും ഹാപ്പിനസ് സ്‌ക്വയര്‍. സാംസ്‌കാരിക കേന്ദ്രം, കണ്‍വെന്‍ഷന്‍ സെന്റര്‍, കോഫി പാര്‍ക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണ് ഹാപ്പിനസ് സ്‌ക്വയര്‍.

188 ലക്ഷം രൂപയുടെ ഹാപ്പിനസ് സ്‌ക്വയര്‍ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജനുവരി 25 ന് വൈകുന്നേരം എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ എംഎല്‍എ നിര്‍വ്വഹിക്കും.