പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍-2023; പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു.

പിലാത്തറ: കണ്ണൂര്‍ രൂപത പിലാത്തറ മേരി മാത സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ‘പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2023 ന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു.

ഫാ.ഷിറോണ്‍ ആന്റണി, ഫാ.റോണി പീറ്റര്‍, അജപാലന സെക്രട്ടറി കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഫെബ്രുവരി എട്ടു മുതല്‍ 12 വരെയാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍. കിംഗ് ജീസസ് മനിസ്ടിയിലെ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന ധ്യാനം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് നടക്കക.