പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി.

പരിയാരം: പയ്യന്നൂരിലേക്ക് കൂട്ടുകാരിയെ കാണാന്‍ പോയ യുവതി തിരികെ വന്നില്ലെന്ന് പരാതി.

ചെറുതാഴത്തെ പി.കെ.മുസ്തഫയുടെ മകള്‍ മുക്രിന്റകത്ത് വീട്ടില്‍ എം.എ.മുര്‍ഷിദയെയാണ്(21)കാണാതായത്.

ജൂണ്‍ 10 ന് ഉച്ചക്ക് ഒരുമണിക്ക് വീട്ടില്‍ നിന്നും പോയതായിരുന്നു.

ഉമ്മ എം.എ സാജിതയുടെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.