എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ നാളെയും(27) മറ്റന്നാളും(28) കണ്ണൂരില്‍

തളിപ്പറമ്പ്: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ 27, 28 തീയതികളില്‍ ജില്ലയിലും മണ്ഡലത്തിലെയും വിവിധ പരിപാടികളില്‍ സംബന്ധിക്കും.

നാളെ 27 ന് ഉച്ചകഴിഞ്ഞ് 2.30 ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി വിഭാഗം ഉദ്ഘാടനം ചെയ്യും.

3.30 ന് മോറാഴ വില്ലേജ് ഓഫീസ് ശിലാസ്ഥാപനം, വൈകുന്നേരം 5 ന് കൂത്തുപറമ്പില്‍ പാട്യം ഗോപാലന്‍ ദിനാചരണം ഉദ്ഘാടനം.

28 ന് രാവിലെ 10 ന് മലപ്പട്ടം എ.കുഞ്ഞിക്കണ്ണന്‍ സ്മാരക ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം.

11.30 ന് പന്നിയൂര്‍ കാലിക്കടവ് ഗവ.ഹൈസ്‌കൂളിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം, 12.30 ന് പരിയാരം വനിതാ സഹകരണ സംഘത്തിന്റെ പാച്ചേനി ബ്രാഞ്ച് ഉദ്ഘാടനം.