ആടിനെ രക്ഷിക്കാന്‍ സാഹസിക ദൗത്യവുമായി പെരിങ്ങോം ഫയര്‍ഫോഴ്‌സ്.
പെരിങ്ങോം: ആടിനെ രക്ഷിക്കാന്‍ അഗ്നിശമനസേനയുടെ സാഹസികദൗത്യം.
95 അടി ആഴമുള്ള കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചത്.
ഉമ്മറപ്പൊയില്‍ സിബി മാത്യു പുല്‍ത്തകിടിയില്‍ എന്നയാളുടെ ആടാണ് കിണറ്റില്‍ വീണ്ടത്.
പെരിങ്ങോത്തു നിന്നും അസി.സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സംഘത്തിലെ
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.പി.റിജിന്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് ശുദ്ധവായു ഇല്ലാത്ത കിണറിലിറങ്ങി മറ്റു ജീവനക്കാരുടെ സഹായത്തോടെ ആടിനെ പുറത്തെടുത്തത്.
ആഴക്കൂടുതലും ശുദ്ധവായുവിന്റെ അഭാവവും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കി.
സാഹസികമായ രക്ഷാപ്രവര്‍ത്തനത്തില്‍ സേനാംഗങ്ങളായ കെ.സുനില്‍കുമാര്‍, പി.വി.ലതേഷ്, പി.എ.അനൂപ്, ജെ.ജഗന്‍,
ഹോംഗാര്‍ഡുമാരായ കെ.ജോര്‍ജ്ജ് ജോസഫ്, കെ.ഗോപാലകൃഷ്ണന്‍, വി.എന്‍.രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.