ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്.

തളിപ്പറമ്പ്: രജിസ്റ്റര്‍ ചെയ്യാതെ ചിട്ടിനടത്തിയതായി പരാതി ഗോകുലം ഗോപാലനെതിരെ ശ്രീകണ്ഠാപുരത്തും കേസ്. കഴിഞ്ഞ ദിവസം തളിപ്പറമ്പിലും കേസെടുത്തിരുന്നു. ലീഗല്‍ സര്‍വീസ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടെറി സിബി വെട്ടത്തിന്റെ പരാതിയിലാണ് ശ്രീഗോകുലം ചിറ്റ്‌സ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ബ്രാഞ്ച് മാനേജര്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ത്തെതിരെ … Read More

പു ക സ പാതയോര പ്രതിഷേധം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: വാക്കുകള്‍ക്ക് വിലക്ക്…. ജനാധിപത്യതിന് അപമാനം…നാവടക്കില്ല-പാതയോര പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. പുകസ തളിപ്പറമ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡന്റ് എസ്.പി. രമേശന്‍ ഉദ്ഘാടനം ചെയ്തു. എം.വി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. എം.സന്തോഷ് സ്വാഗതം പറഞ്ഞു.

പോലീസിനെതിരെ-തളിപ്പറമ്പിലെ വ്യാപാരി സമൂഹം പോലീസിനെതിരെ-പ്രത്യക്ഷസമരം തുടങ്ങുമെന്ന് കെ.എസ്.റിയാസ്-

തളിപ്പറമ്പ്: തലതിരിഞ്ഞ പാര്‍ക്കിങ്ങ്‌നയം, തളിപ്പറമ്പിലെ വ്യാപാരിസമൂഹം പോലീസിനെതിരെ. മെയിന്‍ റോഡില്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുന്നതായാണ് ആക്ഷേപം. ഈ ഭാഗത്ത് ഒറ്റവരിയായി മാത്രമേ … Read More

ന്നാലും എന്റെ ഡീയ്യോനേ—–രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അധികൃതരും അവധിയില്‍ വലഞ്ഞു-

തളിപ്പറമ്പ്: കുട്ടികള്‍ സ്‌കൂളിലെത്തിയ ശേഷമുള്ള ഡി.ഇ.ഒയുടെ അവധി പ്രഖ്യാപനം, രക്ഷിതാക്കള്‍ രോഷാകുലരായി. കനത്ത മഴയെ തുടര്‍ന്ന് തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തളിപ്പറമ്പ് ഡി.ഇ.ഒ-ഇന്‍-ചാര്‍ജ് കെ.വി.ആശാലത അറിയിച്ചത് രാവിലെ എട്ടരക്ക് ശേഷമാണ്. കാസര്‍ഗോഡും വയനാടും … Read More

കോടതി വിട്ടാലും ഞാന്‍ ബിടൂല്ല- ഫാസിലിനെതിരെകേസ്.

തളിപ്പറമ്പ്: പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച് പ്രതിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയതിന് അന്യായക്കാരനെതിരെ പരാതി. തളിപ്പറമ്പ് കപാലികുളങ്ങരയിലെ തുണ്ടി വളപ്പില്‍ ടി.വി.സന്തോഷ്‌കുമാറാണ്  (44) എളമ്പേരംപാറയിലെ കക്കോട്ടകത്ത് വീട്ടില്‍ ഫാസിലിനെതിരെ(35) പരാതി നല്‍കിയത്. സംഭവത്തില്‍ ഫാസിലിനെതിരെ തളിപ്പറമ്പ് പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്തു. ജൂലായ് 2 … Read More

പിരിച്ചുവിടണം-പി.കെ.സുബൈര്‍. മഹല്ല് നിവാസികള്‍ ഇലയും കൂട്ടി വലിച്ചെറിഞ്ഞ –വഖഫ് സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് പി.കെ. സുബൈര്‍

സംവാദത്തിനുള്ള ക്ഷണം പോലും സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത, ആര്‍ക്കോ വേണ്ടി തിളക്കുന്ന സാമ്പാറായി ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി മാറിയിരിക്കുന്നു. തളിപ്പറമ്പ്: ഏറെ കൊട്ടിഘോഷിച്ച്, സിപിഎം നേതൃത്വത്തിലുള്ള വഖഫ് സംരക്ഷണ സമിതി മഹല്ല് നിവാസികളുടെ പേരില്‍ ഇന്ന് തളിപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ … Read More

മഴയെ വകവെക്കാതെ മഹല്ല് നിവാസികളുടെ പ്രതിഷേധപ്രകടനം

  തളിപ്പറമ്പ്: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ തളിപ്പറമ്പ് മഹല്ല് നിവാസികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി. തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും സഹപ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ക്കെതിരെ മുന്നറിയിപ്പുമായാണ് മഹല്ല് … Read More

മഹല്ല് നിവാസികളുടെ പ്രതിഷേധ പ്രകടനം നാളെ-

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് തളിപ്പറമ്പ് മഹല്ല് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും പ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സങ്കടിപ്പിക്കുന്നു. നാളെ (4-07-2022)തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് … Read More

തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു.

തളിപ്പറമ്പ്: തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പിരിച്ചുവിട്ട് ടൗണ്‍ മണ്ഡലം കമ്മറ്റിയില്‍ ലയിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കെ.പി.സി.സി-ഡി.സി.സി നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങള്‍ യഥാസമയം ഏറ്റെടുത്ത് നടത്താതെ നോക്കുകുത്തിയായി മാറിയ ഈസ്റ്റ് മണ്ഡലം ഇത്തരത്തില്‍ തുടരുന്നതിനെതിരെ വിമര്‍ശനം ശക്തമായി. അശാസ്ത്രീയ മണ്ഡലം വിഭജനം … Read More

എസ് എഫ് ഐ യുടെ കാടത്തം ജനമനസാക്ഷിയെ ഞെട്ടിക്കുന്നത്: എന്‍.ജി.ഒ.എ.-

തളിപ്പറമ്പ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തു കൊണ്ട് എസ്.എഫ്.ഐനടത്തിയ അതിക്രമം ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റി. വിദ്യാര്‍ത്ഥി സംഘടനയെ കയറൂരി വിട്ടു കൊണ്ട് നടത്തിയ സി.പി.എം സ്‌പോണ്‍സേഡ് അക്രമം കേരള ജനതക്ക് അപമാനമാണെന്നും … Read More